ETV Bharat / bharat

ലക്ഷദ്വീപ് ഉൾപ്പെടെയുള്ള ദ്വീപുകളിൽ അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ നടപ്പിലാക്കും ; ധനമന്ത്രി നിര്‍മല സീതാരാമൻ

author img

By ETV Bharat Kerala Team

Published : Feb 1, 2024, 5:23 PM IST

Interim Budget 2024  Lakshadweep in Interim Budget  Nirmala Sitharaman Speech  അടിസ്ഥാന സൗകര്യ വികസനപദ്ധതി  2024 ലെ ഇടക്കാല ബജറ്റ്
ലക്ഷദ്വീപ് ഉൾപ്പെടെയുള്ള ദ്വീപുകളിൽ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ നടത്തും

ലക്ഷദ്വീപ് ഉൾപ്പെടെയുള്ള നമ്മുടെ ദ്വീപുകളിൽ തുറമുഖ കണക്റ്റിവിറ്റി, ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ, എന്നിവയ്ക്കുള്ള പദ്ധതികൾ ഏറ്റെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 2024 ലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് ധനമന്ത്രി ഇത് പ്രഖ്യാപിച്ചത്.

ന്യൂഡല്‍ഹി : ലക്ഷദ്വീപ് ഉൾപ്പെടെയുള്ള ദ്വീപുകളിൽ ഇന്ത്യ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനവും തുറമുഖ കണക്റ്റിവിറ്റി പദ്ധതികളും നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യാഴാഴ്‌ച (01-02-2024) ലോക്‌സഭയിൽ പറഞ്ഞു (Major Infra Push Planned For Islands Including Lakshadweep) . 2024 ലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആഗോള തലത്തിൽ ബ്രാൻഡിങ് ചെയ്യുന്നതിനും വിപണനം ചെയ്യുന്നതിനുമായി ഐക്കണിക് ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ വികസിപ്പിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ ലക്ഷദ്വീപിനെ കുറിച്ച് പരാമർശിച്ചത്. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ദ്വീപ് സന്ദർശനത്തെ വിമർശിച്ച എല്ലാ മാലിദ്വീപ് രാഷ്‌ട്രീയക്കാരുടെയും കേന്ദ്രബിന്ദുവായി ലക്ഷദ്വീപ് മാറിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സൗകര്യങ്ങളുടേയും സേവനങ്ങളുടേയും ഗുണനിലവാരത്തെ അടിസ്ഥാനമാക്കി കേന്ദ്രത്തിന്‍റെ റേറ്റിങ്ങിനുള്ള ചട്ടക്കൂട് സ്ഥാപിക്കും. അത്തരം വികസനത്തിനായി ധനസഹായം നൽകുന്നതിന് ദീർഘകാല പലിശ രഹിത വായ്‌പകൾ സംസ്ഥാനങ്ങൾക്ക് നൽകുമെന്നും ധനമന്ത്രി പറഞ്ഞു. ലക്ഷദ്വീപ് ഉൾപ്പെടെയുള്ള നമ്മുടെ ദ്വീപുകളിൽ തുറമുഖ കണക്റ്റിവിറ്റി, ടൂറിസം ഇൻഫ്രാസ്ട്രക്‌ചർ, സൗകര്യങ്ങൾ എന്നിവയ്ക്കുള്ള പദ്ധതികൾ ഏറ്റെടുക്കുമെന്നും, ഇത് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ സഹായിക്കുമെന്നും നിര്‍മല സീതാരാമൻ വ്യക്തമാക്കി.

അറുപതോളം സ്ഥലങ്ങളിൽ ജി 20 മീറ്റിംഗുകൾ സംഘടിപ്പിച്ചതിൻ്റെ വിജയം ആഗോള പ്രേക്ഷകർക്ക് ഇന്ത്യയുടെ വൈവിധ്യം സമ്മാനിച്ചു. ഞങ്ങളുടെ സാമ്പത്തിക ശക്തി രാജ്യത്തെ ബിസിനസ്സിനും കോൺഫറൻസ് ടൂറിസത്തിനും ആകർഷകമായ സ്ഥലമാക്കി മാറ്റിയെന്നും ധനമന്ത്രി പറഞ്ഞു. നമ്മുടെ മധ്യവർഗവും ഇപ്പോൾ യാത്ര ചെയ്യാനും പര്യവേക്ഷണം ചെയ്യാനും ആഗ്രഹിക്കുന്നു. ആത്മീയ വിനോദസഞ്ചാരം ഉൾപ്പെടെയുള്ള വിനോദസഞ്ചാരത്തിന് പ്രാദേശിക സംരംഭകത്വത്തിന് വലിയ അവസരങ്ങളുണ്ടെന്നും നിര്‍മല സീതാരാമൻ കൂട്ടിച്ചേർത്തു.

ALSO READ : രാജ്യത്ത് അതിവേഗ നഗരവൽക്കരണം നടക്കുന്നുണ്ട് ; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.