ETV Bharat / state

ഇടുക്കി ജില്ലയിൽ 2700 ഏക്കർ തോട്ടഭൂമി തിരിച്ചുപിടിക്കും ; സർക്കാർ നീക്കം തുടങ്ങി

author img

By ETV Bharat Kerala Team

Published : Mar 8, 2024, 4:57 PM IST

ഇടുക്കിയിൽ 2700 ഏക്കർ തോട്ടഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി സർക്കാർ. നടപടി സ്പെഷ്യൽ ഓഫീസർ എംജി രാജമാണിക്യത്തിന്‍റെ റിപ്പോർട്ട് അംഗീകരിച്ച്.

ഇടുക്കി  2700 Acres Of Land Reclaimed  എം എം ജെ പ്ലാന്‍റേഷൻ  എം ജി രാജമാണിക്യം
ഇടുക്കി ജില്ലയിൽ 2700 ഏക്കർ തോട്ടം ഭൂമി തിരിച്ചുപിടിക്കും, സർക്കാർ നീക്കം തുടങ്ങി

ഇടുക്കി ജില്ലയിൽ 2700 ഏക്കർ തോട്ടഭൂമി തിരിച്ചുപിടിക്കും ; സർക്കാർ നീക്കം തുടങ്ങി

ഇടുക്കി : ജില്ലയിൽ 2700 ഏക്കർ തോട്ടഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ നീക്കം തുടങ്ങി. സ്പെഷ്യൽ ഓഫീസർ ആയിരുന്ന എം ജി രാജമാണിക്യം നൽകിയ റിപ്പോർട്ട് അംഗീകരിച്ചാണ് സർക്കാർ നടപടി. സ്വാതന്ത്ര്യത്തിനുമുൻപ് വിദേശ കമ്പനിയുടെ കൈവശം ഇരുന്നതെന്ന് സ്പെഷ്യൽ ഓഫീസർ കണ്ടെത്തിയ എം എം ജെ പ്ലാന്‍റേഷന്‍റെ 2709.67 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് നടപടി.

ആദ്യഘട്ടമായി കട്ടപ്പന സബ് കോടതിയിൽ ജില്ല കലക്‌ടർ സിവിൽ കേസ് ഫയൽ ചെയ്‌തു. ഏലപ്പാറ വാഗമൺ വില്ലേജുകളിലായി കിടക്കുന്ന കോട്ടമല എസ്‌റ്റേറ്റിന്‍റെ 1795.44 ഏക്കർ , ബോണാമി എസ്‌റ്റേറ്റിന്‍റെ 914 .23 ഏക്കർ ഭൂമി എന്നിവ തിരിച്ചുപിടിക്കാനാണ് തീരുമാനം.

ALSO READ : സൂര്യനെല്ലിയിൽ വ്യാജ രേഖകൾ ചമച്ച് ഭൂമി കൈയ്യേറി; വൻകിട റിസോർട്ടും മൂന്ന് ഏക്കർ ഭൂമിയും ഒഴുപ്പിച്ച് റവന്യൂ സംഘം

പ്രതിസന്ധിയെ തുടർന്ന് രണ്ട് തോട്ടങ്ങളും പൂട്ടിക്കിടക്കുകയാണ്. വിദേശ കമ്പനികൾ കൈവശംവച്ചിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സ്വാതന്ത്ര്യാനന്തരം സർക്കാരിനാണെന്ന് സ്പെഷ്യൽ ഓഫീസർ കണ്ടെത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.