ETV Bharat / bharat

ഫാൻസി നമ്പറിൽ നിന്ന് നേട്ടം കൊയ്‌ത് തെലങ്കാന; വരുമാനം കണ്ട് കണ്ണുതള്ളി അധികൃതർ - DEMAND FOR FANCY NUMBER INCREASED

author img

By ETV Bharat Kerala Team

Published : May 23, 2024, 7:59 PM IST

പത്ത് വർഷത്തിനിടെ മാത്രം ഫാൻസി നമ്പറുകളിൽ നിന്നുള്ള വരുമാനം അഞ്ചിരട്ടി വർധിച്ചു. നമ്പർ വില്‍പ്പന ഓൺലൈനായ ശേഷമാണ് വരുമാനം ഗണ്യമായി വർധിച്ചത്.

FANCY NUMBER FOR VEHICLES  TELENGANA RTO  ഫാൻസി നമ്പറുകളുടെ വിൽപ്പന കൂടി  ഫാൻസി നമ്പറുകൾക്ക് ഡിമാൻഡ്
Representative Image (ETV Bharat)

ഹൈദരാബാദ്: വാഹനങ്ങളുടെ ഫാൻസി നമ്പറുകൾക്ക് ഓരോ വർഷവും ഡിമാൻഡ് വർധിച്ചു വരികയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഫാൻസി നമ്പറുകളിലൂടെ മാത്രം 119.73 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. 2014-15ൽ ഇത് 23.24 കോടി രൂപയായിരുന്നു. പത്ത് വർഷത്തിനിടെ മാത്രം ഫാൻസി നമ്പറുകളിൽ നിന്നുള്ള വരുമാനം ഏതാണ്ട് അഞ്ചിരട്ടി വർധിച്ചു എന്നത് ശ്രദ്ധേയമാണ്. പല വാഹന ഉടമകളും തങ്ങളുടെ വിലകൂടിയ കാറുകൾക്ക് ഫാൻസി നമ്പറുകൾ വാങ്ങുന്നുണ്ട്.

2020 വരെ ഫാൻസി നമ്പറുകൾ സ്വമേധയാ ലേലം ചെയ്‌തിരുന്നു. ഇത്തരത്തിൽ സുതാര്യതയില്ലാത്തതിനാൽ ആർടിഒയ്ക്ക് ചെറിയ വരുമാനമാണ് ലഭിച്ചത്. 2021മുതൽ ആർടിഒ ലേലം നടത്തുകയും ഓൺലൈനിലൂടെ വിൽക്കുകയും ചെയ്യാൻ തുടങ്ങിയപ്പോൾ വരുമാനം ഗണ്യമായി വർധിക്കുവാൻ തുടങ്ങി. മുൻ വർഷം 79.13 കോടി രൂപയായിരുന്നു. ഓൺലൈനായ ശേഷം 2021-22ൽ വരുമാനം 110.43 കോടി കവിഞ്ഞു.

നിലവിൽ പുതുതായി നടപ്പിലാക്കിയ 'ടിജി' കോഡ് ഉപയോഗിച്ച് ആദ്യത്തെ പതിനായിരം അക്കങ്ങൾക്കിടയിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ ഇല്ല. പതിനായിരം കവിഞ്ഞാൽ ടിജി 09 ന് ശേഷം ഇംഗ്ലീഷ് അക്ഷരങ്ങളും തുടർന്ന് വാഹന നമ്പറുകളും വരും. ഈ സീരീസ് പുതിയതായതിനാൽ നിലവിൽ കൂടുതൽ ആളുകൾ ഇതിനോട് താൽപ്പര്യം കാണിക്കുന്നു.

ഏറ്റവും പുതിയ ഫാൻസി നമ്പറായ ടിജി 09 9999 നമ്പർ 25 ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്യപ്പെട്ടത്. 2.50 കോടി രൂപ വിലമതിക്കുന്ന കാറിനായാണ് ഈ നമ്പർ തിരഞ്ഞെടുത്തത്. 99999, 0001 തുടങ്ങിയ നമ്പറുകൾക്ക് ആവശ്യക്കാരേറെയാണെന്ന് ജെടിസി രമേശ് പറഞ്ഞു.

Also Read : പ്രധാനമന്ത്രിക്ക് വധ ഭീഷണി; എന്‍ഐഎ ഓഫിസിലേക്ക് ഫോണ്‍ കോള്‍ സന്ദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.