ETV Bharat / business

5ജി ഐഫോണുകളും ഐപാഡുകളും ഉടൻ വിപണയിലെത്തും

author img

By

Published : Feb 5, 2022, 9:23 AM IST

2020ല്‍ ആപ്പിള്‍ താരതമ്യേന വില കുറഞ്ഞ ഐഫോണ്‍ എസ്ഇ പുറത്തിറക്കിയിരുന്നു

Apple reportedly preparing low-cost iPhone  iPad for March launch  apple 5g product  ആപ്പിളിന്‍റെ ഏറ്റവും പുതിയ പ്രൊഡക്റ്റ്  ആപ്പിളിന്‍റെ 5ജി ഉല്‍പ്പന്നങ്ങള്‍  ആപ്പിളിന്‍റെ പ്രൊഡക്റ്റ് ലോഞ്ച്
5ജി ഐഫോണുകളും ഐപാഡുകളും ഉടനെ പുറത്തിറങ്ങും

5G ഐഫോണുകളും ഐപാഡുകളും പുറത്തിറക്കാന്‍ ഒരുങ്ങി ആപ്പിള്‍. മാര്‍ച്ച് എട്ടിന് ഇവ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 ഒക്ടോബറില്‍ മേക്ബുക്ക് പ്രൊ ലേപ്പ്ടോപ് പുറത്തിറക്കിയതിന് ശേഷമുള്ള ആപ്പിളിന്‍റെ ആദ്യ പ്രൊഡക്റ്റ് അവതരണമായിരിക്കും നടക്കാന്‍ പോകുന്നത്. വെര്‍ച്വല്‍ ആയിട്ടായിരിക്കും പുതിയ പ്രൊഡക്റ്റിന്‍റെ ലോഞ്ചിങ് എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

5G ഐഫോണും ഐപാഡുകളും ചിലവ്കുറഞ്ഞതായിരിക്കും എന്നാണ് ആപ്പിള്‍ വൃത്തങ്ങള്‍ പറയുന്നത്. 2020ല്‍ ആപ്പിള്‍ താരതമ്യേന വില കുറഞ്ഞ ഐഫോണ്‍ എസ്ഇ പുറത്തിറക്കിയിരുന്നു. ഇതിന്‍റെ വില 399 അമേരിക്കന്‍ ഡോളറാണ്. ടച്ച് ഐഡി ഫിങ്കര്‍പ്രിന്‍റ് സെന്‍സര്‍ ഉള്ളതാണ് ഈ മോഡല്‍. ഇതിന്‍റെ പരിഷ്കരിച്ച മോഡലായിരിക്കും പുതിയ 5ജി ഫോണ്‍.

ഐപാഡ് എയര്‍ എന്ന മോഡലിനെ പരിഷ്കരിച്ചാണ് പുതിയ 5ജി ഐപാഡുകള്‍ ആപ്പിള്‍ പുറത്തിറക്കുക. ഐപാഡ് എയറിന്‍റെ ഏറ്റവും ഒടുവിലത്തെ അപ്പ്ഡേഷന്‍ നടന്നത് 2020 ഒക്ടോബറിലാണ്. ഐപാഡ് എയറിന്‍റെ വില 599 അമേരിക്കന്‍ ഡോളറാണ്. ആപ്പിള്‍ പ്രൊഡക്റ്റുകളില്‍ വില്പന കുറഞ്ഞുവരുന്ന ഒരേഒരു പ്രൊഡക്റ്റ് ആപ്പിള്‍ ഐപാഡാണ്.

സാധരണഗതിയില്‍ ഹോളിഡേ ഷോപ്പിങ് സീസണിന് മുന്നോടിയായി ആപ്പിള്‍ നടത്താറുള്ള ഹൈഎന്‍റ് പ്രൊഡക്ടുകളുടെ അവതരണത്തിന്‍റെ അത്രപ്രാധാന്യം ലോകോസ്റ്റ് പ്രൊഡക്ടുകളുടെ അവതരണത്തിന് കമ്പനി നല്‍കാറില്ല.

ഐഫോണ്‍ സോഫ്റ്റ്‌വയറിന്‍റെ ഏറ്റവും പുതിയ പതിപ്പായ ഐഒഎസ് 15.4ന്‍റെ റിലീസ് 5ജി ഉല്പന്നങ്ങള്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി ഉണ്ടാകും. ഐഒഎസ് 15.4 ഇപ്പോള്‍ ബീറ്റ ടെസ്റ്റിങ്ങിന്‍റെ ഘട്ടത്തിലാണ്. ലബോറട്ടറി പരീക്ഷണ ഘട്ടത്തിന് ശേഷം പ്രൊഡക്ട് ഒരു സംഘം ആളുകള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കി അത് എങ്ങനെ യഥാര്‍ഥ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കുന്നതാണ് ബീറ്റ ടെസ്റ്റിങ്ങ്. മാസ്ക് ധരിച്ചുകൊണ്ടുതന്നെ ഫേഷ്യല്‍ റെക്കഗിനേഷന്‍ സാധ്യമാകല്‍, പുതിയ ഇമോജി തുടങ്ങിയ പല പുതിയ ഫീച്ചേഴ്സുകളും ഐഒഎസ് 15.4ലുണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.

ALSO READ: ജനം ഫേസ്ബുക്കിനെ കൈവിടുന്നു? ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ തകര്‍ച്ചയില്‍ മെറ്റ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.