ETV Bharat / state

മലപ്പുറത്ത് പണിതീരാത്ത വീട്ടില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

author img

By

Published : Feb 13, 2023, 1:46 PM IST

Updated : Feb 13, 2023, 3:00 PM IST

നിലമ്പൂർ എടക്കര കാപ്പുണ്ടിയില്‍ വിപിനെയാണ് വിദേശത്തുള്ള സഹോദരി നിര്‍മിക്കുന്ന ക്വാർട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

youth died In mysterious circumstances  malappuram mysterious death  vipin death  latest news in malappuram  latest news today  ദുരൂഹ സാഹചര്യത്തിൽ  നിലമ്പൂർ എടക്കര കാപ്പുണ്ടി  ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി  എടകര പാർളിയില്‍ വിപിന്‍റെ മരണം  മലപ്പുറം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മലപ്പുറത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: എടക്കരയിൽ യുവാവിനെ പണിതീരാത്ത വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ എടക്കര കാപ്പുണ്ടയിലാണ് സംഭവം. എടക്കര പാർളിയിലെ വിപിനെയാണ് (34) മരിച്ച നിലയിൽ കണ്ടെത്തിയത്.

എടക്കര പൊലീസും ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്‌ധരും സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. കൊലപാതകമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിദേശത്തുള്ള സഹോദരി എടക്കര കാപ്പുണ്ടയിൽ നിർമിക്കുന്ന ക്വാർട്ടേഴ്‌സിലാണ് ഇന്നലെ വൈകുന്നേരം ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വന്തമായി കെട്ടിടങ്ങളുള്ള ഇയാൾക്ക് സാമ്പത്തിക ബാധ്യതയോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. മാതാപിതാക്കൾ നേരത്തെ മരിച്ചതിനാൽ പാർളിയിൽ താമസിക്കുന്ന മാതൃസഹോദരി പുത്രൻ സന്തോഷിനൊപ്പമാണ് വിപിന്‍റെ താമസം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Last Updated : Feb 13, 2023, 3:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.