ETV Bharat / city

കോഴിക്കോട് വൻ കഞ്ചാവ് വേട്ട ; 150 കിലോയുമായി ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ

author img

By

Published : Oct 14, 2021, 11:48 AM IST

പ്രതികള്‍ പിടിയിലായത് സംഘം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന്

cannabis hunt in Kozhikode  Kozhikode cannabis hunt  cannabis hunt news  150 kg cannabis seized three arrested  150 kg cannabis news  കോഴിക്കോട് വൻ കഞ്ചാവ് വേട്ട  കോഴിക്കോട് വൻ കഞ്ചാവ് വേട്ട വാർത്ത  വൻ കഞ്ചാവ് വേട്ട വാർത്ത  150 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ  150 കിലോ കഞ്ചാവ് പിടികൂടി
കോഴിക്കോട് വൻ കഞ്ചാവ് വേട്ട; 150 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കാറിൽ കടത്താൻ ശ്രമിച്ച 150 കിലോ കഞ്ചാവുമായി ദമ്പതികൾ അടക്കം മൂന്ന് പേർ പിടിയിൽ. നല്ലളം സ്വദേശികളായ അരീക്കാട് ഹസൻഭായ് വില്ലയിൽ പിഎം ഷംജാദ് (25), ഭാര്യ അനീഷ (23), പുല്ലാനിപ്പറമ്പ് ബൈത്തുൽ ഹലയിൽ ബിഎം അഹമ്മദ് നിഹാൽ (26) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്.

ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് മൂവരും അറസ്റ്റിലാകുന്നത്. പൊലീസ് പിന്തുടരുന്നതിനിടെ മെഡിക്കൽ കോളജ് പരിസരത്തുവച്ചാണ് കാർ അപകടത്തിൽപ്പെട്ടത്.

ALSO READ: വിയ്യൂർ ജയിലിൽ നിന്ന് മൊബൈലും കഞ്ചാവും പിടികൂടി ; കണ്ടെടുത്തത് കെവിന്‍ വധക്കേസ് പ്രതിയുടെ ബ്ലോക്കില്‍ നിന്ന്

കെ.എൽ.08 എ.ടി 1234 നമ്പർ കാറിലാണ് സംഘം കഞ്ചാവ് കടത്താൻ ശ്രമിച്ചത്. പ്രതികളെ ചോദ്യം ചെയ്‌തുവരികയാണെന്നും കഞ്ചാവ് ലഭിച്ചത് എവിടെ നിന്നാണെന്നത് അടക്കമുള്ള വിവരങ്ങൾ ഉടനെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.