കേരളം

kerala

വെല്ലുവിളിയായി ഹിമാലയത്തില്‍ തടാകങ്ങളുടെ വിസ്‌തൃതിയും എണ്ണവും കൂടുന്നു ; ഐഎസ്ആര്‍ഒ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് - Expansion In Glacial Lakes Himalaya

By ETV Bharat Kerala Team

Published : Apr 23, 2024, 4:34 PM IST

ഹിമാലയത്തിലെ 130 ഹിമതടാകങ്ങള്‍ ഇന്ത്യയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്നുവെന്ന് ഐഎസ്ആര്‍ഒ റിപ്പോര്‍ട്ട്. ഇവയില്‍ സിന്ധു നദീതടത്തില്‍ 65ഉം ഗംഗ നദീതടത്തില്‍ ഏഴും ബ്രഹ്മപുത്രയില്‍ 58ഉം തടാകങ്ങള്‍ ഉള്ളതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

GLACIAL LAKES IN HIMALAYAS  ISRO SATELLITE  ഹിമാലയത്തിലെ ഹിമതടാകങ്ങള്‍  ഐഎസ്ആര്‍ഒ ഉപഗ്രഹ ചിത്രങ്ങള്‍
ISRO Satellite Shows Significant Expansion In Glacial Lakes In Himalayas; What Are Risks For India?

ന്യൂഡല്‍ഹി :ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡ് ജില്ലയില്‍ ശനിയാഴ്ചയാണ് ഹിമപാതം ഉണ്ടായത്. ഇതിന് പിന്നാലെ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐഎസ്ആര്‍ഒ) പുറത്തുവിട്ട റിപ്പോര്‍ട്ട് ഏറെ ആശങ്ക ഉയര്‍ത്തുന്നതാണ്. ഹിമാലയത്തില്‍ തടാകങ്ങള്‍ വര്‍ദ്ധിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടാണിത്. അമിത വേഗത്തില്‍ കാലാവസ്ഥാവ്യതിയാനം ഉണ്ടാകുന്നു എന്നതിന്‍റെ സൂചനയാണ് ഇത്.

ഹിമാലയത്തിലെ മഞ്ഞുപാളികള്‍ മുന്‍പില്ലാത്തവിധം വന്‍തോതില്‍ ഉരുകുന്നുവെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നത്. ഇത് കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകതയും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഹിമാലയത്തിലെ ഹിമതടാകങ്ങളുടെ വിസ്‌തൃതി ഏറുന്നത് സംബന്ധിച്ച ഉപഗ്രഹ ചിത്രങ്ങള്‍ ഇന്ത്യയ്ക്ക് കടുത്ത ആശങ്കയാണ് സമ്മാനിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് ദശകത്തെ മഞ്ഞുപാളികളെക്കുറിച്ചുള്ള പല വിവരങ്ങളും ഇവ പങ്കുവയ്ക്കുന്നുണ്ട്. ദീര്‍ഘകാല ഉപഗ്രഹ ചിത്രങ്ങള്‍, ഹിമതടാകങ്ങളിലുണ്ടായ നിര്‍ണായക മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. 1984 മുതല്‍ 2023വരെയുള്ള കാലഘട്ടത്തിലെ വിവരങ്ങളാണ് ഈ ചിത്രങ്ങള്‍ നല്‍കുന്നത്.

പത്ത് ഹെക്‌ടറിലേറെ വിസ്‌തൃതിയുള്ള 2,431 തടാകങ്ങള്‍ 2016-17 കാലഘട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 1984 മുതലാണ് ഇവയുടെ വിസ്‌തൃതിയില്‍ നിര്‍ണായകമായ മാറ്റമുണ്ടായതെന്നും ഉപഗ്രഹ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയ്ക്ക് ഇവ അപകടകരം

ഹിമതടാകങ്ങളില്‍ 130 എണ്ണവും ഇന്ത്യാപരിധിയില്‍ തന്നെയാണ് എന്നതാണ് ഏറ്റവും വലിയ ആശങ്ക. 65,7, 58 എന്നിങ്ങനെ ഹിമതടാകങ്ങള്‍ യഥാക്രമം സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദീതടങ്ങളില്‍ സ്ഥിതി ചെയ്യുന്നു. ഹിമാലയത്തിലെ അമിതമായ മഞ്ഞ് സാന്നിധ്യം മൂലം ഈ മലനിരകളെ മൂന്നാം ധ്രുവമെന്നാണ് പൊതുവെ വിവക്ഷിക്കുന്നത്.

ആഗോള താപനം മൂലം ഇവിടെ ഉയര്‍ന്ന തോതിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഭൗതിക സവിശേഷതകളിലുണ്ടാകുന്ന മാറ്റം സാമൂഹ്യ ആഘാതവും ഉണ്ടാക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന് ശേഷം ലോകമെമ്പാടുമുള്ള ഹിമപാളികള്‍ വന്‍തോതില്‍ ഉരുകാന്‍ തുടങ്ങിയതായി ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ഇതിന്‍റെ ഫലമായി പുതിയ തടാകങ്ങള്‍ രൂപപ്പെടുകയും പഴയവയുടെ വിസ്‌തൃതി വര്‍ദ്ധിക്കുകയും ചെയ്‌തു. മഞ്ഞുരുകിയാണ് ഈ തടാകങ്ങള്‍ രൂപം കൊണ്ടത്. മഞ്ഞുതടാകങ്ങള്‍ എന്നറിയപ്പെടുന്ന ഇവ ഹിമാലയന്‍ മേഖലയിലെ നദികളുടെ ശുദ്ധജല സ്രോതസുകളാണ്. എന്നാല്‍ ഇവ പലപ്പോഴും പല വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. വന്‍തോതില്‍ മഞ്ഞുരുകുന്നത് മൂലം കനത്ത വെള്ളപ്പൊക്കമുണ്ടാകുന്നു. ഇത് താഴ്‌വരകളിലുള്ള ജനസമൂഹത്തിന് പലപ്പോഴും അപകടങ്ങളുണ്ടാക്കുന്നു.

Also Read:ഹിമാലയന്‍ മലനിരകളില്‍ മഞ്ഞ്‌ ഉരുകുന്നത് ഇരട്ടിയായതായി പഠനം

സ്വാഭാവിക തടയണകള്‍ക്ക് നിയന്ത്രിക്കാന്‍ പറ്റുന്നതിലധികം വെള്ളം ഇത്തരത്തില്‍ മഞ്ഞുരുകി എത്തുമ്പോഴാണ് ഹിമതട വെള്ളപ്പൊക്കമുണ്ടാകുന്നത്. ഹിമപാതം മൂലമോ കടുത്ത കാലാവസ്ഥ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴോ മറ്റ് പാരിസ്ഥിതിക ഘടകങ്ങള്‍ മൂലമോ ആണ് ഇവ സംഭവിക്കുക.

ABOUT THE AUTHOR

...view details