ETV Bharat / state

മൈലപ്പള്ളി കടവ് തൂക്കുപാലം പുനരുദ്ധരിക്കണമെന്ന ആവശ്യം ശക്തം; പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍ - Mylapalli bridge renovation

author img

By ETV Bharat Kerala Team

Published : May 1, 2024, 9:10 PM IST

DILAPIDATED CONDITION OF BRIDGE  MYLAPALLI BRIDGE IN KOTTAYAM  BRIDGE RENOVATION  മൈലപ്പള്ളി പാലം പുനരുദ്ധരികരണം
MYLAPALLI BRIDGE RENOVATION

2013 ൽ പണികഴിപ്പിച്ച പാലം അറ്റകുറ്റപണികൾ ഇല്ലാത്തതിനാൽ തകർന്ന അവസ്ഥയില്‍. അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് നന്നാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

തൂക്കുപാലം പുനരുദ്ധരിക്കണമെന്ന്‌ ആവശ്യം

കോട്ടയം: പാറമ്പുഴയെയും ഏറ്റുമാനൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൈലപ്പള്ളി കടവ് തൂക്കുപാലം പുനരുദ്ധരിക്കണമെന്ന ആവശ്യം ശക്തമായി. 2013 പണികഴിപ്പിച്ച പാലം ഇന്ന് തകർച്ചയുടെ വക്കിലാണ് ടൂറിസം സാധ്യതയുള്ള ഈ പ്രദേശത്ത് നിരവധി ആളുകളാണ് എത്തുന്നത്. പാലത്തിൻ്റെ ശോച്യാവസ്ഥ മൂലം അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് നന്നാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

2013 ൽ പണികഴിപ്പിച്ച പാലം അറ്റകുറ്റപണികൾ ഇല്ലാത്തതിനാൽ തകർന്ന അവസ്ഥയിലാണ് വിജയപുരം ഗ്രാമപഞ്ചായത്തിനാണ് പാലത്തിന്‍റെ ഉടമസ്ഥാവകാശം എന്നാൽ ഇതുവരെ പാലത്തിന്‍റെ അറ്റകുറ്റപ്പണി നടത്തുവാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല എന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. ഒരുകോടി 92 ലക്ഷം രൂപ മുടക്കിയാണ് മീനച്ചിലാറിന് കുറുകെ തൂക്കുപാലം നിർമ്മിച്ചത്.

പ്രകൃതി സൗന്ദര്യം നിറഞ്ഞ ഈ പ്രദേശം കാണാൻ ധാരാളം പേർ എത്തുന്നുണ്ട്. ഇരുമ്പ് തൂക്കുപാലത്തിൻ്റെ കൈവരികളും മറ്റും തകർന്ന അവസ്ഥയിലാണ്. ദിനംപ്രതി ധാരാളം പേര്‍ പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. അഞ്ചുവർഷം മുൻപ് എസ്‌റ്റിമേറ്റ് എടുത്തപ്പോൾ 25 ലക്ഷം രൂപയാണ് പണിക്ക് ആവശ്യമായി വരികയെന്ന് നിർമ്മാതക്കളായ കെഇഎല്‍ പറഞ്ഞിരുന്നു.

എന്നാൽ എംഎൽഎ ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്. ഇതേ തുടർന്ന് പണികൾ നടത്താൻ കഴിഞ്ഞില്ലെന്നും പൊതു പ്രവർത്തകനായ രാധാകൃഷ്‌ണൻ പറഞ്ഞു. പാലം നന്നാക്കിയാൽ ഈ പ്രദേശത്തെ ടൂറിസം വികസിക്കുകയും ചെയ്യും.

വിവാഹ ഫോട്ടോഷൂട്ടുകൾ സിനിമ ചിത്രീകരണം എന്നിവ ഇവിടെ നടക്കുന്നുണ്ട്. ഇനിയെങ്കിലും അനാസ്ഥ കൈവെടിഞ്ഞ് പാലത്തിന്‍റെ അറ്റ കുറ്റപ്പണികൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം ഈ ആവശ്യം ഉന്നയിച്ച് പ്രക്ഷോഭമാരംഭിക്കാനാണ് നാട്ടുകാർ തീരുമാനിച്ചിരിക്കുന്നത്.

Also Read: മാഹി പാലം അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നു; പുതിയ പാലം വേണമെന്ന ആവശ്യം ശക്തം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.