ETV Bharat / entertainment

'സിനിമ മേഖലയിൽ സ്‌ത്രീ വിരുദ്ധത ഇന്നും നിലനിൽക്കുന്നു': തമന്ന ഭാട്ടിയ

author img

By

Published : Mar 6, 2023, 9:26 PM IST

tamannah about misogyny in film industry  tamannah  misogyny in film industry  ഹൈദരാബാദ്  തമന്ന ഭാട്ടിയ  തമന്ന ശബ്‌ദമുയർത്തി  tamanan bhatiya with pinkvilla  pinkvilla  tamanna new interview  tamanna new photoshoot
സിനിമാ മേഖലയിൽ സ്‌ത്രീ വിരുദ്ധത ഇന്നും നിലനിൽക്കുന്നു': തമന്ന ഭാട്ടിയ

സിനിമ മേഖലയിൽ നിലനിൽക്കുന്ന സ്‌ത്രീവിരുദ്ധതയെ തുറന്നു കാണിച്ച് തെന്നിന്ത്യൻ സൂപ്പർ താരം തമന്ന ഭാട്ടിയ. സിനിമ മേഖലയിൽ നിലനിൽക്കുന്നതും താൻ നേരിട്ടതുമായ സ്‌ത്രീവിരുദ്ധത, ശരീരഭാഷയെ കളിയാക്കൽ എന്നിവയെപറ്റി താരം തുറന്നു പറഞ്ഞു.

ഹൈദരാബാദ്: ഇന്ത്യൻ സിനിമ മേഖലയിൽ വിജയകരമായി തൻ്റെ 18 വർഷം പിന്നിട്ട നടിയാണ് തമന്ന ഭാട്ടിയ. അത്രയും വർഷത്തെ തൻ്റെ അനുഭവത്തിൽ നിന്നും സിനിമ മേഖലയിൽ ഏറെ കാലമായി നിലനിൽക്കുന്ന സ്‌ത്രീവിരുദ്ധതയെപറ്റി സംസാരിക്കുകയാണ് താരം. അടുത്തിടെ പിങ്ക്‌വില്ലയുമായുള്ള തൻ്റെ അഭിമുഖത്തിനിടയിലാണ് തമന്ന തൻ്റെ കരിയറിനെപറ്റി പറഞ്ഞത്. അതുകൂടാതെ സിനിമാമേഖലയിൽ നിലനിന്നുപോരുന്ന സ്‌ത്രീവിരുദ്ധതക്കെതിരെയും, ശരീരഭാഷയെ കളിയാക്കുന്നതിനെതിരെയും തമന്ന ശബ്‌ദമുയർത്തി.

ഇനി വരാനിരിക്കുന്ന തലമുറക്ക് സ്‌ത്രീവിരുദ്ധതയെയും, ശരീരഭാഷയെ കളിയാക്കുന്നതിനെയുമെല്ലാം എതിർക്കാൻ വേണ്ടിയുള്ള ഒരു അവഭോധം ഉണ്ടാക്കേണ്ടതിൻ്റെ ആവശ്യകതയെപറ്റി താരം സംസാരിച്ചു. ഇതൊന്നും അത്ര നല്ല കാര്യങ്ങളല്ല എന്ന് പുതുതലമുറയെ ബോധവാന്മാരാക്കേണ്ടത് പ്രധാനമാണെന്നും നടി പറഞ്ഞു. കരിയറിൻ്റെ തുടക്കത്തിൽ സ്‌ത്രീവിരുദ്ധത നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന്, 'തീർച്ചയായും, അത് പലപ്പോഴായി ഇപ്പോഴും അനുഭവിക്കേണ്ടി വരുന്നുണ്ട്' തമന്ന പറഞ്ഞു.

'നിങ്ങൾ ശക്തയായ ഒരു വ്യക്തിയാകുമ്പോൾ യഥാർത്ഥത്തിൽ പ്രാധാന്യമുള്ള കാര്യങ്ങളിലേക്ക് നിങ്ങൾക്ക് കിട്ടിയ ശക്‌തിയെ നയിക്കാൻ തുടങ്ങുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ എന്നെ വീണ്ടും വീണ്ടും ഒരു വ്യക്തി എന്ന് വിളിക്കുന്നു കാരണം ഒരു സ്‌ത്രീയായതുകൊണ്ട് എപ്പോഴും അയ്യോ ഇത് ഒരു പുരുഷൻ്റെ ലോകമാണ്, ഞാനൊരു സ്ത്രീയാണ്' എന്ന് എപ്പോഴും കരുതേണ്ട ആവശ്യമില്ല. ഞാൻ ഒരു വ്യക്തിയാണ്, തുടക്കത്തിലും ഒടുക്കത്തിലും ഞാൻ ഒരു മനുഷ്യനാണ്. ഒരു മനുഷ്യനോട് പെരുമാറുന്നതു പോലെ എന്നെയും പരിഗണിക്കണമെന്നെ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. 'എൻ്റെ കാൽ താഴെ വയ്‌ക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ മനസ്സിലാക്കി, ഒരു മനുഷ്യനോടും ഞാൻ മോശമായി പെരുമാറുമെന്ന് ഞാൻ കരുതുന്നില്ല.' നടി പറഞ്ഞു.

അവബോധം സൃഷ്‌ടിക്കേണ്ടതിലെ പ്രധാന്യം: 'ജോലി ചെയ്യുന്നിടത്തും ജീവിക്കുന്നിടത്തുമുള്ള സ്‌ത്രീവിരുദ്ധമായ അന്തരീക്ഷത്തെ ഇല്ലാതാക്കുക എന്നത് കൂടുതലായും ഒരു വ്യക്തിയിലതിഷ്‌ഠിതമാണ്. മറിച്ച് അങ്ങനെയൊന്ന് നിലനിൽക്കുന്നു എന്ന കാര്യം നമ്മൾ അംഗീകരിക്കുന്നില്ലെങ്കിൽ എങ്ങിനെയാണ് അതിനെ മറികടന്ന് നമ്മൾ മുന്നോട്ട് പോകുക. അപ്പോൾ അതിവിടെ നിലനിൽക്കും' തമന്ന കൂട്ടിച്ചേർത്തു. ഇതൊന്നും സാധാരണകാര്യമായി കാണാതെ ഇതിൻ്റെയെല്ലാം പ്രാധാന്യം തിരിച്ചറിഞ്ഞ് പുതിയ തലംമുറ വളരണമെങ്കിൽ ഇതിനെപറ്റിയുള്ള അവബോധം സൃഷ്‌ടിക്കുന്നതാണ് ഏറ്റവും നല്ല നടപടി.' താരം പറഞ്ഞു.

'ഒരു നിശ്ചിത അളവിലുള്ള സ്ത്രീവിരുദ്ധത രസകരമാണെന്ന് കരുതുന്ന ഒരു ചിന്താഗതിയുണ്ട്. ഇത് എനിക്ക് വളരെ വിചിത്രമായി തോന്നുന്നു. കാരണം പലരും അങ്ങനെയാകുന്നത് രസകരമാണെന്ന് കരുതുന്നു. പക്ഷെ ആളുകളെ ബോധവൽക്കരിക്കുകയും, അങ്ങനെ ചിന്തിക്കുന്നത് രസകരമായ ഒരു സംഗതിയല്ലെന്ന് പഠിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്ന് ഞാൻ കരുതുന്നു. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനാകുന്ന 'ജയിലർ'ആണ് തമന്നയുടെ വരാനിരിക്കുന്ന സിനിമ. നെറ്റ്ഫ്ലിക്‌സ് ചിത്രമായ 'പ്ലാൻ എ പ്ളാൻ ബി'യിലാണ് തമന്ന അവസാനമായി അഭിനയിച്ചത്. ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ് 2വിലും തമന്ന അഭിനയിക്കുന്നുണ്ട്. തമന്ന ആരാധകർ ഏറെ പ്രധീക്ഷയോടെ കാത്തിരിക്കുന്ന കഥാപാത്രമാണ് ലസ്റ്റ് സ്റ്റോറീസിലേത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.