ETV Bharat / state

ഇനി ബസിനുള്ളില്‍ കുടിവെള്ളം, പദ്ധതിയുമായി കെഎസ്‌ആര്‍ടിസി; ലിറ്ററിന് 15 രൂപ - KSRTC TO PROVIDE DRINKING WATER

author img

By ETV Bharat Kerala Team

Published : May 13, 2024, 10:47 PM IST

സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്ന് കെഎസ്ആർടിസി കുപ്പിവെള്ള വിതരണം ആരംഭിക്കുന്നു

WATER TO PASSENGERS INSIDE BUS  KSRTC ASSOCIATION WITH HILLY AQUA  KSRTC DRINKING WATER TO PASSENGERS  കെഎസ്ആർടിസി ശുദ്ധജലം
KSRTC TO PROVIDE DRINKING WATER (Source: Etv Bharat)

തിരുവനന്തപുരം : യാത്രക്കാർക്ക് ബസിനുള്ളിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്ന് കെഎസ്ആർടിസി കുപ്പിവെള്ള വിതരണം ആരംഭിക്കുന്നു. സൂപ്പർ ഫാസ്റ്റ് മുതൽ ഉയർന്ന ശ്രേണിയിലുള്ള എല്ലാ സർവീസുകളിലും ബസിനുള്ളിൽ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്. ലിറ്ററിന് 15 രൂപ നിരക്കിലാണ് കുടിവെള്ളം ലഭ്യമാക്കുന്നത്.

കുടിവെള്ള വിതരണ പദ്ധതിക്കായി സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും തയാറാക്കപ്പെടുന്ന ദാഹജലം കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് എത്തിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണെന്ന് മാനേജ്മെന്‍റ്‌ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കെഎസ്ആർടിസിയെ ആശ്രയിച്ച് എത്തുന്ന മറ്റു യാത്രക്കാർക്ക് കെഎസ്ആർടിസി ബസ്റ്റാൻഡുകളിൽ നിന്നും ശുദ്ധജലം നേരിട്ട് വാങ്ങാം. ഇതിനുപുറമേ ബൾക്ക് പർച്ചേസിങ് സംവിധാനവും കെഎസ്ആർടിസി ഒരുക്കും. ഇതിനായി ഹോൾസെയിൽ വിലയിൽ ലിറ്റിറിന് പത്തു രൂപ നിരക്കിൽ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മാനേജ്മെന്‍റ്‌ അറിയിച്ചു.

ALSO READ: കെഎസ്‌ആര്‍ടിസി ശമ്പളം വീണ്ടും മുടങ്ങി : സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബിഎംഎസ്‌ യൂണിയന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.