കേരളം

kerala

സി.പി.എം പാർട്ടി കോൺഗ്രസിന്‍റെ സെമിനാറിൽ പങ്കെടുക്കുന്നതിൽ തീരുമാനം നാളെ; കെ.വി.തോമസ്

By

Published : Apr 6, 2022, 11:51 AM IST

സി.പി.എം പാർട്ടി കോൺഗ്രസിന്‍റെ സെമിനാറിൽ പങ്കെടുക്കുന്നതിൽ തീരുമാനം അറിയിച്ച് കെവി തോമസ് നാളെ (07.04.22) രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.

സി.പി.എം. പാർട്ടി കോൺഗ്രസിന്‍റെ സെമിനാർ  cpim seminar  kv thomas cpim seminar  സി.പി.എം. പാർട്ടി കോൺഗ്രസിന്‍റെ സെമിനാറിൽ കെ.വി.തോമസ്  കെ.വി.തോമസ് സെമിനാറിൽ പങ്കെടുക്കുന്നതിൽ തീരുമാനം നാളെ  കെ വി തോമസ് മാധ്യമങ്ങളോട്
സി.പി.എം. പാർട്ടി കോൺഗ്രസിന്‍റെ സെമിനാറിൽ പങ്കെടുക്കുന്നതിൽ തീരുമാനം നാളെ; കെ.വി.തോമസ്

എറണാകുളം: സി.പി.എം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുന്നതിൽ തീരുമാനം നാളെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ്. നാളെ (07.04.22) രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിൽ മാധ്യമങ്ങളെ കാണുമെന്നും കെ.വി.തോമസ് അറിയിച്ചു. സിപിഎം പാർട്ടി കോൺഗ്രസിൽ താൻ അതിഥിയായി പങ്കെടുക്കുന്ന കാര്യത്തിൽ എഐസിസി തീരുമാനം എടുക്കട്ടെ എന്നായിരുന്നു കെ.വി തോമസിന്‍റെ അഭിപ്രായം.

ഇതേ തുടർന്ന് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ എഐസിസിയുടെ അനുമതി തേടിയിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വത്തിന്‍റെ അഭിപ്രായം പരിഗണിച്ച് കേന്ദ്ര നേതൃത്വം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ അദ്ദേഹത്തിന് അനുമതി നിഷേധിച്ചു. എഐസിസി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലെന്നും ഒൻപതാം തീയതി വരെ സമയമുണ്ടല്ലോ എന്നുമായിരുന്നു കെ.വി തോമസ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കം പങ്കെടുക്കുന്ന പരിപാടിയുടെ പ്രാധാന്യം അറിയിച്ച് സോണിയ ഗാന്ധിക്ക് വിശദമായ കത്തും അദ്ദേഹം നൽകിയിരുന്നു. ദേശീയ സമ്മേളനമായതിനാൽ എഐസിസി അംഗമായ താൻ പങ്കെടുക്കണമോ എന്ന് എഐസിസി തീരുമാനിക്കുമെന്നും സംസ്ഥാന നേതൃത്വത്തിന്‍റെ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ലെന്നും കെ.വി.തോമസ് പറഞ്ഞു. ഈ വിഷയത്തിൽ തന്‍റെ നിലപാട് എഐസിസി നേതൃത്വം തള്ളിയ സാഹചര്യത്തിൽ കൂടിയാണ് നാളെ നിലപാട് വ്യക്തമാക്കാൻ കെ.വി.തോമസ് തീരുമാനിച്ചത്.

സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുന്നുവെന്ന് പരാതിയുള്ള കെ.വി.തോമസ് സമ്മർദ്ദതന്ത്രത്തിന്‍റെ ഭാഗമായി കൂടിയാണ് ഈ വിഷയത്തിൽ നാളെ പരസ്യ പ്രഖ്യാപനം നടത്തുമെന്ന് പ്രഖ്യാപിച്ചത്. നേരത്തെ ലോകസഭ സീറ്റ് നിഷേധിച്ച സാഹചര്യത്തിലും സമാന നിലപാട് എടുത്ത കെ.വി തോമസ് സോണിയ ഗാന്ധി ഇടപെട്ടതിനെ തുടർന്ന് നിലപാട് മയപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details