'ധോണി ഉണ്ടായിരുന്നെങ്കിൽ... അങ്ങനെ പറയരുത്'; ഇന്ത്യയുടെ തോൽവിയിൽ ക്രിക്കറ്റ് പ്രേമികൾക്ക് പറയാനുള്ളത്

By ETV Bharat Kerala Team

Published : Nov 20, 2023, 7:41 AM IST

thumbnail

തിരുവനന്തപുരം : ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ പടിക്കൽ കലമുടച്ചതിന്‍റെ നിരാശയിലാണ് ആരാധകർ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെ കനത്ത തോൽവിയാണ് ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഇന്ത്യ ഉയർത്തിയ 241 റൺസ് എന്ന വിജയലക്ഷ്യം 43 ഓവറിൽ മറികടന്നാണ് ഓസീസ് ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രോഹിത് ശർമ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തെങ്കിലും പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ഇന്ത്യക്ക് ലഭിച്ചത്. കെഎല്‍ രാഹുല്‍ (66), വിരാട് കോലി (54), രോഹിത് ശര്‍മ (47) എന്നിവരൊഴികെ മറ്റാര്‍ക്കും ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ തിളങ്ങാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 43-ാം ഓവറിൽ ജയം സ്വന്തമാക്കി. നിലയുറപ്പിച്ച് കളിച്ച ട്രാവിസ് ഹെഡിന്‍റെയും മാര്‍നസ് ലബുഷെയ്‌ന്‍റെയും പ്രകടനങ്ങളാണ് ഓസ്‌ട്രേലിയയ്‌ക്ക് ആറാം ലോകകപ്പ് സമ്മാനിച്ചത്. 120 പന്തില്‍ 137 റണ്‍സ് നേടിയ ഹെഡ് ജയത്തിന് തൊട്ടരികില്‍ വീണപ്പോള്‍ ലബുഷെയ്‌ന്‍ 58 റണ്‍സുമായി പുറത്താകാതെ നിൽക്കുകയായിരുന്നു (India vs Australia Final Match Result).

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.