ETV Bharat / bharat

മൃഗബലിക്കിടെ ആടിന്‍റെ രക്തം കുടിച്ച പൂജാരിക്ക് ദാരുണാന്ത്യം - Priest Died After Drank Goats Blood

author img

By ETV Bharat Kerala Team

Published : May 23, 2024, 9:58 PM IST

ക്ഷേത്രത്തിൽ നേർച്ചയായി ലഭിച്ച 20 ആടുകളെ അറുത്ത് അതിന്‍റെ രക്തം കുടിക്കവെയാണ് പൂജാരിക്ക് അസ്വസ്ഥത വന്ന് അബോധാവസ്ഥയിലായത്.

ആടിന്‍റെ രക്തം കുടിച്ചു മരിച്ചു  DRANK GOATS BLOOD AND DIED  PRIEST DIED IN TEMPLE FESTIVEL  മൃഗബലിക്കിടെ പൂജാരി മരിച്ചു
Priest Who Drank Goat's Blood At The Temple Festival Died In Tamil Nadu Erode (ETV Bharat)

ഈറോഡ് (തമിഴ്‌നാട്) : തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിൽ മൃഗബലിക്കിടെ ആടിന്‍റെ രക്തം കുടിച്ച പൂജാരി മരിച്ചു. നല്ല ഗൗണ്ടൻ പാളയത്തെ പളനിസാമി ( 45) മരിച്ചത്. ഗോപിചെട്ടി പാളയത്തിനടുത്തുള്ള കൊളപ്പല്ലൂരിലെ അണ്ണാമാർ ക്ഷേത്രത്തിലാണ് സംഭവം. എല്ലാ വർഷവും മെയ് മാസത്തിൽ ഇവിടെ ഒരു ഉത്സവം നടക്കാറുണ്ട്. ഇത്തവണ മെയ് ആറിന് വിശേഷാൽ പൂജകളോടെ ഈ വർഷത്തെ ഉത്സവം ആരംഭിച്ചു.

ക്ഷേത്രത്തിലെ 16 പൂജാരിമാർ ഈ ഉത്സവത്തിന് ഉപവാസം അനുഷ്‌ഠിച്ചിരുന്നു. ഉപവാസത്തിന് ശേഷം ഇന്ന് അഞ്ചാംപനി വിളി ചടങ്ങിനുശേഷം പറൻകിടൈ പൂജ (ആട് പൂജ) നടന്നു. പൂജാവേളയിൽ ക്ഷേത്രത്തിലേക്ക് ഭക്തർ സംഭാവന നൽകിയ ഇരുപതിലധികം ആടുകളെ പൂജാരിമാർ അറുത്തു.

അറുത്ത ആടിന്‍റെ ചോരയിൽ നേന്ത്രപ്പഴം ചതച്ചിടുന്നതും പൂജാരിമാർ അത് ഭക്തർക്ക് നൽകുന്നതുമാണ് പതിവ്. ഈ സാഹചര്യത്തിലാണ് പൂജ ചെയ്‌തിരുന്ന പളനിസ്വാമി ഉൾപ്പെടെ 5 പൂജാരിമാർ ആടിന്‍റെ ചോരയും പഴവും കഴിച്ചത്. കഴിച്ചതിന് ശേഷം പളനിസ്വാമി അൽപനേരം ഛർദ്ദിക്കുകയും ബോധരഹിതനാകുകയും ചെയ്‌തു.

അബോധാവസ്ഥയിലായ പളനിസാമിയെ ഗോപി ചെട്ടിപാളയം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും അദ്ദേഹം മരിച്ചതായി പരിശോധിച്ച ഡോക്‌ടർ അറിയിച്ചു. തുടർന്ന് മൃതദേഹം പോസ്‌റ്റ് മോർട്ടത്തിനായി കൊണ്ടുപോയി. പളനിസാമി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അദ്ദേഹത്തിന് ഭാര്യയും രണ്ട് ആൺമക്കളും ഉണ്ട്. സംഭവത്തിൽ സിരുവാളൂർ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Also Read : ക്ഷേത്രത്തിൽ മോഷണം; തിരുവാഭരണത്തിനൊപ്പം സിസിടിവിയുടെ ഡിവിആറും കവർന്നു - Temple Theft In Thrissur

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.