കേരളം

kerala

റോഡ് തകര്‍ച്ച; എങ്ങനെ വന്നാലും കുറ്റം പൊതുമരാമത്തിന്: പി.എ മുഹമ്മദ് റിയാസ്

By

Published : Sep 14, 2022, 5:50 PM IST

കേരളത്തില്‍ റോഡ് തകര്‍ച്ചക്ക് കാരണം കാലാവസ്ഥയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

റോഡ് തകര്‍ച്ച  മുഹമ്മദ് റിയാസ്  Minister PA Muhammed Riyaz speaks about Road  Muhammed Riyaz  Muhammed Riyaz speaks about Road  കേരളത്തില്‍ റോഡ് തകര്‍ച്ച  തിരുവനന്തപുരം  തിരുവനന്തപുരം വാര്‍ത്ത  കേരള വാര്‍ത്തകള്‍  പൊതുമരാമത്ത്  latest news updates in kerala
റോഡ് തകര്‍ച്ച; എങ്ങനെ വന്നാലും കുറ്റം പൊതുമരാമത്തിന്: പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊതുമരാമത്തിന്‍റെതല്ലാത്ത റോഡുകള്‍ തകരുന്നതിനും പഴി കേള്‍ക്കുന്നത് വകുപ്പിന് തന്നെയാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് റോഡുകളില്‍ റണ്ണിങ് കോണ്‍ട്രാക്‌ട് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ റോഡുകള്‍ തകരുന്നത് കാലാവസ്ഥ വ്യതിയാനം മൂലമാണെന്ന് മന്ത്രി.

റോഡ് തകര്‍ച്ച; എങ്ങനെ വന്നാലും കുറ്റം പൊതുമരാമത്തിന്: പി.എ മുഹമ്മദ് റിയാസ്

റോഡുകളില്‍ അറ്റകുറ്റ പണി നടത്തുന്നതിന് കാലാവസ്ഥ വ്യതിയാനം വലിയ വെല്ലുവിളിയാവുന്നുണ്ട്. അഴുക്ക് ചാല്‍ സംവിധാനത്തിലെ പോരായ്‌മയും റോഡ് തകര്‍ച്ചക്ക് കാരണമാവുന്നുണ്ട്. മാത്രമല്ല നിരത്തിലിറക്കുന്ന വലിയ വാഹനങ്ങളും റോഡിന്‍റെ തകര്‍ച്ചക്ക് കാരണമാവുന്നുണ്ട്. കൂടാതെ വകുപ്പിലെ തെറ്റായ പ്രവണതകളും റോഡ് തകര്‍ച്ചക്ക് കാരണമാവുന്നുണ്ട്.

ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരഹരിക്കാനാണ് ശ്രമമെന്നും വകുപ്പില്‍ സുതാര്യത ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു. ഇതിന്‍റെ ഭാഗമാണ് റണ്ണിങ് കോണ്‍ട്രാക്‌ട് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

also read:ജനം കാഴ്‌ചക്കാരല്ല കാവൽക്കാര്‍, ഒരു കുഴിയുമില്ലാത്ത റോഡുകളാണ് സർക്കാർ ലക്ഷ്യമെന്നും പി.എ മുഹമ്മദ് റിയാസ്

ABOUT THE AUTHOR

...view details