കേരളം

kerala

കേന്ദ്രത്തിന്‍റെ കൊവിഡ് മുന്നറിയിപ്പ്; അവലോകന യോഗം വിളിച്ച് ആരോഗ്യ വകുപ്പ്

By

Published : Mar 21, 2023, 3:14 PM IST

Updated : Mar 21, 2023, 3:50 PM IST

കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര സർക്കാർ കൊവിഡ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

കേന്ദ്രത്തിന്‍റെ കൊവിഡ് മുന്നറിയിപ്പ്  കൊവിഡ്  രാജ്യത്ത് കൊവിഡ് കൂടുന്നു  കൊവിഡ് അവലോകന യോഗം  കൊവിഡ് ജാഗ്രത  ആരോഗ്യ വകുപ്പ്  വീണ ജോർജ്  Veena George  Covid  Covid cases is increasing in india  kerala Covid  വാക്‌സിനേഷൻ  Covid review meeting  health department called Covid review meeting  Covid review meeting  Health Department  ടാറ്റ ആശുപത്രി  കൊവിഡ് വകഭേദം
കൊവിഡ് അവലോകന യോഗം

കൊവിഡ് അവലോകന യോഗം വിളിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ കൊവിഡ് ജാഗ്രത വർധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് അവലോകന യോഗം വിളിച്ച് ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ അധ്യക്ഷതയിൽ ബുധനാഴ്‌ചയാണ് (21-3-2023) യോഗം ചേരുക. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം, പരിശോധനകളുടെ സ്ഥിതി, പ്രതിരോധ പ്രവർത്തനം എന്നിവ ചർച്ച ചെയ്യുന്നതിനാണ് യോഗം.

കൊവിഡ് കേസുകളിൽ വർധന: സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ ചെറിയ രീതിയിൽ വർധനയുണ്ടായതായി ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. 20 മുതൽ 25 വരെയായിരുന്ന പ്രതിദിന കൊവിഡ് രോഗികളുടെ കണക്കിൽ ചെറിയ വർധനയുണ്ടായിട്ടുണ്ട്.

പുതിയ വകഭേദമുണ്ടോയെന്ന് പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ക്ലസ്റ്ററുകൾ എന്നിവ പരിശോധിക്കും. മറ്റു കാര്യങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുന്നറിയിപ്പ് 6 സംസ്ഥാനങ്ങൾക്ക്:കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളം കൂടാതെ തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദേശവുമായി ആരോഗ്യ സെക്രട്ടറി കത്തയച്ചത്.

കൊവിഡ് കേസുകൾ വർധിക്കുന്നതിനാൽ പരിശോധന, ചികിത്സ നിരീക്ഷണം, വാക്‌സിനേഷൻ എന്നിവയിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് കേന്ദ്രം നിർദ്ദേശിക്കുന്നു. പുതിയ വകഭേദങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഇക്കാര്യത്തിൽ ജാഗ്രത വേണം. അപകട സാധ്യത വിലയിരുത്തി പ്രവർത്തനം വേഗത്തിലാക്കാനാണ് കത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.

കൊവിഡ് വീണ്ടും? :രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നീണ്ട നാളത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് 699 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ നിലവിലെ കൊവിഡ് രോഗികളുടെ എണ്ണം 6559 ആയി. 0.71% മാണ് പ്രതിദിന പോസിറ്റീവ് നിരക്ക്.

മാർച്ച് 18ന് രാജ്യത്ത് കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു. എക്‌സ് ബി ബി 1.16 എന്ന വകഭേദമാണ് കണ്ടെത്തിയത്. ഇതാണോ കേസുകൾ വർധിക്കുന്നതിന്‍റെ കാരണം എന്ന് പരിശോധിച്ച് വരികയാണ്. എന്നാൽ പുതിയ വകഭേ​ദം ​ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് വിദഗ്‌ധർ നൽകുന്ന വിവരം.

ടാറ്റ ആശുപത്രി പുനർനിർമിക്കുന്നു: അതേസമയം കാസർകോട്ടെ ടാറ്റ കൊവിഡ് ആശുപത്രി പുനർനിർമിച്ച് സ്‌പെഷ്യാലിറ്റി നിലവാരത്തിൽ 50 കിടക്കകളുള്ള അതിതീവ്ര പരിചരണ വിഭാഗം നിർമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ആദ്യഘട്ടമായി അതിതീവ്ര പരിചരണ വിഭാഗം ആരംഭിക്കാൻ 23.75 കോടി രൂപയും സർക്കാർ അനുവദിച്ചു.

ടാറ്റ കമ്പനി നിർമിച്ചു നൽകിയ പ്രീ ഫാബ്രിക്കേറ്റഡ് സംവിധാനം പൊളിച്ചുമാറ്റിയായിരിക്കും പുനർനിർമാണം നടത്തുക. 60 കോടി രൂപ ചെലവിൽ ടാറ്റ കമ്പനി നിർമിച്ച് നൽകിയ ആശുപത്രി ദീർഘകാലം ഉപയോഗിക്കാനാവില്ലെന്ന് കണ്ടെത്തിയതോടെ അവയ്‌ക്ക് പകരം പുതിയ ആശുപത്രി നിർമിക്കാൻ തീരുമാനമായത്.

ടാറ്റ കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി കാർസകോട്‌ ചട്ടഞ്ചാലിൽ 4.12 ഏക്കർ സ്ഥലത്ത് 81,000 ചതുരശ്ര അടി വിസ്‌തൃതിയിലാണ് കൊവിഡ് ആശുപത്രി സ്ഥാപിച്ചത്. എന്നാൽ കൊവിഡ് കാലത്ത് ടാറ്റ ആശുപത്രിയുടെ പ്രവർത്തനം പിന്നീട് നിലച്ചതോടെ നാട്ടുകാരിൽ നിന്നുൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Last Updated :Mar 21, 2023, 3:50 PM IST

ABOUT THE AUTHOR

...view details