ETV Bharat / sports

വേഗത്തില്‍ ഹിറ്റ്‌മാനെ പൊളിച്ചു ; ലോകകപ്പിലെ ആ റെക്കോഡ് ഇനി രാഹുലിന് സ്വന്തം

author img

By ETV Bharat Kerala Team

Published : Nov 12, 2023, 8:13 PM IST

KL Rahul breaks Rohit Sharma record: ഏകദിന ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമായി കെഎല്‍ രാഹുല്‍.

KL Rahul Hits fastest century by an Indian batter  KL Rahul breaks Rohit Sharma record  Cricket World Cup 2023  കെഎല്‍ രാഹുല്‍  കെഎല്‍ രാഹുല്‍ ഏകദിന ലോകകപ്പ് റെക്കോഡ്  രോഹിത് ശര്‍മ  കെഎല്‍ രാഹുല്‍ സെഞ്ചുറി  ഇന്ത്യ vs നെതര്‍ലന്‍ഡ്‌സ്  ഏകദിന ലോകകപ്പ് 2023
KL Rahul breaks Rohit Sharma record Cricket World Cup 2023 India vs Netherlands

ബെംഗളൂരു: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) അവസാന ഗ്രൂപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ (India vs Netherlands) ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കാണ് കെഎല്‍ രാഹുലിനുള്ളത്. ചിന്നസ്വാമിയില്‍ ആരാധകര്‍ക്ക് ദീപാവലി വിരുന്നൊരുക്കിയ രാഹുല്‍ 64 പന്തുകളില്‍ നിന്നും 11 ബൗണ്ടറികളും നാല് സിക്‌സറും സഹിതം 102 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്.

40 പന്തുകളില്‍ നിന്നും അന്‍പത് കടന്ന രാഹുലിന് മൂന്നക്കം തൊടാന്‍ ആകെ 62 പന്തുകളാണ് വേണ്ടി വന്നത്. ഇതോടെ ഏകദിന ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയ്‌ക്കുടമയായി രാഹുല്‍ മാറി (KL Rahul Hits fastest century by an Indian batter in Cricket World Cup).

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ റെക്കോഡാണ് രാഹുല്‍ തിരുത്തി എഴുതിയത് (KL Rahul breaks Rohit Sharma record). ഈ ലോകകപ്പില്‍ തന്നെ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 63-പന്തുകളില്‍ നിന്നും മൂന്നക്കം തൊട്ടതായിരുന്നു രോഹിത്തിന്‍റെ റെക്കോഡ്. 1983-ല്‍ സിംബാബ്‌വെയ്‌ക്കെതിരെ 72 പന്തുകളില്‍ നിന്നും സെഞ്ചുറിയിലെത്തിയ കപില്‍ ദേവാണ് (Kapil Dev) ഇരുവര്‍ക്കും പിന്നിലുള്ളത്.

2007-ല്‍ ബെര്‍മുഡയ്‌ക്കെതിരെ 81 പന്തുകളില്‍ നിന്നും വിരേന്ദര്‍ സെവാഗും (Virender Sehwag) 2011-ലെ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ 83 പന്തുകളില്‍ നിന്നും വിരാട് കോലിയും (Virat Kohli) മൂന്നക്കം തൊട്ടിട്ടുണ്ട്. അതേസമയം മത്സരത്തില്‍ രാഹുലിനെക്കൂടാതെ ശ്രേയസ് അയ്യരും സെഞ്ചുറി നേടിയിരുന്നു.

94 പന്തില്‍ പുറത്താവാതെ 10 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം 128 റണ്‍സായിരുന്നു ശ്രേയസ് അയ്യര്‍ (Shreyas Iyer) നേടിയത്. ഇതോടൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മ (54 പന്തില്‍ 61), ശുഭ്‌മാന്‍ ഗില്‍ (32 പന്തില്‍ 51), വിരാട് കോലി (56 പന്തില്‍ 51) എന്നിവരുടെ അര്‍ധ സെഞ്ചുറി കൂടി ചേര്‍ന്നതോടെ നെതര്‍ലന്‍ഡ്‌സിനെതിരെ 410 റണ്‍സിന്‍റെ കൂറ്റന്‍ സ്‌കോര്‍ നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.

ALSO READ: ലോകകപ്പ് ചരിത്രത്തില്‍ തന്നെ ആദ്യം ; 'അഞ്ഞൂറാനായി' രോഹിത്തിന് ലോക റെക്കോഡ്

ഇന്ത്യ (പ്ലേയിങ്‌ ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

നെതർലൻഡ്‌സ് (പ്ലേയിങ് ഇലവൻ): വെസ്‌ലി ബറേസി, മാക്‌സ് ഒഡൗഡ്, കോളിൻ അക്കർമാൻ, സിബ്രാൻഡ് ഏംഗൽബ്രെക്റ്റ്, സ്‌കോട്ട് എഡ്വേർഡ്‌സ്(സി), ബാസ് ഡി ലീഡ്, തേജ നിടമാനുരു, ലോഗൻ വാൻ ബീക്ക്, റോലോഫ് വാൻ ഡെർ മെർവെ, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ.

ALSO READ: ഗാംഗുലിയുടെ ആ റെക്കോഡ് ഇനി ഇല്ല ; കോലിക്ക് കഴിയാത്തത് ഹിറ്റ്‌മാന്‍ നേടിയെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.