ETV Bharat / bharat

ജയസൂര്യയുടെ കത്തനാര്‍ സെറ്റില്‍ മോഹന്‍ലാലിന്‍റെ സര്‍പ്രൈസ് എന്‍ട്രി, ചിത്രങ്ങള്‍ പങ്കുവച്ച് താരം

author img

By ETV Bharat Kerala Team

Published : Nov 11, 2023, 6:23 PM IST

Mohanlal visit Jayasurya movie Kathanar set  Mohanlal visit Kathanar set  Kathanar set  Jayasurya movie Kathanar set  Jayasurya movie  Jayasurya  Kathanar  Mohanlal  കത്തനാര്‍ സെറ്റില്‍ മോഹന്‍ലാലിന്‍റെ സര്‍പ്രൈസ്  മോഹന്‍ലാലിന്‍റെ സര്‍പ്രൈസ് എന്‍ട്രി  കത്തനാര്‍ സെറ്റില്‍ മോഹന്‍ലാല്‍  ജയസൂര്യ
Mohanlal visit Jayasurya movie Kathanar set

Mohanlal visit Jayasurya movie Kathanar set : കത്തനാര്‍ സെറ്റ് സന്ദര്‍ശിച്ച മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ ജയസൂര്യയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ 'കത്തനാര്‍' സെറ്റില്‍ മോഹന്‍ലാലിന്‍റെ സര്‍പ്രൈസ് എന്‍ട്രി. അത്യപൂര്‍വമാണ് മറ്റ് സിനിമ സെറ്റുകളിലേക്കുള്ള മോഹന്‍ലാലിന്‍റെ സന്ദര്‍ശനം. മോഹന്‍ലാലിന്‍റെ ഈ സന്ദര്‍ശനം ജയസൂര്യയെയും സംവിധായകന്‍ റോജിന്‍ തോമസിനെയും സന്തോഷിപ്പിച്ചു. കൂടാതെ താരത്തിന്‍റെ ഈ വരവ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമായി.

അതേസമയം 'കത്തനാര്‍' സെറ്റിലെത്തിയ മോഹന്‍ലാല്‍ സിനിമയിലെ അണിയറപ്രവര്‍ത്തകരോടെല്ലാം വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. കത്തനാര്‍ സെറ്റ് സന്ദര്‍ശിച്ച മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ ജയസൂര്യയാണ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ചത്. 'കത്തനാരുടെ സെറ്റിൽ ഞങ്ങളെ സന്ദർശിക്കാൻ സമയം കണ്ടെത്തിയതിന് നന്ദി, ലാലേട്ടാ.' -ഇപ്രകാരം കുറിച്ച് കൊണ്ടാണ് ജയസൂര്യ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന 'കത്തനാറി'ന്‍റെ രണ്ട് ഷെഡ്യൂളുകള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായി. ഈ വര്‍ഷം ഏപ്രിലിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 43 ദിവസം നീണ്ടു നിന്ന ചിത്രീകരണത്തിനൊടുവിലാണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്.

Also Read: Kathanar First Glimpse 'ഇത് അദ്‌ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള സമയം'; ഹോളിവുഡ് ലെവലില്‍ കത്തനാര്‍ ഗ്ലിംപ്‌സ്‌; വിസ്‌മയിപ്പിച്ച് ജയസൂര്യ

സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂളിന്‍റെ ചിത്രീകരണം നടന്നുവരികയാണിപ്പോള്‍. അതിനൂതന സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രം ഒരുക്കുന്നത്. നൂതന സാങ്കേതിക വിദ്യയായ വിഎഫ്‌എക്‌സ്‌ വിര്‍ച്വല്‍ പ്രൊഡക്ഷന്‍ ടെക്നോളജിയിലൂടെയാണ് സിനിമയുടെ ചിത്രീകരണം.

ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയുടെ സെറ്റിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. 40 ഏക്കര്‍ ഭൂമിയില്‍ 40,000 ചതുരശ്ര അടിയിലാണ് കത്തനാറിന്‍റെ സെറ്റ് ഒരുക്കിയിരിക്കുന്നത്. സിനിമയ്‌ക്ക് വേണ്ടി പടകൂറ്റന്‍ സെറ്റാണ് എറണാകുളം പൂക്കാട്ടുപടിയില്‍ ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി രാജീവന്‍ ആണ് 'കത്തനാരു'ടെ സെറ്റ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.

അമാനുഷിക കഴിവുകളുള്ള സാഹസികനായ മഹാമാന്ത്രികന്‍ കടമറ്റത്ത് കത്തനാരുടെ (Kadamattathu Kathanaar) ജീവിതം പറയുന്ന ചിത്രമാണ് 'കത്തനാര്‍: ദി വൈല്‍ഡ് സോഴ്‌സറര്‍' (Kathanar The Wild Sorcerer). ജയസൂര്യയാണ് (Jayasurya) ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ കത്തനാരായി വേഷമിടുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

അടുത്തിടെ സിനിമയുടെ ആദ്യ ഗ്ലിംപ്‌സ്‌ (Kathanar First Glimpse) അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കത്തനാരുടെ അദ്‌ഭുത ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നതാണ് 'കത്തനാറുടെ' ആദ്യ ഗ്ലിംപ്‌സ്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഫാന്‍റസിയും ഹൊററും ഉദ്വേഗജനകമായ നിരവധി മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിരുന്നു ആദ്യ ഗ്ലിംപ്‌സ്.

തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടിയാണ് (Anushka Shetty) ചിത്രത്തില്‍ നായികയായി എത്തുന്നത്. അനുഷ്‌കയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് 'കത്തനാര്‍' (Anushka Shetty s Malayalam debut). കൂടാതെ കുല്‍പ്രീത് യാദവ്, കിരണ്‍ അരവിന്ദാക്ഷന്‍, സനൂപ് സന്തോഷ് തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തും. ഫാന്‍റസി ഹൊറര്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം 2024ലാകും തിയേറ്ററുകളില്‍ എത്തുക.

Also Read: 'ഏറെ മുന്നൊരുക്കം വേണ്ട സിനിമ'; 36 ഏക്കറില്‍ കത്തനാറിന് ഷൂട്ടിങ്‌ ഫ്ലോര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.