ETV Bharat / bharat

അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റും റിമാന്‍ഡും ശരിവെച്ച് ഹൈക്കോടതി; സുപ്രീം കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിച്ച് എഎപി - AAP MOVES TO SC ON KEJRIWAL ARREST

author img

By ETV Bharat Kerala Team

Published : Apr 9, 2024, 10:24 PM IST

കെജ്‌രിവാളിന്‍റെ അറസ്‌റ്റും റിമാന്‍ഡും നിയമപരമാണെന്ന് ഡല്‍ഹി ഹൈക്കോടതി. തി തേടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആം ആദ്‌മി പാര്‍ട്ടി.

KEJRIWAL ARREST AAP MOVES TO SC  AAP  EXCISE POLICY  DELHI HIGHCOURT
Arvind Kejriwal Arrest: After Setback In High Court, AAP Hopeful Of Relief From SC

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയെ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത നടപടിയില്‍ നീതി തേടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹൈക്കോടതി വിധിക്ക് പിന്നാലെ ആം ആദ്‌മി പാര്‍ട്ടി. ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റ് അവര്‍ ശരി വയ്ക്കുകയായിരുന്നു.

ആം ആദ്‌മി പാര്‍ട്ടിയെ ഇല്ലായ്‌മ ചെയ്യാനായി രാജ്യത്ത് നടന്ന ഏറ്റവും വലിയ രാഷ്‌ട്രീയ ഗൂഢാലോചനയാണ് ഡല്‍ഹി മദ്യനയ അഴിമതിയെന്നും പാര്‍ട്ടി കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയില്‍ നിന്ന് കെജ്‌രിവാളിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എഎപിയുടെ മുതിര്‍ന്ന നേതാവും ഡല്‍ഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാജ്യസഭാംഗം സഞ്ജയ് സിങിന് അടുത്തിടെ സുപ്രീം കോടതിയില്‍ നിന്ന് നീതി ലഭിച്ചതുപോലെ കെജ്‌രിവാളിനും ലഭിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചത്. ഹൈക്കോടതിയോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ അവരുടെ വിധിയെ തങ്ങള്‍ അംഗീകരിക്കുന്നില്ല. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് അനധികൃതമായി ഒരു രൂപ പോലും കണ്ടെത്താന്‍ ഇഡിക്കോ സിബിഐക്കോ കഴിഞ്ഞിട്ടില്ലെന്നും സൗരഭ് ഭരദ്വാജ് ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെയും പഞ്ചാബിലെയും ആം ആദ്‌മി സര്‍ക്കാരുകളെ ഇല്ലായ്‌മ ചെയ്യാനും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ നശിപ്പിക്കാനും വേണ്ടി കെട്ടിച്ചമച്ചതാണ് ഇത്. രണ്ട് വര്‍ഷമായി നടക്കുന്ന അന്വേഷണത്തില്‍ ഇതുവരെ ഒരു അനധികൃത പണവും കണ്ടെത്താനായിട്ടില്ല. മുതിര്‍ന്ന നേതാക്കളെ അറസ്റ്റ് ചെയ്യുന്നു അവരെ ജയിലില്‍ അടയ്ക്കുന്നു എന്നും സൗരഭ് കൂട്ടിച്ചേര്‍ത്തു.

നിയമങ്ങള്‍ പാലിച്ചാണ് കെജ്‌രിവാളിന്‍റെ അറസ്‌റ്റെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ റിമാന്‍ഡും നിയമവിധേയമാണെന്ന് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മ ചൂണ്ടിക്കാട്ടി. മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്‌തത്. ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തിരിക്കുന്ന കെജ്‌രിവാള്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.

Also Read: 'കെജ്‌രിവാളിനെ മാറ്റാനുള്ള ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടി'; എഎപി മുന്‍ എംഎല്‍എയ്‌ക്ക് ഹൈക്കോടതി വിമര്‍ശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.