ETV Bharat / business

ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ മനസിലാക്കേണ്ട കാര്യങ്ങള്‍

author img

By

Published : Aug 27, 2022, 12:58 PM IST

Updated : Aug 27, 2022, 1:09 PM IST

health insurance  ആരോഗ്യ ഇന്‍ഷൂറന്‍സ്  ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം  what to look out for taking health insurance  health news  latest news  ഇന്‍ഷൂറന്‍സ് പ്രീമിയം  പോളിസി
ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ മനസിലാക്കേണ്ട കാര്യങ്ങള്‍

അപ്രതീക്ഷിതമായി വരുന്ന രോഗങ്ങള്‍ ഒരു കുടുംബത്തിന് വരുത്തിവെക്കുന്നത് വലിയ ചെലവാണ്. ഈ ഒരു സാഹചര്യത്തില്‍ നിന്നുള്ള ഒരു പരിചയയാണ് ആരോഗ്യ ഇന്‍ഷുറന്‍സ്.

ഹൈദരാബാദ്: പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന വലിയ പണച്ചെലവില്‍ നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് നിങ്ങളെ പരിരക്ഷിക്കുന്നു. പക്ഷെ മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ്‌ തുക പര്യാപ്‌തമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കാലഘട്ടത്തിനനുസൃതമായി നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിക്കുകയോ ടോപ്‌ അപ്പ് ചെയ്യുകയോ ചെയ്യേണ്ടതുണ്ട്.

പലരും ആരോഗ്യ ഇന്‍ഷുറന്‍സ് ഗൗരവമായി എടുക്കാറില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ഒരു വൃഥാ ചെലവാണ് എന്നാണ് പലരും, വിശേഷിച്ച് യുവാക്കള്‍ കരുതുന്നത്. പക്ഷെ നമ്മുടെ ജീവിതത്തില്‍ എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ വരുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. ഇങ്ങനെ അപ്രതീക്ഷിതമായി വരുന്ന അസുഖങ്ങള്‍ വലിയൊരു തുക കൈയില്‍ നിന്ന് ചെലവഴിക്കേണ്ട സാഹചര്യം വരും. ഇവിടെയാണ് ആരോഗ്യ ഇന്‍ഷുറന്‍സിന് പ്രാധാന്യം അര്‍ഹിക്കുന്നത്.

വിലക്കയറ്റത്തിന് അനുസൃതമായി ഇന്‍ഷുറന്‍സ് തുകയും വര്‍ധിപ്പിക്കണം: നാല് പേര്‍ അടങ്ങുന്ന ഒരു കുടുംബത്തിന്‍റെ ആരോഗ്യ ഇന്‍ഷുറന്‍സ് മൂന്ന് ലക്ഷം രൂപ എന്നത് പര്യാപ്‌തമാണോ? അല്ല എന്നാണ് വിദഗ്‌ധര്‍ പറയുന്നത്. ആ തുക കുറഞ്ഞത് പത്ത് ലക്ഷമെങ്കിലും വേണം. ഏതൊക്കെ സാഹചര്യങ്ങളിലാണ് ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിക്കേണ്ടതിനെപ്പറ്റി ചിന്തിക്കേണ്ടത് എന്ന് നോക്കാം.

നിങ്ങള്‍ അവിവാഹിതനായിരിക്കുമ്പോള്‍ അഞ്ച് ലക്ഷത്തിന്‍റെ ആരോഗ്യ ഇന്‍ഷുറന്‍സ് പര്യാപ്‌തമായിരിക്കാം, എന്നാല്‍ നിങ്ങള്‍ വിവാഹിതനാകുകയും കുട്ടികളുണ്ടാകുകയും ചെയ്‌താല്‍ ഈ തുക മതിയാവില്ല. കുടുംബത്തില്‍ അംഗങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിക്കേണ്ടതുണ്ട്.

കുട്ടി ജനിച്ച് 90 ദിവസം കഴിഞ്ഞാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയില്‍ കുട്ടിയെ നിങ്ങള്‍ക്ക് ഉള്‍പ്പെടുത്താന്‍ കഴിയും. കുട്ടികളെ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനിയുടെ വ്യവസ്ഥകള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ആവശ്യമെങ്കില്‍ ഈ കാര്യത്തില്‍ വിദഗ്‌ധ ഉപദേശം തേടേണ്ടതാണ്.

പുതിയ ഒരാള്‍ക്ക് കൂടി നിങ്ങളുടെ പോളിസിയുടെ ഭാഗമായി ഇന്‍ഷുറന്‍സ് ലഭ്യമാകുമ്പോള്‍ നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി ലഭ്യമാക്കുന്നു, ഇന്‍ഷുറന്‍സ് തുക വര്‍ധിക്കുകയാണ് ചെയ്യുന്നത്. ആ ഒരു സാഹചര്യത്തില്‍ അടയ്‌ക്കേണ്ട പ്രീമിയവും വര്‍ധിക്കും.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്ന് ലക്ഷത്തിന്‍റെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പര്യാപ്‌തമായിരുന്നു. ഗുരുതരമല്ലാത്ത രോഗങ്ങളൊഴിച്ച് മറ്റ് രോഗങ്ങള്‍ക്ക് ആശുപത്രിയിലായാല്‍ മൂന്ന് ലക്ഷം കവിയാറില്ലായിരുന്നു.

എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ നിങ്ങള്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയാണെങ്കില്‍ എത്ര രൂപ ചെലവാകും എന്ന് പറയാന്‍ സാധിക്കാത്ത സാഹചര്യമാണ്. ആരോഗ്യ മേഖലയില്‍ വിലക്കയറ്റം ക്രമാതീതമായ രീതിയിലാണ് വര്‍ധിക്കുന്നത്.

പോളിസിയെ കുറിച്ച് കൃത്യമായി മനസിലാക്കുക: പല തരത്തിലുള്ള ചികിത്സകളുടെ നിരക്ക് പരിശോധിക്കുകയാണെങ്കില്‍ നാല് പേരടങ്ങുന്ന കുടുംബത്തിന് കുറഞ്ഞത് പത്ത് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സെങ്കിലും വേണം. പോളിസി പുതുക്കുന്ന സമയത്താണ് ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിക്കാനുള്ള അവസരം കമ്പനി നല്‍കുന്നത്. നിങ്ങള്‍ ജോലി ചെയ്യുന്ന കമ്പനി വഴി ലഭ്യമാകുന്ന ഇന്‍ഷുറന്‍സിന്‍റെ കാര്യവും ഇത് തന്നെയാണ്.

പോളിസി തുക വര്‍ധിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ കുറഞ്ഞപക്ഷം ടോപ്പ്-അപ്പ് പോളിസിയെങ്കിലും എടുക്കുക. പോളിസി തുക പര്യാപ്‌തമല്ലെങ്കില്‍ ബാക്കി തുക നിങ്ങള്‍ സ്വന്തം കീശയില്‍ നിന്ന് ചെലവഴിക്കേണ്ടതുണ്ടെന്ന് ഓര്‍ക്കുക.

നിയമങ്ങള്‍ മാറുന്നതിനനുസരിച്ച് ഇന്‍ഷുറന്‍സ് മേഖല തന്നെ മാറും. ഇന്‍ഷുറന്‍സ് കമ്പനികള്‍ പരസ്‌പരം ലയിക്കുന്നത്, ഇന്‍ഷുറന്‍സ് മേഖലയിലെ റെഗുലേറ്ററായ ഐആര്‍ഡിഎ വരുത്തുന്ന മാറ്റങ്ങള്‍ എന്നിവ നിങ്ങളുടെ പോളിസിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

അത്തരം മാറ്റങ്ങള്‍ നിങ്ങളുടെ പോളിസിക്ക് ഗുണകരമാണെങ്കില്‍ ആ പോളിസിയില്‍ തന്നെ തുടരുക. അല്ലാ എങ്കില്‍ പോര്‍ട്ടബിലിറ്റി ഉപയോഗപ്പെടുത്തി മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസിയിലേക്ക് മാറുകയും ചെയ്യുക. പോളിസി പുതുക്കുന്നതിന് 45 ദിവസങ്ങള്‍ക്ക് മുമ്പ് ഇങ്ങനെ ചെയ്യേണ്ടതുണ്ട്.

ഇന്‍ഷുറന്‍സ് കമ്പനി നിങ്ങള്‍ എടുത്ത പോളിസിയുമായി ബന്ധപ്പെട്ട് വാഗ്‌ദാനം ചെയ്യുന്ന എല്ലാ കാര്യവും നിങ്ങള്‍ മനസിലാക്കിയിരിക്കണം. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി അധികൃതരെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും പുതിയ രോഗമോ ചികിത്സാരീതിയോ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കണം. ഏതൊക്കെ രോഗങ്ങള്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നും പരിശോധിക്കേണ്ടതുണ്ട്. ഇന്‍ഷുറന്‍സ് പുതുക്കുന്ന അവസരത്തില്‍ എന്തൊക്കെ സേവനങ്ങളാണ് അതിലൂടെ ലഭിക്കുന്നതെന്നും മനസിലാക്കേണ്ടതുണ്ട്.

Last Updated :Aug 27, 2022, 1:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.