കേരളം

kerala

'കെ റെയിലിൽ കേന്ദ്രം കൈകഴുകി, സംസ്ഥാന സർക്കാരിന് അനാവശ്യ ധൃതി': തൽസ്ഥിതി ആരാഞ്ഞ് ഹൈക്കോടതി

By

Published : Jul 26, 2022, 6:22 PM IST

സിൽവർ ലൈൻ നല്ല ആശയമാണെന്നും എന്നാൽ ദേശീയപാത അതോറിറ്റി ചെയ്യുന്നപോലെ ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം മുന്നോട്ടുപോകാനെന്നും ഹൈക്കോടതി പറഞ്ഞു.

silver line project survey  kerala high court on k rail  kerala high court criticises central state governments on k rail  കെ റെയിൽ സിൽവർ ലൈൻ പദ്ധതി കേരള ഹൈക്കോടതി  കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിമർശിച്ച് കേരള ഹൈക്കോടതി  സിൽവർ ലൈൻ സാമൂഹികാഘാത പഠനം സർവേ
സിൽവർ ലൈൻ തൽസ്ഥിതി ആരാഞ്ഞ് ഹൈക്കോടതി

എറണാകുളം: സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച സാമൂഹികാഘാത പഠനത്തിന്‍റെ തൽസ്ഥിതി എന്തെന്ന് അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കേരള ഹൈക്കോടതി. പദ്ധതിയിൽ നിന്നും കേന്ദ്ര സർക്കാർ കൈകഴുകിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സിൽവർ ലൈൻ പദ്ധതിയുടെ സർവേകൾക്കെതിരായ ഹർജികൾ പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം.

സിൽവർ ലൈൻ നല്ല ആശയമാണെന്നും എന്നാൽ പദ്ധതി നടപ്പാക്കുന്നതിൽ സർക്കാർ ധൃതി കാട്ടിയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വിഷയത്തിൽ കോടതിയെ കുറ്റപ്പെടുത്തുന്ന നടപടിയാണ് സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതിവേഗ റെയിൽപാത സംസ്ഥാനത്തിന് ആവശ്യമാണ്. സിൽവർ ലൈൻ നല്ല പദ്ധതിയാണെങ്കിലും നടപ്പാക്കേണ്ട രീതി ഇതായിരുന്നില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം പദ്ധതിയുമായി മുന്നോട്ടു പോകാൻ. ദേശീയപാത അതോറിറ്റി ഇങ്ങനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും കോടതി ചൂണ്ടികാണിച്ചു.

കോടതി പറഞ്ഞത് സർക്കാർ ആദ്യം തന്നെ കേൾക്കണമായിരുന്നു. കോടതി ആരുടെയും ശത്രു അല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേന്ദ്ര സർക്കാർ പദ്ധതിയിൽ നിന്നും കൈ കഴുകിയില്ലേ എന്നും കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം പരിശോധിക്കുമ്പോൾ ഹൈക്കോടതി കെ റെയിലിനോട് ചോദിച്ചു. സിൽവർ ലൈൻ സർവേയ്ക്ക് കെ റെയിൽ കോർപറേഷൻ ചെലവാക്കുന്ന പണത്തിന്‍റെ ഉത്തരവാദിത്വം കെ റെയിലിനു മാത്രമെന്നു വ്യക്തമാക്കിയാണ് റെയിൽവേ സത്യവാങ്മൂലം നൽകിയിരുന്നത്.

സാമൂഹികാഘാത പഠനത്തിന്‍റെ തൽസ്ഥിതിയിൽ മറുപടി നൽകാൻ രണ്ടാഴ്‌ച സമയം വേണമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹർജി ഓഗസ്റ്റ് 10ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.‌

ABOUT THE AUTHOR

...view details