ETV Bharat / state

Fever Death| തൃശൂരിൽ വീണ്ടും ഡെങ്കിപ്പനി മരണം. മരിച്ചത് അവിണിശ്ശേരി സ്വദേശി അനീഷ

author img

By

Published : Jul 1, 2023, 7:55 PM IST

തൃശൂർ ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് അവിണിശ്ശേരി സ്വദേശിയായ 35 വയസുകാരി മരിച്ചു

dengue fever death in Thrissur  dengue  fever death  fver death case kerala  തൃശൂരിൽ ഡെങ്കിപ്പനി മരണം  ഡെങ്കിപ്പനി മരണം  ഡെങ്കിപ്പനി  പനി മരണം  പനി
Fever Death

തൃശൂർ : ജില്ലയിൽ വീണ്ടും ഡെങ്കിപ്പനി മരണം. അവിണിശ്ശേരി സ്വദേശി 35 വയസുള്ള അനീഷ ആണ് മരിച്ചത്. തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. പനി ബാധയെ തുടര്‍ന്ന് ആദ്യം സ്വകാര്യ ക്ലിനിക്കിലെ ഡോക്‌ടറെ കണ്ടിരുന്നു. ഡോക്‌ടറുടെ നിര്‍ദേശപ്രകാരം സ്വകാര്യ ലാബില്‍ നടത്തിയ രക്ത പരിശോധനയില്‍ ഡെങ്കി പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

തുടര്‍ന്ന് ഇന്നലെ വെെകീട്ട് ഒല്ലൂരിലെ സ്വകാര്യ ആശൂപത്രിയിലും തൃശൂര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി. അസുഖം മൂര്‍ച്ഛിച്ചതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ രണ്ടരയോടെ മരണപ്പെടുകയായിരുന്നു.

also read : Dengue fever| ഡെങ്കിപ്പനിയെ ഭയക്കണം, രോഗബാധ തിരിച്ചറിയാനും തടയാനും ആരോഗ്യവിദഗ്‌ധരുടെ നിർദേശങ്ങൾ

പനി ബാധിച്ച് 13 കാരൻ മരിച്ചു : കഴിഞ്ഞ 23ന് ചാഴൂര്‍ സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥി ധനിഷ്‌ക് (13) ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. ചാഴൂർ കുഞ്ഞാലുക്കൽ സ്വദേശി കുണ്ടൂര് സുമേഷിന്‍റെ മകനാണ് ധനിഷ്‌ക്. കവിഞ്ഞ മാസം 15 നാണ് പനി ബാധിച്ച് ധനിഷ്‌ക് ആലപ്പാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയത്. അസുഖം ഭേദമാകാത്തതിനെ തുടർന്ന് ജൂൺ 17 ന് വീണ്ടും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി രക്തപരിശോധന നടത്തിയിരുന്നെങ്കിലും റിസൾട്ടിൽ കുഴപ്പങ്ങളൊന്നും കണ്ടെത്തിയില്ല.

രണ്ട് ദിവസം കഴിഞ്ഞും പനി കുറയാതിരുന്നതിനെ തുടർന്ന് പഴുവിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിൽ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവാണെന്ന് കണ്ടെത്തി. തുടർന്ന് 20ന് മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റിയ കുട്ടിയെ വിദഗ്‌ദ പരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാൽ പനി മൂർച്ഛിച്ചതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

also read : Fever case Kerala| പനിക്ക് ചികിത്സ തേടി 12,965 പേർ, 96 ഡെങ്കി കേസുകളും, സംസ്ഥാനത്ത് പനിക്ക് ശമനമില്ല

പനി ബാധിച്ച് കല്ലറ സ്വദേശി മരിച്ചു : ഇന്നലെ തിരുവനന്തപുരത്ത് പനി ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കല്ലറ സ്വദേശിയായ കിരൺ ബാബു (26) വാണ് മരണപ്പെട്ടത്. ഒരാഴ്‌ചയായി പനി ബാധിതനായരുന്ന കിരൺ കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും പനി മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി മരണപ്പെടുകയുമായിരുന്നു.

സർക്കാർ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം ഡെങ്കിപ്പനി ബാധിച്ച് മരിച്ച 36 പേരുൾപ്പടെ 71 പനി മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. എന്നാൽ ഈ കണക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ മാത്രമാണെന്നും സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടവരെ ഇതിൽ കൂട്ടിയിട്ടില്ലെന്നും വിമർശനമുയരുന്നുണ്ട്.

also read : Fever death| സംസ്ഥാനത്ത് വീണ്ടും പനി മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.