ETV Bharat / sports

KL Rahul On Virat Kohli's Century : 'എന്തായാലും ജയിക്കും, പിന്നെന്താ സെഞ്ച്വറിയടിച്ചാല്‍' ; കോലിയോട് പറഞ്ഞതിനെ കുറിച്ച് കെഎല്‍ രാഹുല്‍

author img

By ETV Bharat Kerala Team

Published : Oct 20, 2023, 7:25 AM IST

India vs Bangladesh: ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 97 പന്തില്‍ 103 റണ്‍സാണ് വിരാട് കോലി നേടിയത്. താരത്തിന്‍റെ അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റ് കരിയറിലെ 48-ാം സെഞ്ച്വറിയായിരുന്നു ഇത്.

Cricket World Cup 2023  KL Rahul Reveals His Advice To Virat Kohli  KL Rahul Virat Kohli  Virat Kohli 48th ODI Century  KL Rahul On Virat Kohli Century  India vs Bangladesh  ക്രിക്കറ്റ് ലോകകപ്പ്  ഏകദിന ലോകകപ്പ് 2023  ഇന്ത്യ ബംഗ്ലാദേശ്  വിരാട് കോലി കെഎല്‍ രാഹുല്‍
KL Rahul On Virat Kohli Century

പൂനെ : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) നാലാം മത്സരത്തില്‍ ബംഗ്ലാദേശിനെയും തകര്‍ത്ത് വിജയക്കുതിപ്പ് തുടരുകയാണ് ടീം ഇന്ത്യ. പൂനെയിലെ എംസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിന്‍റെ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത് (India vs Bangladesh Match Result). മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം വിരാട് കോലിയുടെ സെഞ്ച്വറി മികവില്‍ 51 പന്ത് ശേഷിക്കെയാണ് ഇന്ത്യ മറികടന്നത് (Virat Kohli World Cup Century 2023).

അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയുടെ 48-ാമത് സെഞ്ച്വറിയായിരുന്നു ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പിറന്നത്. വിജയലക്ഷ്യത്തിലേക്ക് എത്താന്‍ ഇന്ത്യയ്‌ക്ക് 26 റണ്‍സ് വേണ്ടിയിരുന്ന ഘട്ടത്തില്‍ കോലിയുടെ അക്കൗണ്ടില്‍ 74 റണ്‍സായിരുന്നു. അവിടെ നിന്നും സെഞ്ച്വറി നേട്ടത്തിലേക്ക് കോലി എത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച താരമാണ് കെഎല്‍ രാഹുല്‍ (KL Rahul).

സെഞ്ച്വറിക്കായി കോലിക്ക് അവസരം ഒരുക്കി നല്‍കിയ കെഎല്‍ രാഹുലിനെ പ്രശംസിച്ച് മത്സരശേഷം നിരവധി പേര്‍ രംഗത്തെത്തി. ഏഴ് വിക്കറ്റിന് ഇന്ത്യ വിജയം സ്വന്തമാക്കിയ മത്സരത്തില്‍ 34 പന്ത് നേരിട്ട് 34 റണ്‍സായിരുന്നു രാഹുലിന്‍റെ സംഭാവന. ടീം ജയം ഏറെക്കുറെ ഉറപ്പിച്ച സാഹചര്യത്തില്‍ കോലിയോട് സെഞ്ച്വറി തികയ്‌ക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് മത്സരശേഷം കെഎല്‍ രാഹുല്‍ വ്യക്തമാക്കി (KL Rahul About Virat Kohli's Century).

'വിരാട് വളരെ വലിയൊരു ആശയക്കുഴപ്പത്തിലായിരുന്നു. ഇതൊരു ലോകകപ്പ് മത്സരമാണ്, ഇവിടെ ഒരു വ്യക്തിഗത നേട്ടത്തിനായി സിംഗിളുകള്‍ പോലും നേടാതിരിക്കുന്നത് വളരെ മോശം കാര്യമാണ്. അങ്ങനെയൊരു നേട്ടം സ്വന്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നമ്മള്‍ സുഖമായി തന്നെ ഈ മത്സരം വിജയിക്കും. പിന്നെന്താണ് താങ്കള്‍ക്ക് ഈ നേട്ടം സ്വന്തമാക്കിയാല്‍. അതിന് വേണ്ടി ശ്രമിക്കണം. ഞാന്‍ എന്തായാലും സിംഗിളുകള്‍ ഓടി റണ്‍സ് കണ്ടെത്താന്‍ പോകുന്നില്ലെന്നും വിരാട് കോലിയോട് പറഞ്ഞു'- കെഎല്‍ രാഹുല്‍ വ്യക്തമാക്കി.

Also Read : Virat Kohli Century Record Breaking Innings കോലിയല്ലാതെ മറ്റാര്, ഇത് മറ്റൊരു സൂപ്പർ സെഞ്ച്വറി...ഒരു പിടി റെക്കോഡുകളും

മത്സരത്തില്‍ 97 പന്ത് നേരിട്ട വിരാട് കോലി പുറത്താകാതെ 103 റണ്‍സാണ് നേടിയത്. ആറ് ഫോറും നാല് സിക്സും അടങ്ങിയതായിരുന്നു വിരാട് കോലിയുടെ ഇന്നിങ്‌സ്. ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നാലാം വിക്കറ്റില്‍ കോലി രാഹുല്‍ സഖ്യം 83 റണ്‍സ് കൂട്ടിച്ചേര്‍ത്തായിരുന്നു ടീമിനെ ജയത്തിലെത്തിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.