ETV Bharat / entertainment

'വിസ്‌മയയുടെ ഗംഭീര അരങ്ങേറ്റം! അത്ഭുതപ്പെടുത്തുന്ന പ്രകടനം', ജൂഡിന് വലിയ കയ്യടി! 'തുടക്കം' സിനിമ പ്രേക്ഷക പ്രതികരണം

വിസ്‌മയ മോഹന്‍ലാലിന്‍റെ അരങ്ങേറ്റ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തി. ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങൾ.

THUDAKKAM MOVIE  VISMAYA MOHANLAL  MOHANLAL  JUDE ANTHANY MOVIE
Thudakkam (Photo: Movie Poster)
author img

By ETV Bharat Entertainment Team

Published : August 7, 2026 at 12:31 PM IST

2 Min Read
Choose ETV Bharat

ലയാളത്തിന്‍റെ നടന വിസ്‌മയം മോഹന്‍ലാലിന്‍റെ മകള്‍ വിസ്‌മയ മോഹന്‍ലാല്‍ ആദ്യമായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ചിത്രം ഇന്ന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തുമ്പോള്‍ എങ്ങനെയാണ് വിസ്‌മയയുടെ 'തുടക്കം' എന്നാണ് ഓരോ മലയാളി പ്രേക്ഷകനും ഉറ്റുനോക്കുന്നത്.

ജൂഡ് ആന്തണിയുടെ സംവിധാനത്തില്‍ പിറന്ന ഈ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം പുരോഗമിക്കുമ്പോള്‍ സിനിമാസ്വാദകര്‍ അഭിപ്രായപ്പെടുന്നത് എന്താണെന്ന് നോക്കാം.

ആദ്യ ഷോകൾക്ക് പുരോഗമിക്കുന്നതിനിടയില്‍ തന്നെ ആരാധകരും സിനിമാസ്വാദകരുടെ അവരുടെ അഭിപ്രായങ്ങള്‍ എക്‌സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. ഒരു പ്രേക്ഷകൻ ചിത്രത്തിന്‍റെ ആദ്യപകുതി അതിഗംഭീരമാണെന്നും തുടക്കം മുതൽ തന്നെ സിനിമ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുവെന്നും കുറിച്ചു.

മറ്റൊരു പ്രേക്ഷകയുടെ അഭിപ്രായത്തിൽ, ചിത്രം ത്രസിപ്പിക്കുന്നതും ഒരിടത്തും വലിച്ചിഴക്കാത്തതുമായ ഒരു എന്റർടെയ്‌നറാണ്. വിസ്‌മയ മോഹൻലാൽ അനായാസമായ സ്‌ക്രീൻ സാന്നിധ്യത്തോടെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അവർ "സന്തോഷകരമായ ഒരു അത്ഭുതം" ആണെന്നും അവർ അഭിപ്രായപ്പെട്ടു.

"വിസ്‌മയ ലാലിന്‍റെ മലയാള സിനിമയിലേക്കുള്ള ഗംഭീര അരങ്ങേറ്റം, ജൂഡ് ആന്തണിയുടെ മികച്ച മേക്കിംഗ്, ആശിഷ് ആന്റണിയുടെ മികച്ച അരങ്ങേറ്റം, മോഹൻലാലിന്റെ നല്ല കാമിയോ, ക്ലൈമാക്സ് വയലൻസ് ആണ്, ഈ സിനിമ ജനങ്ങൾക്കുള്ളതാണ് മെഗാ ഹിറ്റ് ലോഡിങ് !!", എന്നാണ് ഒരു പ്രേക്ഷകന്‍ കുറിച്ചത്.

ജൂഡ് ആന്തണി ജോസഫിന്‍റെ സംവിധാന മികവ് ചിത്രത്തിന്‍റെ പ്രധാന ശക്തികളിലൊന്നാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ചിത്രത്തിലെ ഓരോ അഭിനേതാവിന്‍റെയും പ്രകടനങ്ങള്‍ മികച്ചതാണെന്നും പ്രേക്ഷകര്‍ കുറിക്കുന്നുണ്ട്. ജേക്‌സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതം രംഗങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നുവെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

വിസ്‌മയ മോഹൻലാലിന്‍റെയും ആശിഷ് ആന്റണിയുടെയും പ്രകടനങ്ങൾ ശ്രദ്ധേയമാണെന്നും ജൂഡ് ആന്തണി ജോസഫിന്റെ ആകർഷകമായ മേക്കിംഗിന് പ്രത്യേക അഭിനന്ദനം അർഹിക്കുന്നുവെന്നും ഒരു പ്രേക്ഷകന്‍ കുറിച്ചു. ആശിഷ് ആന്റണിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് തുടക്കം.

'2018' എന്ന വമ്പൻ വിജയചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും തുടക്കത്തിനുണ്ട്.

ഒരു മലയോര ഗ്രാമത്തിലെ തികച്ചും സാധാരണ കുടുംബത്തിന്‍റെ ജീവിത പശ്ചാത്തലത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. എന്നാൽ ആ കുടുംബത്തിന്‍റെ പിന്നാമ്പുറങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചില രഹസ്യങ്ങളാണ് കഥയുടെ കേന്ദ്രബിന്ദുവെന്നാണ് സൂചന.


വണ്ടിപ്പെരിയാർ, കുട്ടിക്കാനം, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ്.

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ എന്നിവരടക്കം നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരും ശ്രദ്ധേയരാണ്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുമ്പോൾ ജോമോൻ ടി. ജോൺ ആണ് ഛായാഗ്രാഹകൻ. ചമൻ ചാക്കോ എഡിറ്റിംഗും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു.

മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് എബ്രഹാം എന്നിവരാണ്. ഫിനാൻസ് കൺട്രോളർ മനോഹരൻ കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, പി.ആർ.ഒ വാഴൂർ ജോസ് എന്നിവരും അണിയറയിൽ പ്രവർത്തിക്കുന്നു.

Read More:

1.ഖലീഫയ്ക്കായി ആരാധകരുടെ കട്ട വെയിറ്റിങ്! ശക്തമായ കഥാപാത്രവുമായി മോഹിനി; ക്യാരക്‌ടര്‍ പോസ്റ്റര്‍ പുറത്ത്

2. കീർത്തി സുരേഷ് നായിക; കാർത്തിക് സുബ്ബരാജിന്‍റെ 'ദൊറോത്തി' ടൈറ്റിൽ ടീസർ പുറത്ത്

3. തുടക്കം റിലീസ്: വിസ്‌മയ മോഹൻലാലിന് ആശംസയുമായി മമ്മൂട്ടിയും ദുൽഖറും; അരങ്ങേറ്റ ചിത്രത്തിനായി ആവേശത്തോടെ ആരാധകർ

.