ETV Bharat / entertainment

'എക്‌സ്‌ട്രാ ഡീസന്‍റ്' ആകാൻ സുരാജ് വെഞ്ഞാറമൂട്; പുത്തൻ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ - EXTRA DECENT MALAYALAM MOVIE POSTER

ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ സുരാജിനോടൊപ്പം പുതുമുഖ താരം ദിൽന നായികയായെത്തും.

SURAJ VENJARAMOODU  NEW MALAYALAM MOVIES  എക്‌സ്‌ട്രാ ഡീസൻ്റ്  സുരാജ് വെഞ്ഞാറമൂട് പുതിയ ചിത്രം
Title poster of ED- Extra Decent movie (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 16, 2024, 1:43 PM IST

മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും സുരാജ് വെഞ്ഞാറമൂടിൻ്റെ പ്രോഡക്‌ഷൻ ബാനറായ വിലാസിനി സിനിമാസും നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ റിലീസായി. 'ഇഡി - എക്‌സ്‌ട്രാ ഡീസൻ്റ് ' എന്നതാണ് ചിത്രത്തിൻ്റെ പേര്. പൂർണ്ണമായും ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആമിർ പള്ളിക്കലാണ്.

ആഷിഫ് കക്കോടിയാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമാകുമ്പോൾ പുതുമുഖ താരം ദിൽനയാണ് നായിക വേഷത്തിൽ. ഗ്രേസ് ആൻ്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂകാംബികയിൽ ഷൂട്ടിങ് ആരംഭിച്ച 'ഇഡി'യുടെ ചിത്രീകരണം ഇപ്പോൾ പാലക്കാട് പുരോഗമിക്കുകയാണ്.

SURAJ VENJARAMOODU  NEW MALAYALAM MOVIES  എക്‌സ്‌ട്രാ ഡീസൻ്റ്  സുരാജ് വെഞ്ഞാറമൂട് പുതിയ ചിത്രം
എക്‌സ്‌ട്രാ ഡീസന്‍റ് ടൈറ്റില്‍ പോസ്റ്റര്‍ (ETV Bharat)
എക്‌സ്‌ട്രാ ഡീസൻ്റ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഇവരാണ്.

കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്‌ണൻ, ഡിഒപി: ഷാരോൺ ശ്രീനിവാസ്, മ്യൂസിക്: അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്: സുഹൈൽ.എം, ലിറിക്‌സ്: വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ

സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്‌സ് : എം. രാജകൃഷ്‌ണൻ, അഡ്‌മിനിസ്ട്രേഷൻ&ഡിസ്ട്രിബ്യൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യശോധരൻ, കാസ്റ്റിങ് ഡയറക്‌ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്‌സ്, മാർക്കറ്റിങ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഒ: പ്രതീഷ് ശേഖർ.

Also Read: ആരാധകരെ ഞെട്ടിക്കാന്‍ ബ്രഹ്മാണ്ഡ ചിത്രം: വിഷ്‌ണു മഞ്ചുവിന്‍റെ 'കണ്ണപ്പ' ടീസര്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.