ETV Bharat / state

'തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി' ; മണ്ഡലം പ്രസിഡൻ്റുമാർക്കെതിരെ തുറന്നടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ - UNNITHAN CONTROVERSIAL SPEECH

author img

By ETV Bharat Kerala Team

Published : May 17, 2024, 4:33 PM IST

ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ ഏൽപ്പിച്ച പണം ചില മണ്ഡലം പ്രസിഡൻ്റുമാർ മുക്കിയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. പണം തട്ടിയവരെ തനിക്ക് അറിയാമെന്നും ഉണ്ണിത്താൻ.

RAJMOHAN UNNITHAN  ELECTION 2024  RAJMOHAN UNNITHAN CONTROVERSY
Rajmohan Unnithan (source: ETV Bharat Network)

മണ്ഡലം പ്രസിഡൻ്റുമാർക്കെതിരെ തുറന്നടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ (source: ETV Bharat Reporter)

കാസർകോട് : ചില പ്രാദേശിക നേതാക്കള്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന ആരോപണവുമായി കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. പെരിയ ഇരട്ട കൊലപാതകക്കേസ് പ്രതിയുടെ മകന്‍റെ കല്യാണത്തിൽ കോൺഗ്രസ്‌ നേതാക്കൾ പങ്കെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് തൊട്ടുപിന്നാലെയാണ് രാജ്‌മോഹൻ ഉണ്ണിത്താന്‍ അടുത്ത വെടിപൊട്ടിച്ചിരിക്കുന്നത്. ചില വിദ്വാൻമാർ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്നും ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ ഏൽപ്പിച്ച പണമാണ് അവര്‍ തട്ടിയതെന്നും രാജ്മോ‌ഹൻ ഉണ്ണിത്താൻ തുറന്നടിച്ചു.

പണം തട്ടിയെടുത്തവരെ അറിയാം. ആരെയും വെറുതെ വിടില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. മണ്ഡലം പ്രസിഡൻ്റുമാർക്കും ബ്ലോക്ക് പ്രസിഡൻ്റുമാർക്കും യുഡിഎഫ് കമ്മിറ്റികള്‍ക്കുമെല്ലാം ആവശ്യമായ പണം നൽകി. എന്നാൽ ബൂത്തിൽ കൊടുക്കേണ്ട പണം ചിലർ തട്ടിയെന്നാണ് ഉണ്ണിത്താന്‍റെ ആരോപണം.

നേരത്തെ പെരിയ കേസ് പ്രതിയുടെ മകന്‍റെ കല്യാണത്തിൽ പങ്കെടുത്ത കോൺഗ്രസ്‌ നേതാക്കൾക്കെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നേതാക്കളും ഉണ്ണിത്താനും തമ്മിൽ വാക്‌പോരും ഉണ്ടായി. തുടർന്ന് കെപിസിസി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനുപിന്നാലെയാണ് ഉണ്ണിത്താൻ വീണ്ടും രംഗത്ത് എത്തിയത്.

ALSO READ: സോളാർ സമരം: സിപിഎം തടിയൂരി, ഇടപെട്ടത് ജോണ്‍ ബ്രിട്ടാസ്; വെളിപ്പെടുത്തി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.