ETV Bharat / international

ഇസ്രയേലിലെ ടെൽ അവീവിലേക്ക് വീണ്ടും ഹമാസിന്‍റെ മിസൈലാക്രമണം - MISSILE ATTACK ON ISRAEL BY HAMAS

author img

By ETV Bharat Kerala Team

Published : May 26, 2024, 10:50 PM IST

ഗാസ മുനമ്പിൽ നിന്നാണ് മിസൈലുകൾ തൊടുത്തുവിട്ടതെന്നാണ് വിവരം. ആളപായത്തെക്കുറിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

ISRAEL PALESTINE CONFLICT  ഹമാസിന്‍റെ മിസൈലാക്രമണം  ഇസ്രയേലിൽ മിസൈലാക്രമണം  ഇസ്രയേൽ പലസ്‌തീൻ സംഘർഷം
Hamas Steps Up Missile Attack on Israel (ETV Bharat)

ഗാസ: മാസങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ഇസ്രയേല്‍ നഗരമായ ടെൽ അവീവിലേക്ക് വീണ്ടും ഹമാസിന്‍റെ മിസൈലാക്രമണം. ഗാസ മുനമ്പിൽ നിന്ന് മിസൈലുകളും റോക്കറ്റുകളും തൊടുത്തുവിട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതുവരെ ആളപായം സ്ഥിരീകരിച്ചിട്ടില്ല. സയണിസ്റ്റ് കൂട്ടക്കൊലയ്‌ക്കെതിരായ ആക്രമണമാണ് ഇതെന്ന് ഹമാസ് അറിയിച്ചു.

മിസൈൽ ആക്രമണം നടത്തിയ വിവരം ഹമാസിന്‍റെ സൈനിക സേനയായ അൽ-ഖസ്സാം ബ്രിഗേഡ്‌സ് ആണ് പുറത്തുവിട്ടത്. തൊടുത്തു വിട്ട മിസൈലുകളിൽ പലതിനെയും ഇസ്രയേൽ തകർത്തതായും റിപ്പോർട്ടുകളുണ്ട്. ഇസ്രായേലിലെ നഗരങ്ങളിൽ റോക്കറ്റ് സൈറണുകൾ മുഴങ്ങിയിരുന്നു.

ഹമാസ് ഭീകരരുടെ ആക്രമണത്തിൽ 1,000ൽ അധികം ആളുകൾ കൊല്ലപ്പെട്ടു. പലസ്‌തീൻ ഭരണകൂടത്തിൻ്റെ കണക്കനുസരിച്ച്, ഗാസ മുനമ്പിലെ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 35,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.

Also Read: ഹമാസുമായി ബന്ദി കരാർ ചർച്ചകൾ പുനരാരംഭിക്കാൻ ഇസ്രയേൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.