കേരളം

kerala

രജിത കൂടുതൽ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് ഐജി ഹർഷിത അട്ടല്ലൂരി

By

Published : Oct 14, 2021, 12:27 PM IST

രജിതയ്‌ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐജി ഹർഷിത അട്ടല്ലൂരി

ig harshita attaluri report on pink police public trial  ig harshita attaluri report on pink police public trial against father and daughter alleged of theft  മോഷണം ആരോപിച്ച് പരസ്യവിചാരണ  മോഷണമാരോപിച്ച് പരസ്യവിചാരണ  മോഷണക്കുറ്റം ആരോപിച്ച് പരസ്യവിചാരണ  പരസ്യവിചാരണ  pink police public trial  pink police public trial news  പിങ്ക് പൊലീസ്  പിങ്ക് പൊലീസ് പരസ്യവിചാരണ  pink police  pink police public trial against father and daughter alleged of theft  pink police public trial against father and daughter  അച്ഛനെയും മകളെയും പിങ്ക് പൊലീസ് വിചാരണ ചെയ്ത സംഭവം  അച്ഛനെയും മകളെയും പിങ്ക് പൊലീസ് വിചാരണ ചെയ്ത പരസ്യ സംഭവ
ig harshita attaluri report on pink police public trial against father and daughter alleged of theft

തിരുവനന്തപുരം :മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പിങ്ക് പൊലീസ് വിചാരണ ചെയ്ത സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥക്കെതിരെ പരമാവധി ശിക്ഷ നൽകിയെന്ന് ഐജി. ആരോപണവിധേയയായ ഉദ്യോഗസ്ഥ രജിത കൂടുതൽ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്നും ഐജി ഹർഷിത അട്ടല്ലൂരി ഡിജിപിക്ക് റിപ്പോർട്ട് നൽകി.

മൊബൈൽ കാണാതായപ്പോൾ പൊലീസുകാരി ജാഗ്രത പുലർത്തിയില്ല. അച്ഛനോടും മകളോടും ഇടപെടുന്നതിനും വീഴ്‌ച സംഭവിച്ചു. മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും അതേസമയം തെറ്റുപറ്റിയത് അറിഞ്ഞ് ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ALSO READ:കോഴിക്കോട് വൻ കഞ്ചാവ് വേട്ട ; 150 കിലോയുമായി ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ

സംഭവത്തെ തുടർന്ന് ഇവരെ ജില്ലയിൽ നിന്ന് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു. ആറ്റിങ്ങലില്‍വച്ചാണ് പിങ്ക് പൊലീസിൽ നിന്ന് എട്ടുവയസുകാരിക്കും അച്ഛനും ദുരനുഭവമുണ്ടായത്. മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡിൽ ചോദ്യം ചെയ്തതാണ് വിവാദമായത്.

മൊബൈൽഫോൺ സ്വന്തം വാഹനത്തിൽ നിന്നുതന്നെ കിട്ടിയിട്ടും രജിത ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. സംഭവത്തെ തുടർന്ന് ജയചന്ദ്രൻ ഡിജിപിയെ കണ്ട് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണച്ചുമതല ഹർഷിത അട്ടല്ലൂരിക്ക് കൈമാറിയത്.

ABOUT THE AUTHOR

...view details