ETV Bharat / bharat

ദളിത് വിരുദ്ധരുടെ പാർട്ടിയാണ് ബി ജെ പി ; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

author img

By ETV Bharat Kerala Team

Published : Nov 19, 2023, 3:51 PM IST

ഭാരതീയ ജനതാ പാർട്ടി  Congress President Mallikarjun Kharge  Rashtriya Swayamsevak Sangh RSS  ബി ജെ പി രാഷ്ട്രീയ സ്വയംസേവക് സംഘ്  allikarjun Kharge about BJP  Rajasthan election congress  Rajasthan election b j p  narendra modi  ആർഎസ്എസ്  നരേന്ദ്ര മോദി  മല്ലികാർജുൻ ഖാർഗെ  രാജസ്ഥാൻ തെരഞ്ഞെടുപ്പ്
congress-president-mallikarjun-kharge-about-b-j-p

Congress President Mallikarjun Kharge rss and bjp : ഭാരതീയ ജനതാ പാർട്ടിയുടെ ഏക ലക്ഷ്യം ആർഎസ്‌എസിന്‍റെ അജണ്ട കൂടുതൽ പ്രചരിപ്പിക്കുക എന്നതാണ്. ബിജെപി ഒരിക്കലും ദളിതർക്കൊപ്പമായിരുന്നില്ല. ബിജെപിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

രത്പൂർ (രാജസ്ഥാൻ) : രാഷ്ട്രീയ സ്വയംസേവക് സംഘിന്‍റെ (ആർഎസ്എസ്) അജണ്ട പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദളിത് വിരുദ്ധ പാർട്ടിയാണ് ബിജെപി എന്നും ഭാരതീയ ജനതാ പാർട്ടിയിൽ തോക്ക് പരിശീലനം നടക്കുന്നുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ(Congress President Mallikarjun Kharge said, BJP is an anti-Dalit party that aims to propagate the agenda of the Rashtriya Swayamsevak Sangh RSS).

ദളിത് സംരക്ഷണത്തിന് നിരവധി നിയമങ്ങള്‍ ഇന്ത്യൻ ഭരണഘടനയിലുണ്ട്. ഡോ. അംബേദ്‌കറും ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവുമെല്ലാം ചേര്‍ന്ന് രൂപീകരിച്ച സാമൂഹ്യനീതിയും ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ട്. നമ്മളും സ്വഭാവത്താൽ ദളിത് വിരുദ്ധരായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ബിജെപി ദളിത് വിരുദ്ധരാണെന്ന് ഖാർഗെ ശനിയാഴ്ച പറഞ്ഞു.

"ബിജെപി ഒരിക്കലും ദളിതർക്കൊപ്പമായിരുന്നില്ല. ആർഎസ്‌എസിന്‍റെ അജണ്ട കൂടുതൽ പ്രചരിപ്പിക്കുകയാണ് ബിജെപിയുടെ ഏക ലക്ഷ്യം. ദരിദ്രർക്കും ദലിതർക്കും വേണ്ടി അവർ ഒരിക്കലും ഒന്നും ചെയ്‌തിട്ടില്ലാത്തതിനാൽ അവർ എപ്പോയും മറ്റുള്ളവരെക്കുറിച്ച് സംസാരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി സമ്പന്നരെ അധിസമ്പന്നരാക്കാനും ദരിദ്രരെ അധിദരിദ്രരാക്കാനുമാണ് ശ്രമിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു.

നരേന്ദ്ര മോദിക്ക് ജയിക്കാൻ എത്ര വേണമെങ്കിലും ശ്രമിക്കാം പക്ഷേ രാജസ്ഥാനിൽ കോൺഗ്രസ് തന്നെ അധികാരത്തിൽ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ നവംബർ 25 ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ വോട്ടെണ്ണൽ മറ്റ് നാല് സംസ്ഥാനങ്ങൾക്കൊപ്പം ഡിസംബർ 3 ന് നടക്കും. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 200 അംഗ നിയമസഭയിൽ 73 സീറ്റുകൾ ബിജെപി നേടിയപ്പോൾ കോൺഗ്രസ് 99 സീറ്റുകൾ നേടി. ബിഎസ്‌പി എംഎൽഎമാരുടെയും സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണയോടെയാണ് ഗെലോട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.