ETV Bharat / entertainment

വിജയ് യേശുദാസ് - മീനാക്ഷി ചിത്രം 'ക്ലാസ്സ് - ബൈ എ സോൾജ്യ‌ർ'; പ്രണയാർദ്രമായി പുതിയ ഗാനം

author img

By ETV Bharat Kerala Team

Published : Nov 25, 2023, 8:17 PM IST

Vijay Yesudas Meenakshi starrer Class By A Soldier: ചിത്രത്തിലെ വിജയ് യേശുദാസും ശ്വേത മോഹനും ചേർന്ന് ആലപിച്ച 'ആരോ മെല്ലെ...' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്

ക്ലാസ്സ് ബൈ എ സോൾജ്യ‌ർ  ക്ലാസ്സ് ബൈ എ സോൾജ്യ‌ർ പുതിയ ഗാനം  ക്ലാസ്സ് ബൈ എ സോൾജ്യ‌ർ ആരോ മെല്ലെ ഗാനം  വിജയ് യേശുദാസ് മീനാക്ഷി ചിത്രം  വിജയ് യേശുദാസ് ചിത്രം ക്ലാസ്സ് ബൈ എ സോൾജ്യ‌ർ  മീനാക്ഷി ചിത്രം ക്ലാസ്സ് ബൈ എ സോൾജ്യ‌ർ  Vijay Yesudas Class By A Soldier  Class By A Soldier Aaro Melle Love Song  Aaro Melle Love Song from Class By A Soldier  Vijay Yesudas new movie  Class By A Soldier starring Vijay Yesudas  Meenakshi starrer Class By A Soldier  Vijay Yesudas songs
Aaro Melle Love Song Class By A Soldier starring Vijay Yesudas

വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാര്‍ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്ലാസ്സ് ബൈ എ സോൾജ്യര്‍'. സ്‌കൂൾ വിദ്യാർഥിനിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം എന്ന നിലയിൽ തുടക്കം മുതൽ ശ്രദ്ധ നേടിയ ചിത്രമാണിത്. ഇപ്പോഴിതാ ഈ സിനിമയിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിലെ 'ആരോ മെല്ലെ...' എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത് (Vijay Yesudas Class By A Soldier Aaro Melle Love Song). ചിത്രത്തിലെ നായകൻ വിജയ് യേശുദാസും ഒപ്പം ശ്വേത മോഹനും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശ്യാം എനത്തിന്‍റെ വരികൾക്ക് സംഗീതം പകർന്നത് എസ് ആർ സൂരജ് ആണ്. ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്.

  • " class="align-text-top noRightClick twitterSection" data="">

വിജയ് യേശുദാസ് സൈനിക വേഷത്തിലെത്തുന്ന 'ക്ലാസ്സ് ബൈ എ സോൾജ്യറി'ൽ കലാഭവൻ ഷാജോൺ, മീനാക്ഷി, ശ്വേത മേനോൻ, ഡ്രാക്കുള സുധീർ, കലാഭവൻ പ്രജോദ്, ഗായത്രി വിജയലക്ഷ്‌മി, ഡോ. പ്രമീളാദേവി, വിമൽ രാജ്, ഹരി പത്തനാപുരം, ബ്രിന്‍റാ ബെന്നി, ജിഫ്‌ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോൻ പാറയിൽ, അനുദേവ് കൂത്തുപറമ്പ്, മാധവ് കൃഷ്‌ണ അടിമാലി, ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമൻ, ലിജോ മധുരവേലി, ധനലക്ഷ്‌മി തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ അണിനിരക്കുന്നത്.

സാഫ്‌നത്ത് പനെയാ ഇന്‍റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ബെന്നി ജോസഫ് ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് അനിൽ രാജ് ആണ്. എഡിറ്റിംഗ് റക്‌സൺ ജോസഫും നിർവഹിക്കുന്നു. കവിപ്രസാദ് രചിച്ച, നേരത്തെ പുറത്തുവന്ന ചിത്രത്തിലെ 'ഉയിരാണച്ഛൻ' എന്ന ഗാനം ജനശ്രദ്ധ നേടിയിരുന്നു.

അതേസമയം ളാക്കാട്ടൂർ എംജിഎം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ചിത്രത്തിന്റെ സംവിധായികയായ ചിന്മയി. ക്ലാസ്സ് ബൈ എ സോൾജ്യർ ചിത്രത്തിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായിക എന്ന ബഹുമതിയും സ്വന്തമാക്കുകയാണ് ചിന്മയി. സ്‌കൂൾ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ: ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സുഹാസ് അശോകൻ, പ്രൊഡക്ഷൻ കൺട്രോളർ - മൻസൂർ അലി, ഗാനരചന - കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോ. പ്രമീള ദേവി, കല - ത്യാഗു തവന്നൂർ, കൗൺസിലിംഗ് സ്‌ക്രിപ്റ്റ് - ഉഷ ചന്ദ്രൻ (ദുബൈ ), ബി ജി എം - ബാലഗോപാൽ, കൊറിയോഗ്രാഫർ - പപ്പു വിഷ്‌ണു, മേക്കപ്പ് - പ്രദീപ് രംഗൻ, കോസ്റ്റ്യൂം - സുകേഷ് താനൂർ, അസി. ഡയറക്‌ടർ - ഷാൻ അബ്‌ദുൾ വഹാബ്, അലീഷ ലെസ്‌ലി റോസ്, പി ജിംഷാർ, വിഎഫ്എക്‌സ് - ജിനേഷ് ശശിധരൻ (മാവറിക്‌സ് സ്റ്റുഡിയോ), ആക്ഷൻ - ബ്രൂസിലി രാജേഷ്, ഫിനാൻസ് കൺട്രോളർ - അഖിൽ പരക്ക്യാടൻ, ധന്യ അനിൽ, സ്റ്റിൽസ് - പവിൻ തൃപ്രയാർ, ഡിസൈനർ - പ്രമേഷ് പ്രഭാകർ, ക്യാമറ അസോസിയേറ്റ് - രതീഷ് രവി.

READ ALSO: പ്രദർശനത്തിനൊരുങ്ങി സ്‌കൂൾ വിദ്യാർഥിനിയുടെ സിനിമ; 'ക്ലാസ്സ് - ബൈ എ സോൾജ്യ‌ർ' തിയേറ്ററുകളിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.