ETV Bharat / state

കേരളത്തില്‍ കനത്ത മഴ തുടരും; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് - RAIN ALERTS IN KERALA

author img

By ETV Bharat Kerala Team

Published : May 19, 2024, 4:05 PM IST

സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

WEATHER UPDATES KERALA  RAIN ALERTS  മഴ മുന്നറിയിപ്പുകൾ  KERALA WEATHER
Representative Image (Source : ETV Bharat Reporter)

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി 7 ജില്ലകളില്‍ യൊല്ലോ അലര്‍ട്ടാണ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ടാണ്. മെയ് 22 വരെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും എറണാകുളം ജില്ലയില്‍ മെയ് 21 വരെയും ഓറഞ്ച് അലര്‍ട്ടാണ്.

വരുന്ന 3 മണിക്കൂറില്‍ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടമിന്നലോട് കൂടി മിതമായ, നേരിയ മഴ ലഭിക്കും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റു വീശാനും സാധ്യതയുണ്ട്. ബാക്കി ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണം മുന്നറിയിപ്പ് നൽകി.

Read more : കനത്ത മഴ; ഇടുക്കിയിൽ രാത്രി യാത്രയ്‌ക്ക് നിരോധനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.