ETV Bharat / entertainment

അനുജത്തിയുടെ കൈപിടിച്ച് തിയേറ്ററിലേക്ക്; വിസ്‌മയയുടെ 'തുടക്കം' കാണാനെത്തി പ്രണവ് മോഹന്‍ലാല്‍

വിസ്‌മയയുടെ അരങ്ങേറ്റ ചിത്രം തുടക്കം കാണാനെത്തി പ്രണവ് മോഹന്‍ലാലും കുടുംബവും.

PRANAV MOHANLAL  VISMAYA MOHANLAL  THUDAKKAM  MOHANLAL
Pranav Mohanlal Accompanies Vismaya for Her Debut Film 'Thudakkam (Photo: Instagram)
author img

By ETV Bharat Entertainment Team

Published : August 7, 2026 at 1:45 PM IST

2 Min Read
Choose ETV Bharat

ലയാള സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന സിനിമകളില്‍ ഒന്നായിരുന്നു വിസ്‌മയ മോഹന്‍ലാല്‍ ആദ്യമായി അരങ്ങേറ്റം കുറിക്കുന്ന തുടക്കം. ജൂഡ് ആന്തണിയുടെ സംവിധാനത്തില്‍ പിറന്ന ഈ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തി.

ആദ്യദിനം തന്നെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിയത്. ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. എന്നാല്‍ സിനിമയുടെ റിലീസിനൊപ്പമെത്തിയ മറ്റൊരു മനോഹര നിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അനുജത്തിയുടെ ആദ്യ ചിത്രം കാണാൻ സഹോദരൻ പ്രണവ് മോഹൻലാലും ഒപ്പമെത്തിയ ദൃശ്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കൊച്ചിയിലെ ഒരു മൾട്ടിപ്ലെക്സിൽ നടന്ന ആദ്യ പ്രദർശനത്തിനാണ് വിസ്‌മയയും പ്രണവും എത്തിയത്. തിയേറ്ററിലേക്ക് കയറുമ്പോൾ വിസ്‌മയയുടെ കൈപിടിച്ച് നടക്കുന്ന പ്രണവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിയുടെ മനം കവരുകയാണ്. സിനിമാ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തിൽ സഹോദരിക്ക് ഒപ്പമുണ്ടായിരുന്ന പ്രണവിന്‍റെ സാന്നിധ്യം ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ഇരുവർക്കുമൊപ്പം അമ്മ സുചിത്ര മോഹൻലാലും ആദ്യ ഷോ കാണാനെത്തി.

ചിത്രത്തിന്‍റെ നിർമാതാവായ ആന്‍ണി പെരുമ്പാവൂരും, അദ്ദേഹത്തിന്‍റെ മകനും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആശിഷ് ജോ ആന്‍റണിയുടം ആദ്യ പ്രദർശനം കാണാനെത്തി. സിനിമയുടെ റിലീസ് ദിനം തന്നെ താരങ്ങളും അണിയറ പ്രവർത്തകരും ഒരുമിച്ചെത്തിയത് 'തുടക്കം' എന്ന ചിത്രത്തിന്‍റെ പ്രാധാന്യം കൂടുതൽ ഉയർത്തി.

വിസ്‌മയയുടെ അഭിനയ അരങ്ങേറ്റത്തെ കൂടുതൽ പ്രത്യേകമാക്കുന്നത് ചിത്രത്തിൽ മോഹൻലാലിന്‍റെ അതിഥി വേഷമാണ്. നേരത്തെ മകൻ പ്രണവ് മോഹൻലാലിന്‍റെ ആദ്യ ചിത്രത്തിലും മോഹൻലാൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ മകളുടെ അരങ്ങേറ്റ ചിത്രത്തിലും അദ്ദേഹം എത്തുന്നത് ആരാധകർക്ക് മറ്റൊരു സർപ്രൈസായി മാറിയിരിക്കുകയാണ്.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' ഒരു കുടുംബ പശ്ചാത്തലത്തിലുള്ള വികാരനിർഭരമായ കഥയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ലിനീഷ് നെല്ലിക്കലും അഖിൽ കൃഷ്ണയും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് ഒരുക്കിയത്. ജേക്സ് ബിജോയ് സംഗീതം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി. ജോണും, എഡിറ്റിംഗ് ചമൻ ചാക്കോയും കൈകാര്യം ചെയ്തിരിക്കുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ സായ് കുമാറാണ് അവതരിപ്പിക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രത്തിന് യു/എ 16 പ്ലസ് സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 139.35 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'എമ്പുരാൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ആശിഷിന്റെ ആദ്യ പ്രധാന കഥാപാത്രം കൂടിയാണ് 'തുടക്കം'.

ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ മോഹൻലാലും സുചിത്രയും സജീവ സാന്നിധ്യമായിരുന്നു. മകളുടെ ആദ്യ സിനിമയ്ക്ക് എല്ലാ പിന്തുണയും കുടുംബം നൽകിയിരുന്നു.

നവംബർ 17ന് കുട്ടിക്കാനത്ത് ചിത്രീകരണം ആരംഭിച്ച 'തുടക്കം' ഒക്ടോബർ 30ന് കൊച്ചിയിൽ നടന്ന ചടങ്ങിലൂടെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അന്ന് ചിത്രം ഒരു ചെറിയ കുടുംബകഥയാണെന്ന് ജൂഡ് ആന്തണി ജോസഫ് പറഞ്ഞിരുന്നെങ്കിലും, റിലീസിന് മുമ്പേ ട്രെയിലര്‍ പ്രേക്ഷകരിൽ വലിയ സ്വീകാര്യതയാണുണ്ടാക്കിയത്.

Read More:

1. 'വിസ്‌മയയുടെ ഗംഭീര അരങ്ങേറ്റം! അത്ഭുതപ്പെടുത്തുന്ന പ്രകടനം', ജൂഡിന് വലിയ കയ്യടി! 'തുടക്കം' സിനിമ പ്രേക്ഷക പ്രതികരണം

2. ഖലീഫയ്ക്കായി ആരാധകരുടെ കട്ട വെയിറ്റിങ്! ശക്തമായ കഥാപാത്രവുമായി മോഹിനി; ക്യാരക്‌ടര്‍ പോസ്റ്റര്‍ പുറത്ത്

3.കീർത്തി സുരേഷ് നായിക; കാർത്തിക് സുബ്ബരാജിന്‍റെ 'ദൊറോത്തി' ടൈറ്റിൽ ടീസർ പുറത്ത്