ETV Bharat / sports

ഗാംഗുലിയുടെ ആ റെക്കോഡ് ഇനി ഇല്ല ; കോലിക്ക് കഴിയാത്തത് ഹിറ്റ്‌മാന്‍ നേടിയെടുത്തു

author img

By ETV Bharat Kerala Team

Published : Nov 12, 2023, 5:30 PM IST

Rohit Sharma Surpasses Sourav Ganguly : ഏകദിന ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനായി രോഹിത് ശര്‍മ.

Rohit Sharma Surpasses Sourav Ganguly  Rohit Sharma  Rohit Sharma ODI World Cup Record  Sourav Ganguly  Cricket World Cup 2023  രോഹിത് ശര്‍മ  രോഹിത് ശര്‍മ ഏകദിന ലോകകപ്പ് റെക്കോഡ്  സൗരവ് ഗാംഗുലി  India vs Netherlands  ഇന്ത്യ vs നെതര്‍ലന്‍ഡ്‌സ്
Rohit Sharma Surpasses Sourav Ganguly Cricket World Cup 2023

ബെംഗളൂരു: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലും (India vs Netherlands) ഇന്ത്യയ്‌ക്കായി തകര്‍പ്പന്‍ പ്രകടനമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) നടത്തിയത്. മത്സരത്തില്‍ 54 പന്തുകളില്‍ നിന്നും എട്ട് ബൗണ്ടറികളും രണ്ട് ബൗണ്ടറികളും സഹിതം 61 റണ്‍സായിരുന്നു ഹിറ്റ്‌മാന്‍ അടിച്ച് കൂട്ടിയത്. ഈ ലോകകപ്പില്‍ ഇതടക്കം ആകെ ഒമ്പത് മത്സരങ്ങളിൽ നിന്ന് 503 റൺസാണ് രോഹിത് നേടിയത്.

ഇതോടെ ഏകദിന ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് ഹിറ്റ്‌മാന്‍ (Rohit Sharma most runs as An Indian captain in an ODI World Cup edition). സൗരവ് ഗാംഗുലിയുടെ റെക്കോഡാണ് രോഹിത് ശര്‍മ തിരുത്തി എഴുതിയത് (Rohit Sharma Surpasses Sourav Ganguly's record to become India's top-scoring captain in an ODI World Cup edition)

2003-ലെ ലോകകപ്പില്‍ 465 റണ്‍സ് നേടിയായിരുന്നു ഗാംഗുലി (Sourav Ganguly) റെക്കോഡിട്ടത്. 2019-ലെ പതിപ്പില്‍ 443 റണ്‍സ് നേടിയ വിരാട് കോലി (Virat Kohli), 1992-ലെ ലോകകപ്പില്‍ 332 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീൻ (Mohammad Azharuddin), 1983-ലെ ലോകകപ്പില്‍ 303 റണ്‍സ് നേടിയ കപില്‍ ദേവ് (Kapil Dev) എന്നിവരാണ് പിന്നിലുള്ളത്.

അതേസമയം മത്സരത്തിലെ ആദ്യ സിക്‌സര്‍ പറത്തിയതോടെ ഒരു ലോക റെക്കോഡും രോഹിത് സ്വന്തം പേരിലാക്കിയിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. നെതര്‍ലന്‍ഡ്‌സിനെതിരായ ആദ്യ സിക്‌സര്‍ ഈ വര്‍ഷത്തില്‍ രോഹിത് നേടുന്ന 59-ാമത്തെ ഏകദിന സിക്‌സറായിരുന്നു.

ഇതോടെ ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം എബി ഡിവില്ലിയേഴ്‌സിന്‍റെ (AB de Villiers) റെക്കോഡാണ് പഴങ്കഥയായത്. 2015-ല്‍ 58 സിക്‌സറുകള്‍ നേടിയതായിരുന്നു എബി ഡിവില്ലിയേഴ്‌സിന്‍റെ റെക്കോഡ്. 2019-ല്‍ 56 സിക്‌സറുകള്‍ അടിച്ച വെസ്റ്റ് ഇന്‍ഡീസിന്‍റെ ക്രിസ് ഗെയ്‌ല്‍ (Chris Gayle), 2002-ല്‍ 48 സിക്‌സറുകള്‍ നേടിയ പാകിസ്ഥാന്‍റെ ഷാഹിദ് അഫ്രീദി (Shahid Afridi) എന്നിവരാണ് പിന്നിലുള്ളത്.

ALSO READ: 'വിട്ടുകളയല്ലേ മക്കളേ, ഇത്തവണ നേടിയില്ലെങ്കില്‍ ഇനി 3 പതിപ്പുകളെങ്കിലും കാത്തിരിക്കേണ്ടിവരും'; മുന്നറിയിപ്പുമായി രവി ശാസ്‌ത്രി

ഇന്ത്യ (പ്ലേയിങ്‌ ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

നെതർലൻഡ്‌സ് (പ്ലേയിങ് ഇലവൻ): വെസ്‌ലി ബറേസി, മാക്‌സ് ഒഡൗഡ്, കോളിൻ അക്കർമാൻ, സിബ്രാൻഡ് ഏംഗൽബ്രെക്റ്റ്, സ്‌കോട്ട് എഡ്വേർഡ്‌സ്(സി), ബാസ് ഡി ലീഡ്, തേജ നിടമാനുരു, ലോഗൻ വാൻ ബീക്ക്, റോലോഫ് വാൻ ഡെർ മെർവെ, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.