ETV Bharat / sports

അർജുൻ ടെണ്ടുൽക്കർക്ക് ഐപിഎല്‍ അരങ്ങേറ്റം?; മഹേല ജയവർധനയുടെ വെളിപ്പെടുത്തല്‍

author img

By

Published : May 5, 2022, 3:36 PM IST

മെഗാ ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കാണ് അർജുനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. 2021 ജനുവരി മുതല്‍ പ്രധാന മത്സരങ്ങളൊന്നും കളിക്കാതിരുന്നിട്ടും, യുവ ഇടങ്കയ്യൻ പേസര്‍ക്കായി ഗുജറാത്ത് ടൈറ്റൻസ് 25 ലക്ഷം രൂപ ഓഫര്‍ ചെയ്‌തിരുന്നു.

Mahela Jayawardene about possibility of Arjun Tendulkar making debut  Mahela Jayawardene  Arjun Tendulkar  Mahela Jayawardene on Arjun Tendulkar s debut in mumbai indians  mumbai indians  മഹേല ജയവർധന  മുംബൈ ഇന്ത്യന്‍സ്  അർജുൻ ടെണ്ടുൽക്കർ  അർജുൻ ടെണ്ടുൽക്കർ ഐപിഎല്‍ അരങ്ങേറ്റം  IPL 2022
അർജുൻ ടെണ്ടുൽക്കർ ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുമോ?; മഹേല ജയവർധനയുടെ വെളിപ്പെടുത്തല്‍

മുംബൈ: ഐപിഎൽ 15ാം സിസണിന്‍റെ ഗ്രൂപ്പ് ഘട്ടം അവസാനത്തിലേക്ക് കടക്കുമ്പോള്‍ ഒന്നും നഷ്‌ടപ്പെടാനില്ലാത്ത ടീമാണ് മുംബൈ ഇന്ത്യൻസ്. കളിച്ച 9 മത്സരങ്ങളില്‍ എട്ടും തോറ്റ സംഘത്തിന്‍റെ പ്ലേ-ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അവസാനിച്ചിരുന്നു. ഇതോടെ 5 തവണ ചാമ്പ്യൻമാരായ മുംബൈ ഭാവി മുന്നില്‍ കണ്ട് പുതിയ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയേക്കുമെന്നാണ് വിലയിരുത്തല്‍.

യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനുള്ള സന്നദ്ധതയ്ക്ക് പേരുകേട്ട ടീം കൂടിയാണ് മുംബൈ, കഴിഞ്ഞ വര്‍ഷങ്ങളില്‍ മുംബൈ ഇതിന്‍റെ നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. സീസണില്‍ ടീം മോശം പ്രകടനം നടത്തുമ്പോളും ഡെവാൾഡ് ബ്രെവിസ്, തിലക് വർമ്മ, ഹൃത്വിക് ഷോക്കീൻ, കുമാർ കാർത്തികേയ തുടങ്ങിയ യുവ പ്രതിഭകൾക്ക് സംഘം അരങ്ങേറ്റത്തിന് അവസരം നൽകിയിരുന്നു.

ടൂര്‍ണമെന്‍റിന്‍റെ വിവിധ ഘട്ടങ്ങളിലായി ലഭിച്ച അവസരം ഏവരും പ്രയോജനപ്പെടുത്തുന്നുവെന്നതും ശ്രദ്ധേയമാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ ഏക മത്സരത്തിലാണ് സീസണില്‍ ഇതേവരെ മുംബൈക്ക് ജയിക്കാനായത്. സൂര്യകുമാര്‍ യാദവിനൊപ്പം തിലക് വർമ്മ, കുമാർ കാർത്തികേയ, ഹൃത്വിക് ഷോക്കീൻ എന്നിവരാണ് ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായിരുന്നത്.

ഇതോടെ റിസര്‍വ് ബെഞ്ചിലുള്ള അർജുൻ ടെണ്ടുൽക്കർക്ക് അരങ്ങേറ്റത്തിന് അവസരം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. താരത്തിന്‍റെ സാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തോട് ടീമിന്‍റെ മുഖ്യപരിശീലകന്‍ മഹേല ജയവർധന പ്രതികരിക്കുകയും ചെയ്‌തു.

''എല്ലാവരും ടീമില്‍ ഒരോപ്‌ഷനാണ്. കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്നതിന് അനുസരിച്ചാവും തീരുമാനങ്ങള്‍. മത്സരങ്ങളെക്കുറിച്ചും, മത്സരങ്ങൾ എങ്ങനെ ജയിക്കാമെന്നതിനെക്കുറിച്ചുമാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. ശരിയായ മാച്ച്-അപ്പുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതിനാണ് ഞങ്ങളുടെ മുൻഗണന.'' മഹേല ജയവർധന പറഞ്ഞു.

"എല്ലാ കളിയും ആത്മവിശ്വാസം നൽകുന്ന കാര്യമാണ്, സീസണില്‍ ആദ്യ വിജയം നേടാൻ ഞങ്ങൾക്ക് കഴിഞ്ഞു. അത് ഒരുമിച്ച് വിജയങ്ങൾ നേടുന്നതിനും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനുമുള്ളതാണ്. മികച്ച കളിക്കാരെ ഗ്രൗണ്ടിലെത്തിക്കുന്നതാണത്. അർജുൻ അവരിൽ ഒരാളാണെങ്കിൽ, ഞങ്ങൾ പരിഗണിക്കും. അതെ, പക്ഷേ ഇതെല്ലാം ടീമിന്‍റെ കോമ്പിനേഷനെ ആശ്രയിച്ചിരിക്കുന്നു," മഹേല ജയവർധന വ്യക്തമാക്കി.

also read: കോലിയുടെ ആരാധകനാണ്, പക്ഷേ ഇങ്ങനെ ഔട്ടാകുന്നത് സഹിക്കാനാകില്ലെന്ന് ഇയാൻ ബിഷപ്പ്

മെഗാ ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കാണ് അർജുനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. 2021 ജനുവരി മുതല്‍ പ്രധാന മത്സരങ്ങളൊന്നും കളിക്കാതിരുന്നിട്ടും, യുവ ഇടങ്കയ്യൻ പേസര്‍ക്കായി ഗുജറാത്ത് ടൈറ്റൻസ് 25 ലക്ഷം രൂപ ഓഫര്‍ ചെയ്‌തിരുന്നു. അതേസമയം യുഎഇയിൽ നടന്ന കഴിഞ്ഞ സീസണിന്‍റെ രണ്ടാം പകുതിയില്‍ പരിക്കേറ്റതിന് തുടര്‍ന്ന് അര്‍ജുന്‍ പുറത്തായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.