ETV Bharat / entertainment

പ്രദർശനത്തിനൊരുങ്ങി സ്‌കൂൾ വിദ്യാർഥിനിയുടെ സിനിമ; 'ക്ലാസ്സ് - ബൈ എ സോൾജ്യ‌ർ' തിയേറ്ററുകളിലേക്ക്

author img

By ETV Bharat Kerala Team

Published : Nov 14, 2023, 12:58 PM IST

Class By A Soldier will hit theaters from November 24: പ്ലസ് ടു വിദ്യാർഥിനി ചിന്മയി നായർ സംവിധാനം ചെയ്യുന്ന 'ക്ലാസ്സ് - ബൈ എ സോൾജ്യ‌ർ' നവംബർ 24 മുതൽ തിയേറ്ററുകളിൽ

Class By A Soldier will hit theaters November 24  Class By A Soldie In theaters from November 24  Class By A Soldier movie  Class By A Soldier movie release  പ്രദർശനത്തിനൊരുങ്ങി പ്ലസ് ടു വിദ്യാർഥിനിയുടെ സിനിമ  പ്ലസ് ടു വിദ്യാർഥിനി സംവിധാനം ചെയ്യുന്ന സിനിമ  ചിന്മയി നായർ സംവിധാനം ചെയ്യുന്ന സിനിമ  ക്ലാസ്സ് ബൈ എ സോൾജ്യ‌ർ തിയേറ്ററുകളിലേക്ക്  ക്ലാസ്സ് ബൈ എ സോൾജ്യ‌ർ  ക്ലാസ്സ് ബൈ എ സോൾജ്യ‌ർ നവംബർ 24 മുതൽ തിയേറ്ററുകളിൽ
Class By A Soldier movie release

പ്ലസ് ടു വിദ്യാർഥിനിയായ ചിന്മയി നായർ സംവിധാനം ചെയ്‌ത 'ക്ലാസ്സ് - ബൈ എ സോൾജ്യ‌ർ' എന്ന സിനിമ റിലീസിനൊരുങ്ങുന്നു. വിജയ് യേശുദാസ്, മീനാക്ഷി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നവംബർ 24 മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

സാഫ്‌നത്ത് പനെയാ ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. വിജയ് യേശുദാസ് സൈനിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അപ്പാനി ശരത്, കലാഭവൻ ഷാജോൺ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഇർഫാൻ, ജെഫ് സാബു, ഹരീഷ് പേങ്ങൻ, സുധീർ സുകുമാരൻ, ഹരി പത്തനാപുരം, വിഷ്‌ണു ദാസ്, സജിമോൻ പാറയിൽ, ഹരീഷ് മണ്ണാഞ്ചേരി, സൂര്യ ദത്ത്, സജി റാം, ജിഫ്‌ന എസ് കുരുവിള, ശ്വേത മേനോൻ, ബ്രിന്‍റ ബെന്നി, ലിജോ, റോസ് മറിയ, കെപിഎസി ഭവി, പ്രമീള ദേവി, അധീന, മേഘ്ന, ധനലക്ഷ്‌മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

സ്‌കൂൾ വിദ്യാർഥിനി ഒരുക്കുന്ന സിനിമ എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ ശ്രദ്ധനേടിയ ചിത്രമായിരുന്നു 'ക്ലാസ്സ് - ബൈ എ സോൾജ്യ‌ർ'. കോട്ടയം, ളാക്കാട്ടൂർ എംജിഎം ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ് ചിന്മയി നായർ. സ്‌കൂൾ പശ്ചാത്തലമാക്കിയാണ് ചിന്മയി തന്‍റെ ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്.

അനിൽ രാജ് ആണ് 'ക്ലാസ്സ് - ബൈ എ സോൾജ്യ‌ർ' സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. ബെന്നി ജോസഫ് ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റർ റക്‌സൺ ജോസഫ് ആണ്. എസ്ആർ സൂരജാണ് സംഗീത സംവിധാനം. കവിപ്രസാദ് രചിച്ച ചിത്രത്തിലെ 'ഉയിരാണച്ഛൻ' എന്ന ഗാനം ജനശ്രദ്ധ നേടിയിരുന്നു. ശ്രേയ ജയദീപ് ആണ് ഈ ഗാനം ആലപിച്ചത്.

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സുഹാസ് അശോകൻ, ഗാനരചന - കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോ. പ്രമീള ദേവി, പ്രൊഡക്ഷൻ കൺട്രോളർ - മൻസൂർ അലി, കൗൺസിലിംഗ് സ്‌ക്രിപ്റ്റ് - ഉഷ ചന്ദ്രൻ (ദുബൈ ), കല - ത്യാഗു തവന്നൂർ, മേക്കപ്പ് - പ്രദീപ് രംഗൻ, കോസ്റ്റ്യൂം - സുകേഷ് താനൂർ, അസി. ഡയറക്‌ടർ - ഷാൻ അബ്‌ദുൾ വഹാബ്, അലീഷ ലെസ്‌ലി റോസ്, പി ജിംഷാർ, ബി ജി എം - ബാലഗോപാൽ, കൊറിയോഗ്രാഫർ - പപ്പു വിഷ്‌ണു, വിഎഫ്എക്‌സ് - ജിനേഷ് ശശിധരൻ (മാവറിക്‌സ് സ്റ്റുഡിയോ), ആക്ഷൻ - ബ്രൂസിലി രാജേഷ്, ഫിനാൻസ് കൺട്രോളർ - അഖിൽ പരക്ക്യാടൻ, ധന്യ അനിൽ, സ്റ്റിൽസ് - പവിൻ തൃപ്രയാർ, ഡിസൈനർ - പ്രമേഷ് പ്രഭാകർ, ക്യാമറ അസോസിയേറ്റ് - രതീഷ് രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ ALSO: Class By A Soldier video Song ശ്രേയ ജയദീപിന്‍റെ മനോഹര ശബ്‌ദത്തില്‍ 'ഉയിരാണച്ഛന്‍'; ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍ വീഡിയോ ഗാനം പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.