ETV Bharat / state

നിങ്ങളുടെ ഇന്ന് (മെയ് 07 ചൊവ്വ 2024) - Horoscope Prediction Today

author img

By ETV Bharat Kerala Team

Published : May 7, 2024, 7:06 AM IST

Horoscope Prediction Today
Horoscope Prediction Today (Etv Bharat)

ഇന്നത്തെ ജ്യോതിഷഫലം

തീയതി: 07-05-2024 ചൊവ്വ

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: മേടം

തിഥി: കൃഷ്‌ണ ചതുര്‍ദശി

നക്ഷത്രം: അശ്വതി

അമൃതകാലം: 12:20PM മുതല്‍ 01:55PM വരെ

വര്‍ജ്യം: 06:15 മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 8:28AM മുതല്‍ 9:16 AM വരെയും 11:40AM മുതല്‍ 12:28PM വരെയും

രാഹുകാലം: 03:29PM മുതല്‍ 05:03PM വരെ

സൂര്യോദയം: 06:04 AM

സൂര്യാസ്‌തമയം: 06:37 PM

ചിങ്ങം: അഹന്ത കാരണം യഥാർഥമായ മനോവികാരം പുറത്ത് കാണിക്കാതിരിക്കരുത്‌. ഈ നല്ല ദിവസം പ്രേമപൂർവ്വം കാര്യങ്ങളിൽ മുഴുകണം. പക്ഷേ അഹന്ത മാറ്റിയിട്ടുവേണമെന്ന് മാത്രം.

കന്നി: അറിയപ്പെടാത്ത ഒരു വ്യക്തിയേക്കുറിച്ചുള്ള ഭയം മനസിൽ പതുങ്ങിയിരിക്കും. ആ നിഴൽ അടുത്ത ദിവസങ്ങളിൽ മനസില്‍ കൂടിവരും. വിദേശ സുഹൃത്തിനോടൊപ്പം അധികം സമയം ചെലവഴിക്കുന്നതാണ്.

തുലാം: യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്‌. പുതിയ വസ്ത്രങ്ങൾ വാങ്ങുകയും ചെയ്യും. പ്രധാനമായും അടുപ്പമുള്ളവരുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. സ്വപ്‌ന ലോകത്ത്‌ ചെലവഴിക്കും.

വൃശ്ചികം: എല്ലാ സാധ്യതകളിലും മാനസികാവസ്ഥ അങ്ങേയറ്റം ഭയങ്കരമായിരിക്കും. ഈ സമയം കലാപകാരിയായ മനസിനെ താത്കാലികമായി മാറ്റുക. എല്ലാത്തരം അപകടങ്ങളിൽ നിന്നും സംഘട്ടനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. വൈകുന്നേരം വിശ്രമിക്കും.

ധനു: ഗ്രഹനിലകളുടെ സങ്കീർണതകളിൽ നിന്നും സങ്കരത്തിൽ നിന്നും നക്ഷത്രങ്ങളെല്ലാം തന്നെ ഇതുവരെ പൂർണ്ണമായി പുറത്തുവന്നിട്ടില്ല. തത്ഫലമായി, വളരെയധികം അസ്വാസ്ഥ്യമോ മാനസികപ്രശ്‌നമോ ഉള്ളതായി തോന്നിയേക്കാം. അതിനാൽ പ്രവർത്തന മേഖലയിലെ മികച്ച പ്രകടനം നിങ്ങൾക്ക് കാഴ്‌ചവയ്ക്കാ‌ൻ കഴിഞ്ഞേക്കില്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ചില അസുഖങ്ങൾ ഉണ്ടായേക്കാം. അതിനാൽ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വേണം. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ അനുഭവിച്ച മാനസികസമ്മർദം കാരണം അസിഡിറ്റിയും അനുബന്ധപ്രശ്‌നങ്ങളുമുണ്ടായേക്കാം.

മകരം: മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കില്ല. ചുറ്റുപാട് അസ്ഥിരമായ ഒരു കുടുംബാന്തരീക്ഷത്തെയാണ് ഓർമ്മപ്പെടുത്തുക. ഊർജ്ജവും ജീവിതാസക്തിയും ഇല്ലെന്ന ഒരു തോന്നലുണ്ടായേക്കാം. പ്രിയപ്പെട്ടവരുമായി ചേർന്നുനിൽക്കാൻ ഇടയുണ്ട്. അത് ഒരു സൗഹൃദാന്തരീക്ഷം സൃഷ്‌ടിച്ചേക്കാം. എന്നാൽ, നെഞ്ചുവേദന ബുദ്ധിമുട്ടിച്ചേക്കാം. എന്നാലും നന്നായി ഉറങ്ങും. അപമാനം വരുത്തിവെച്ചേക്കാവുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണം.

കുംഭം: മാനസികമായ സംഘർഷത്തിന് താല്‍ക്കാലികമായ ഒരാശ്വാസം ലഭിച്ചേക്കും. നല്ല ഉന്മേഷവും തോന്നിയേക്കാം. ചുരുക്കത്തിൽ ഇന്നത്തെ ദിവസം സന്തോഷകരമായി ചെലവഴിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരലിനും സാധ്യതയുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ആസൂത്രണം ചെയ്തേക്കും. ചില ചെറുയാത്രകൾ നടത്താനും സാധ്യത കാണുന്നു.

മീനം: സംഭാഷണങ്ങളിൽ കർശനമായ നിയന്ത്രണം കൈക്കൊള്ളണം. അതിൽ പരാജയപ്പെട്ടാൽ സാഹചര്യങ്ങള്‍ പ്രതികൂലാത്മകമാവും. ചെലവുകളിലും നിയന്ത്രണമേർപ്പെടുത്തേണ്ടത് ആവശ്യമാണ്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. ക്ഷീണം തോന്നിയേക്കാം. ബന്ധുക്കളുമായുള്ള ചില അനാവശ്യമായ ഇടപെടലുകള്‍ നിങ്ങള്‍ക്കിടയില്‍ ഒരു പ്രതികൂലാന്തരീക്ഷം സൃഷ്‌ടിക്കും. അമിതമായി ഭക്ഷണം കഴിക്കാതിരിക്കണം.

മേടം: ശുഭചിന്തകളുടെ ഊർജ്ജം പ്രവഹിക്കുന്ന ഒരു ദിവസമാണിന്ന്. ഇന്ന് നിങ്ങൾ നിങ്ങളുടെ ജോലിയില്‍ തികഞ്ഞ ഉത്സാഹം കാണിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂർവ്വം സമയം ചെലവഴിക്കും. പൊതുസൽക്കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാനുള്ള സാധ്യതയും കാണുന്നു. ഈ അവസരങ്ങൾ അങ്ങേയറ്റം പ്രയോജനപ്പെടുത്തുകയും പരിപൂർണ്ണമായി ആസ്വദിക്കുകയും ചെയ്യണം. അമ്മയുടെ പക്കൽനിന്നും ചില ശുഭവാ‍ർത്തകള്‍ തേടിയെത്തും.

ഇടവം: സൂക്ഷിച്ച്, നിയന്ത്രണത്തോടെയിരിക്കണം. പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. എന്നാൽ അവയെല്ലാം പൂർണ്ണമായും ഒഴിവാക്കാവുന്നതാണ് എന്നുള്ളകാര്യം ആശ്വാസകരമാണ്. അതുകൊണ്ട് കണ്ണും കാതും തുറന്നുവെച്ച് ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടതാണ് പ്രധാന കടമ. ആരോഗ്യകാര്യത്തിലും ശ്രദ്ധവേണം. അലട്ടുന്ന അസുഖം ഒരു പൂർണ്ണമായ വൈദ്യപരിശോധനക്ക് വിധേയമാക്കണം. കോണ്ടാക്‌ട് ലെൻസുകൾ പ്രശ്‌നമാകുന്നുണ്ടെങ്കിൽ നേത്രരോഗവിദഗ്‌ധനെ കാണുക. ആശയങ്ങള്‍ ശരിയായി മനസിലാക്കാന്‍ കഴിയാത്ത മുതിര്‍ന്നവരെ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കുകയാണ് നല്ലത്. കാരണം, അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം. അതുപോലെ ആസൂത്രിതമല്ലാത്ത സംരംഭങ്ങള്‍ ഉപേക്ഷിക്കുകയും വേണം. ഈ കാലയളവിൽ ചെലവുകള്‍ വര്‍ധിക്കാൻ സാധ്യതയുണ്ടെന്നും അറിയുക.

മിഥുനം: ചെയ്യുന്ന ഏത്‌ കാര്യത്തിലും പൂർണ്ണത ആഗ്രഹിക്കുകയും ഈ തത്ത്വശാസ്ത്രം ജീവിതത്തിലെ എല്ലാകാര്യത്തിലും പകർത്താൻ ശ്രമിക്കുകയും ചെയ്യും. അധ്വാനത്തെ മുന്നോട്ടും ശരിയായ ദിശയിലും നയിക്കുന്നതിനായി ഊർജ്ജവും ശ്രദ്ധയും നിങ്ങൾ ഉറപ്പുവരുത്തും.

കര്‍ക്കടകം: പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും അത്‌ കാരണം തിരക്കിലാകുകയും ചെയ്യും. അമിത ജോലി കാരണം നിങ്ങൾ ക്ഷീണിതനാകും. അത്‌ നിങ്ങൾക്ക്‌ ഒരുപാട്‌ മാനസികപ്രയാസവും സമ്മർദവും ഉണ്ടാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.