ETV Bharat / international

Mysterious Death Of Indian Research Scientist നാടിനെയും വീടിനെയും ദു:ഖത്തിലാഴ്‌ത്തി അവള്‍ വിടവാങ്ങി; സ്വീഡനിൽ ഇന്ത്യൻ ഗവേഷക ശാസ്ത്രജ്ഞയുടെ ദുരൂഹ മരണം

author img

By ETV Bharat Kerala Team

Published : Oct 15, 2023, 10:46 PM IST

Died Under Mysterious Circumstances : 32 കാരിയായ ഗവേഷക ശാസ്ത്രജ്ഞ സ്വീഡനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള പരിശ്രമത്തില്‍

Mysterious death  Mysterious death of Indian research scientist  സ്വീഡനിൽ ഇന്ത്യൻ ഗവേഷക ശാസ്ത്രജ്ഞയുടെ ദുരൂഹ മരണം  death of Indian research scientist in Sweden  ദുരൂഹ സാഹചര്യത്തിൽ മരിച്ചു  Died under mysterious circumstances  died mysteriously in Sweden  death remain shrouded in mystery  Indian Research Scientist  സ്വീഡനിൽ ദുരൂഹ സാഹചര്യത്തില്‍ മരണം
Mysterious Death Of Indian Research Scientist

ദുർഗാപൂർ: സ്വീഡനിൽ 32 കാരിയായ ഗവേഷക ശാസ്ത്രജ്ഞ റോഷ്‌നി ദാസ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പശ്ചിമ ബംഗാള്‍ ദുർഗാപൂരിലെ ഡിപിഎൽ ടൗൺഷിപ്പിൽ നിന്നുള്ള റോഷ്‌നി ഒരു വാഗ്‌ദാന ശാസ്ത്രജ്ഞയായിരുന്നു (Mysterious death of Indian research scientist). സെപ്‌റ്റംബർ 29 നാണ് മകളുമായി അവസാനമായി സംസാരിച്ചതെന്നും അതിനുശേഷം റോഷ്‌നിയുമായി യാതൊരു ബന്ധവുമില്ലായിരുന്നെന്നും റോഷ്‌നിയുടെ അമ്മ മമത ദാസ് പറയുന്നു. ഒക്‌ടോബർ 12നാണ് സ്വീഡിഷ് എംബസി സ്വീഡനിലെ അപ്പാർട്ടുമെന്‍റിൽ റോഷ്‌നിയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയെന്ന വേദനാജനകമായ വാർത്തയുമായി ഇന്ത്യൻ എംബസിയെ സമീപിച്ചത്.

ദുർഗാപൂരിലെ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ബർധമാൻ രാജ് കോളേജിൽ നിന്ന് സുവോളജി ഓണേഴ്‌സ് ബിരുദം നേടി ശേഷം ഒഡിഷയിലെ ഭുവനേശ്വറിലെ കലിംഗ സർവകലാശാലയിൽ ബയോടെക്‌നോളജിയിൽ ബിരുദവും നേടി. പഠനത്തിലുള്ള മികവ്‌ സ്വീഡനിലെ ഉമേ യൂണിവേഴ്‌സിറ്റിയിലേക്ക് നയിച്ചു. അവിടെ ന്യൂറോളജി മേഖലയിലെ പോസ്റ്റ്‌ഡോക്‌ടറൽ ഗവേഷണത്തിന്‍റെ അവസാന ഘട്ടത്തിലായിരുന്നു.

2018 ൽ മകൾ ഗവേഷണത്തിനായി സ്വീഡനിലേക്ക് പോയി. നിർഭാഗ്യവശാൽ അവൾക്ക് അവളുടെ ജോലി കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഒഴിവുസമയങ്ങളിൽ അവിടെ തുടരാൻ തീരുമാനിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവൾക്ക് കുറച്ച് പണം ആവശ്യമായിരുന്നു, ഞാൻ അവൾക്ക് ഒക്‌ടോബർ 6 ന് പണം അയച്ചു. സാധാരണരീതിയില്‍ പണം ലഭിച്ചതായി അവൾ അറിയിക്കും. എന്നാൽ ഇത്തവണ പ്രതികരണമുണ്ടായില്ല. തുടർന്ന് അവളുടെ എല്ലാ ഫോൺ ലൈനുകളും പ്രവർത്തനരഹിതമായിരുന്നു. പിന്നീടാണ്‌ വിയോഗ വാർത്ത അറിഞ്ഞത്. സ്വീഡിഷ് സർക്കാരിനോട് അകാല മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും മകളുടെ മൃതശരീരം തിരികെ നൽകാൻ സഹായിക്കുകയും ചെയ്യണമെന്ന്‌ അഭ്യർഥിക്കുന്നതായും റോഷിനിയുടെ അമ്മ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലായിരുന്നു, താമസസ്ഥലത്ത് വച്ച് ക്രൂരമായി കൊലചെയ്യപ്പെട്ടുവെന്നറിഞ്ഞത് വേദനാജനകമായിരുന്നു. ദാരുണമായ സംഭവത്തിന് പിന്നിലെ കാരണം അജ്ഞാതമായി തുടരുന്നു. ബർദ്‌വാൻ-ദുർഗാപൂർ ലോക്‌സഭാ മണ്ഡലത്തിലെ എംപി സുരീന്ദർ സിംഗ് ആലുവാലിയ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കുന്നതിനായി വിദേശകാര്യ മന്ത്രിയുമായി ബന്ധപ്പെട്ടെന്നും പരേതയായ റോഷ്‌നി ദാസിന്‍റെ ബന്ധു സുപ്രതിക് ദാസ് പറഞ്ഞു.

സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിക്കൊണ്ട് ബർദ്വാൻ ദുർഗാപൂർ പാർലമെന്‍റ്‌ അംഗം സുരീന്ദർ സിംഗ് ആലുവാലിയ റോഷ്‌നിയുടെ മൃതദേഹം ഇന്ത്യയിലെ കുടുംബത്തിന് തിരികെ കൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചു. ദുഃഖിതരായ കുടുംബം ഇപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട റോഷ്‌നിക്ക് നീതി തേടുക മാത്രമല്ല, നാട്ടിലേക്ക് വേഗത്തിൽ മടങ്ങിവരാനുള്ള ആഗ്രഹം കൂടിയാണ് പ്രകടമാക്കുന്നത്‌.

റോഷ്‌നി ദാസിന്‍റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ദുരൂഹമായി തുടരുന്നു. ദുർഗാപൂരിലെ അവളുടെ കുടുംബവും സമൂഹവും അവളുടെ വേർപാടിന്‍റെ വേദനയിൽ മുറുകെ പിടിക്കുമ്പോൾ സ്വീഡനിൽ അവളുടെ അകാല മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ വെല്ലുവിളിയും നേരിടുന്നു. സ്വീഡിഷ് പൗരന്‍റെ അറസ്റ്റ് സംഭവത്തില്‍ ദുരൂഹത വർധിപ്പിക്കുന്നു. ഉത്തരങ്ങൾക്കും നീതിക്കും വേണ്ടി എല്ലാവരും കൊതിക്കുന്നു. ഈ ദു:ഖത്തിനിടയിലും ഒരു കാര്യം തീർച്ചയാണ് - ദുർഗാപൂരിലെ മിടുക്കിയായ ശാസ്ത്രജ്ഞ റോഷ്‌നി ദാസിന്‍റെ ഓർമ്മകൾ അവളെ അറിയുകയും സ്നേഹിക്കുകയും ചെയ്‌തവരുടെ ഹൃദയങ്ങളിൽ തുടർന്നും ജീവിക്കും.

ALSO READ: മലപ്പുറത്ത് പണിതീരാത്ത വീട്ടില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.