ETV Bharat / state

'നഴ്‌സുമാർ വഴി വിദേശത്തു നിന്ന് ഹവാല പണം കടത്തി': ജാസ്‌മിൻ ഷായ്‌ക്കെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി - PLEA AGAINST JASMINE SHAH

author img

By ETV Bharat Kerala Team

Published : May 23, 2024, 10:56 PM IST

വിദേശത്ത് നിന്നും വരുന്ന നഴ്‌സുമാർ വഴി അനധികൃത പണം കടത്തിയതായാണ് ജാസ്‌മിൻ ഷായ്‌ക്കെതിരെ ആരോപണം ഉയർന്നിരിക്കുന്നത്.

UNA LEADER JASMINE SHAH  JASMINE SHAH SMUGGLING ALLEGATION  ജാസ്‌മിൻ ഷായ്‌ക്കെതിരെ ഹർജി  ഹവാല പണം
Jasmine Shah (ETV Bharat)

എറണാകുളം: വിദേശത്തു നിന്ന് ഹവാല പണം കടത്തിയെന്നാരോപിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഭാരവാഹി ജാസ്‌മിൻ ഷായ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ജാസ്‌മിൻ ഷായ്‌ക്കെതിരെ ഇഡി അന്വേഷണം വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. എറണാകുളം സ്വദേശിയായ മാധ്യമ പ്രവർത്തകനാണ് ഹർജിക്കാരൻ.

ഹർജിയിൽ ഇഡിയുടെ നിലപാട് തേടിയ ഹൈക്കോടതി വിഷയം 10 ദിവസത്തിനു ശേഷം പരിഗണിക്കാനായി മാറ്റി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ എം കെ കണ്ണനുമായി ജാസ്‌മിൻ ഷായ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ആരോപണമുണ്ട്. മലപ്പുറം ജില്ലയിൽ 30 കോടി രൂപയുടെ വസ്‌തുവകകൾ ജാസ്‌മിൻ ഷാ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും വാങ്ങിക്കൂട്ടിയതായും ആരോപണമുയരുന്നുണ്ട്. ഇക്കാര്യത്തിലടക്കം ഇ ഡി അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ദേശീയ അധ്യക്ഷനാണ് ജാസ്‌മിൻ ഷാ. ഇയാൾ വിദേശത്ത് നിന്നും വരുന്ന നഴ്‌സുമാർ വഴി അനധികൃതമായി പണം കടത്തിയതായിട്ടാണ് ഹർജിയിൽ പറയുന്നത്. നേരത്തെ ഇയാൾക്കെതിരെ പണം തിരിമറി നടത്തിയതിന് കേസെടുത്തിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഇഡി യ്ക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹർജിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: അപകടത്തില്‍പ്പെട്ട കാറില്‍ നോട്ടുകൂമ്പാരം, എണ്ണിയപ്പോള്‍ 7 കോടി; അന്വേഷണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.