ETV Bharat / sports

മുംബൈയെ രോഹിത് തന്നെ നയിക്കേണ്ടി വരുമോ?; ഹാര്‍ദിക്കിന് ഐപിഎല്‍ നഷ്‌മായേക്കും

author img

By ETV Bharat Kerala Team

Published : Dec 23, 2023, 6:35 PM IST

Hardik Pandya May Miss IPL 2024  Hardik Pandya IPL 2024  IPL 2024  Mumbai Indians Captain Hardik Pandya  Hardik Pandya replaces Rohit Sharma  Rohit Sharma Mumbai Indians Captaincy  Hardik Pandya Injury  ഹാര്‍ദിക് പാണ്ഡ്യ പരിക്ക്  ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്‍ 2024  മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ
Mumbai Indians Captain Hardik Pandya May Miss IPL 2024

Mumbai Indians Captain Hardik Pandya May Miss IPL 2024: മുംബൈ ഇന്ത്യന്‍സിന്‍റെ പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ഐപിഎല്‍ 2024 സീസണ്‍ നഷ്‌ടമായേക്കുമെന്ന് റിപ്പോര്‍ട്ട്.

മുംബൈ: ഐപിഎല്ലിന്‍റെ പുതിയ സീസണിലേക്കായി (IPL 2024) ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് നായകനാക്കിയിരുന്നു. ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ രോഹിത് ശര്‍മയെ മാറ്റിയാണ് ഫ്രാഞ്ചൈസി ഹാര്‍ദിക്കിന് ചുമതല നല്‍കിയത്. (Hardik Pandya replaces Rohit Sharma as Mumbai Indians captain). മാനേജ്‌മെന്‍റിന്‍റെ പ്രസ്‌തുത നീക്കത്തിനെതിരെ കനത്ത പ്രതിഷേധമായിരുന്നു ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടായത്.

ഇതോടെ ഭാവി മുന്നില്‍ കണ്ടുകൊണ്ടാണ് പ്രസ്‌തുത തീരുമാനമെന്ന വിശദീകരണം പലകുറി മുംബൈ മാനേജ്‌മെന്‍റിന് ആവര്‍ത്തിക്കേണ്ടി വന്നു. ഇപ്പോഴിതാ ഫ്രാഞ്ചൈസിക്ക് കനത്ത തിരിച്ചടി ലഭിച്ച ഒരു റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ഐപിഎല്‍ 2024 സീസണ്‍ നഷ്‌ടമായേക്കും. (Mumbai Indians Captain Hardik Pandya May Miss IPL 2024).

ഏകദിന ലോകകപ്പിനിടെ കാല്‍ക്കുഴയ്‌ക്ക് ഏറ്റ പരിക്ക് ഭേദമാകാത്തതാണ് 30-കാരനായ ഹാര്‍ദിക്കിനും മുംബൈയ്‌ക്കും തിരിച്ചടിയായത്. ഒക്‌ടോബര്‍ 19-ന് ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഹാര്‍ദിക്കിന്‍റെ കണങ്കാലിനാണ് പരിക്ക് പറ്റുന്നത്. പന്തെറിഞ്ഞതിന് ശേഷം ബംഗ്ലാദേശ് ബാറ്റുടെ ഷോട്ട് കാലുകൊണ്ട് തടുക്കാന്‍ ശ്രമിച്ചതാണ് ഇതിന് ഇടവച്ചത്.

പരിക്കിനെ തുടര്‍ന്ന് ലോകകപ്പില്‍ നിന്നും പുറത്തായ താരത്തിന് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്ക് എതിരായ വൈറ്റ് ബോള്‍ പരമ്പര നഷ്‌ടമായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ ജനുവരിയില്‍ അഫ്ഗാനിസ്ഥാനെതിരേ നാട്ടില്‍ നടക്കുന്ന ടി20 പരമ്പരയും അതിന് ശേഷം നടക്കുന്ന ഐപിഎല്ലും ഹാര്‍ദിക്കിന് കളിക്കാന്‍ കഴിയില്ലെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. (Hardik Pandya Injury)

ALSO READ: ആ കാലമൊക്കെ കഴിഞ്ഞു, ഈ രോഹിത്തിനെ പിടിച്ചാല്‍ കിട്ടില്ല; ആരെറിഞ്ഞാലും അടിക്കുമെന്ന് സഞ്ജയ് മഞ്ജരേക്കര്‍

ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക്കിനെ ട്രേഡിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ തട്ടകത്തിലേക്ക് തിരികെ എത്തിച്ചത്. 2015-ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ ഹാര്‍ദിക് 2021 വരെയുള്ള ഏഴ്‌ സീസണുകളില്‍ നേരത്തെ ഫ്രാഞ്ചൈസിക്ക് ഒപ്പമുണ്ടായിരുന്നു.

ഗുജറാത്തിനെ ടീമിന്‍റെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിക്കാന്‍ ഹാര്‍ദിക്കിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണില്‍ ടീം രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു‌. അതേസമയം ഫ്രാഞ്ചൈസിക്ക് അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്ത നായകനാണ് രോഹിത് ശര്‍മ.

ALSO READ: ETV Bharat exclusive | അഫ്‌ഗാനിസ്ഥാനെതിരെ കളിക്കാന്‍ സൂര്യയില്ല; ഇന്ത്യയ്‌ക്ക് വമ്പന്‍ തിരിച്ചടി

മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്

രോഹിത് ശർമ്മ, ഡെവാൾഡ് ബ്രെവിസ്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, തിലക് വർമ, ടിം ഡേവിഡ്, വിഷ്ണു വിനോദ്, അർജുൻ ടെണ്ടുൽക്കർ, ഷംസ് മുലാനി, നേഹൽ വധേര, ജസ്പ്രീത് ബുംറ, കുമാർ കാർത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്വാൾ, ജേസൺ ബെഹ്‌റൻഡോർഫ്, റൊമാരിയോ ഷെപ്പേർഡ്, ഹാർദിക് പാണ്ഡ്യ (സി), ജെറാൾഡ് കോട്‌സി, ദിൽഷൻ മധുശങ്ക, ശ്രേയസ് ഗോപാൽ , നുവാൻ തുഷാര, നമാൻ ധിർ , അൻഷുൽ കംബോജ് , മുഹമ്മദ് നബി, ശിവാലിക് ശർമ.

ALSO READ: ടെസ്റ്റ് സ്‌ക്വാഡില്‍ നിന്നും റുതുരാജ് പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.