ETV Bharat / business

ഒറ്റ ടാപ്പില്‍ പണം കൈമാറാം ; പുത്തന്‍ പെയ്മെന്‍റ് രീതി അവതരിപ്പിച്ച് ഐഫോണ്‍

author img

By

Published : Feb 9, 2022, 6:24 PM IST

ബിസിനസുകാരായ ഉപഭോക്താക്കള്‍ക്ക് ഇത് വളരെ പ്രയോജനകരമായിരിക്കുമെന്ന് കമ്പനി

Apple announces contactless payments via new iPhones  apple new technology  what will be the features of the new iphone  ഐ ഫോണ്‍ ടാപ് ടു പേ  പുത്തന്‍ പെയ്മെന്‍റ് ഓപ്ഷനുകളുമായി ഐഫോണ്‍  ആപ്പിൾ പേ
ഒറ്റ ടാപ്പിലൂടെ പണം കൈമാറാം; പുത്തന്‍ പെയ്മെന്‍റ് ഓപ്ഷനുകളുമായി ഐഫോണ്‍

കാലിഫോര്‍ണിയ : ഉപഭോക്താക്കള്‍ക്കായി ടാപ് ടു പേ പെയ്മെന്‍റ് ഒപ്ഷനുമായി ഐ ഫോണ്‍. തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഐഒഎസ് ആപ്പ് ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ഉപഭോക്താക്കളായ ബിസിനസുകാര്‍ക്ക് ഇത് വളരെ പ്രയോജനകരമായിരിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. അമേരിക്കയിലാണ് ഇത് ആദ്യമായി അവതരിപ്പിക്കുന്നത്. ഈ വര്‍ഷം തന്നെ ഇത് നടപ്പാക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

പണ കൈമാറ്റം സുരക്ഷിതവും സ്വകാര്യവും എളുപ്പവുമായിരിക്കുമെന്ന് കമ്പനി അറിയിച്ചു. കോണ്‍ടാക്ട് ലസ് പെയ്മെന്‍റ് അടക്കമുള്ള സംവിധാനങ്ങള്‍ ആപ്പിളില്‍ ഒരുക്കിയിട്ടുണ്ട്. സ്ട്രൈപ്പ് ഒപ്‌ഷനിലൂടെയാണ് ഇത്തരത്തില്‍ കമ്പനി പെയ്മെന്‍റ് അവതരിപ്പിക്കുന്നതെന്ന് ആപ്പിൾ പേ വൈസ് പ്രസിഡന്റ് ജെന്നിഫർ ബെയ്‌ലി പറഞ്ഞു.

Also Read: 5ജി ഐഫോണുകളും ഐപാഡുകളും ഉടൻ വിപണയിലെത്തും

ഐഫോണും ഐ ഫോണും വഴിയും കാര്‍ഡ്, എന്‍.എഫ്.സി തുടങ്ങിയ സംവിധാനം വഴിയും സുരക്ഷിതമായി പണം കൈമാറാം. ആപ്പിള്‍ വാച്ച് ഐ ഫോണ്‍ എന്നിവ ഉള്ളവര്‍ക്ക് വ്യാപാരിയുടെ അക്കൗണ്ടിലേക്ക് എളുപ്പത്തില്‍ പണമയക്കാനാകും.

നിലവില്‍ യുഎസിലെ 90 ശതമാനം റീ ടെയില്‍ വ്യാപാരികളും ആപ്പിൾ പേ ഉപയോഗിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെട്ടു. കൂടാതെ ഉപഭോക്താവ് എന്ത് വാങ്ങുന്നെന്നോ എവിടെ വച്ച് വാങ്ങുന്നെന്നോ അടക്കമുള്ള ഒരു കാര്യവും ശേഖരിക്കില്ലെന്നും ആപ്പിള്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.