ETV Bharat / sukhibhava

കരൾ ദീർഘകാല ജീവിതത്തിന്‍റെ താക്കോൽ ; ആരോഗ്യകരമായി നിലനിർത്താൻ ചില ടിപ്‌സുകൾ

author img

By

Published : Apr 19, 2022, 10:09 PM IST

തലച്ചോർ കഴിഞ്ഞാൽ ശരീരത്തിലെ ഏറ്റവും വലുതും സങ്കീർണവുമായ അവയവമായ കരളിന്‍റെ ആരോഗ്യം പരിപാലിക്കേണ്ടത് ഏറെ അനിവാര്യമാണ്

How to maintain a healthy liver  liver health tips  healthy lifestyle tips  non alcoholic fatty liver disease  what causes fatty liver  what causes liver cirrhosis  world liver day 2022  കരൾ ദീർഘകാല ജീവിതത്തിന്‍റെ താക്കോൽ  കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാം  കരളിന്‍റെ ആരോഗ്യത്തിനുള്ള ടിപ്‌സുകൾ
കരൾ ദീർഘകാല ജീവിതത്തിന്‍റെ താക്കോൽ; കരളിനെ ആരോഗ്യകരമായി നിലനിർത്താൻ ചില ടിപ്‌സുകൾ ഇതാ..

നമ്മുടെ ശരീരത്തിലെ ദഹനവ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് കരൾ. ശരിയായ ദഹനത്തിനും, ഉപാപചയത്തിനും, വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും പോഷകങ്ങളുടെ സംഭരണത്തിനും കരൾ നമ്മെ വളരെയധികം സഹായിക്കുന്നു. ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കുന്നതിൽ കരൾ പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ കരളിന്‍റെ സംരക്ഷണത്തിനും, അതിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ജീവിത ശൈലി പ്രധാനമാണ്.

ആരോഗ്യമുള്ള കരൾ ദീർഘകാല ജീവിതത്തിന്‍റെ താക്കോലാണ്. മനുഷ്യന്‍റെ ദഹന വ്യവസ്ഥയിൽ നിരവധി പ്രവർത്തനങ്ങൾ നിർവ്വഹിക്കുകയും നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നതിനാൽ കരളിന്‍റെ ആരോഗ്യം നിലനിർത്തേണ്ടത് ഏറെ അത്യാവശ്യമാണ്. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ കരളിന്‍റെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.

അനുചിതമായ ഭക്ഷണക്രമം, വ്യായാമത്തിന്‍റെ അഭാവം, അമിതഭാരം എന്നിവയെല്ലാം പ്രമേഹം, രക്താതിസമ്മർദ്ദം, തൈറോയ്‌ഡ്, അസാധാരണമായ കൊളസ്ട്രോൾ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുമെന്ന് ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇവയെല്ലാം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) വികസിപ്പിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളാണ്. അത് പിന്നീട് ലിവർ സിറോസിസിലേക്ക് നയിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും നിലനിർത്തേണ്ടത് കരളിന്‍റെ സംരക്ഷണത്തിന് അത്യാവശ്യമാണ്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക, പതിവായി വ്യായാമം ചെയ്യുക, അമിത മദ്യത്തിന്‍റെ ഉപയോഗം ഒഴിവാക്കുക, പുകവലി ഒഴിവാക്കുക, നിരോധിത മരുന്നുകളുടെ ഉപയോഗം ഒഴിവാക്കുക തുടങ്ങിവയാണ് കരളിന്‍റെ സംരക്ഷണത്തിന് ഏറ്റവും ആവശ്യം.

അസെറ്റാമിനോഫെൻ, പാരസെറ്റമോൾ, മയക്കുമരുന്ന് അടങ്ങിയ വേദനസംഹാരികൾ, ഉറക്കഗുളികകൾ, ഉത്തേജകങ്ങൾ/എഡിഎച്ച്ഡി മരുന്നുകളായ റിറ്റാലിൻ, ആംഫെറ്റാമിൻ, കൊക്കെയ്ൻ, മരിജ്വാന, എക്സ്റ്റസി എന്നിവയുടെ ഉപയോഗവും കരളിനെ സാരമായി ബാധിക്കും.

ഇൻട്രാവണസ് മരുന്നുകൾക്ക് ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള അണുബാധകൾ പകരാൻ കഴിയും. ഇത് വിട്ടുമാറാത്ത കരൾ രോഗത്തിനും അർബുദത്തിനും വരെ കാരണമാകും. ഇതിനാൽ ഇവ ഡോക്‌ടമാർ നിർദേശിച്ച അളവിൽ സുരക്ഷിതത്വത്തോടെ മാത്രം ഉപയോഗിക്കുക.

ഉപയോഗിച്ച സൂചികൾ വീണ്ടും ഉപയോഗിക്കാതിരിക്കുക, സുരക്ഷിതമായ ലൈംഗികത, വ്യക്‌തി ശുചിത്വം, കൈ കഴുകൽ, മരുന്നുകളുടെ ശരിയായ ഉപയോഗം, കൃത്യമായ സമയത്തുള്ള വാക്‌സിനേഷൻ എന്നിവയെല്ലാം കരളിന്‍റെ സംരക്ഷണത്തിന് ഏറെ ആവശ്യമുള്ള ഘടകങ്ങളാണ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.