കേരളം

kerala

തൃശൂർ മെഡിക്കൽ കോളജിൽ ഓക്സിജൻ ഉല്‍പ്പാദനം ആരംഭിച്ചു

By

Published : May 7, 2021, 10:58 PM IST

ഒരു മിനിറ്റിൽ ശരാശരി 1000 ലിറ്റർ ഓക്സിജൻ ഈ പ്ലാന്‍റില്‍ നിന്നും ഉൽപാദിപ്പിക്കാൻ കഴിയും.

Oxygen production started at Thrissur Medical College Oxygen production started Thrissur Medical College തൃശൂർ മെഡിക്കൽ കൊളേജിൽ ഓക്സിജൻ ഉല്പാദനം ആരംഭിച്ചു തൃശൂർ മെഡിക്കൽ കൊളേജ് ഓക്സിജൻ ഓക്സിജൻ ഉല്പാദനം ആരംഭിച്ചു
തൃശൂർ മെഡിക്കൽ കൊളേജിൽ ഓക്സിജൻ ഉല്പാദനം ആരംഭിച്ചു

തൃശൂര്‍: കൊവിഡ് ചികിത്സക്കായി തൃശൂർ മുളങ്കുന്നത്തുകാവ് ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ ഓക്സിജൻ പ്ലാന്‍റിന്‍റെ പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര സർക്കാറിന്‍റെ പിഎം കെയർ ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗിച്ചാണ് പ്ലാന്‍റ് നിർമിച്ചത്. ഒരു മിനിറ്റിൽ ശരാശരി 1000 ലിറ്റർ ഓക്സിജൻ ഈ പ്ലാന്‍റില്‍ നിന്നും ഉൽപാദിപ്പിക്കാൻ കഴിയും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്‍റാണ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. മെഡിക്കൽ കോളജിലെ കൊവിഡ് ചികിത്സക്ക് ഈ സംവിധാനം വലിയ സഹായമാകും. പ്ലാന്‍റിന്‍റെ ട്രയൽ റൺ അടുത്തിടെ വിജയകരമായി പൂർത്തീകരിച്ചിരുന്നു. ഗുണനിലവാര പരിശോധന കൂടി പൂർത്തിയായതോടെയാണ് ഓക്സിജന്‍ പ്ലാന്‍റ് പ്രവർത്തനം തുടങ്ങിയത്.

ABOUT THE AUTHOR

...view details