ETV Bharat / state

School Holidays | മഴ മൂലമുള്ള സ്‌കൂള്‍ അവധികൾ തലേന്ന് തന്നെ പ്രഖ്യാപിക്കണം ; നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

author img

By

Published : Jul 4, 2023, 10:58 PM IST

Updated : Jul 4, 2023, 11:04 PM IST

Minister V Sivankutty  മന്ത്രി വി ശിവൻകുട്ടി  വിദ്യാഭ്യാസ മന്ത്രി  മഴ കാരണം സ്‌കൂളുകൾക്ക് അവധി  സ്‌കൂളുകൾ അവധികൾ തലേന്ന് തന്നെ പ്രഖ്യാപിക്കണം  അവധികൾ  മഴ  rain  rain holidays  educational minister
School Holidays

രക്ഷിതാക്കളുടേയും വിദ്യാർഥികളുടേയും ബുദ്ധിമുട്ട് കണക്കിലെടുത്ത്, മഴ കാരണം നൽകുന്ന അവധികൾ തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട്

തിരുവനന്തപുരം : മഴ കാരണം സ്‌കൂളുകൾക്ക് അവധിയാണെങ്കിൽ തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ല കലക്‌ടർമാർക്ക് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സ്‌കൂളുകളുടെ അവധി അന്നേ ദിവസം രാവിലെ പ്രഖ്യാപിച്ചാൽ അത് കുട്ടികളെ പ്രയാസത്തിലാക്കും. മഴ പ്രയാസം സൃഷ്‌ടിക്കുമെന്ന് ഉറപ്പാണെങ്കിൽ അവധി നേരത്തെ പ്രഖ്യാപിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും അപകടകരമായ മരങ്ങൾ മഴ മുന്നൊരുക്കത്തിന്‍റെ ഭാഗമായി നേരത്തേ മുറിച്ച് മാറ്റിയിരുന്നു. എന്നാൽ, ഇന്നലെ കാസർകോട്ടെ സ്‌കൂളിൽ കടപുഴകി വീണ മരം അപകടകരമായ അവസ്ഥയിലുള്ളവയുടെ കൂട്ടത്തിലല്ലായിരുന്നുവെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. അതേ സമയം, മരം വീണ് മരിച്ച കുട്ടിയടക്കം സ്‌കൂളിന് പിന്നിലെ ഗേറ്റ് വഴിയാണ് ഇറങ്ങിയത്.

വിദ്യാർഥിനിയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്നും സാധ്യമായ സഹായമെല്ലാം സർക്കാർ കുടുംബത്തിനായി ചെയ്യുമെന്നും മന്ത്രി അറിയിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കാസർകോട്, എറണാകുളം, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ മഴ മുന്നറിയിപ്പുകൾ നേരത്തെ വന്നിട്ടും ചില ജില്ലകളിലെ കലക്‌ടർമാർ അതത് ദിവസമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്.

also read : Man Missing | കനത്ത മഴ ; ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി, ഫയർഫോഴ്‌സ് തെരച്ചിൽ തുടരുന്നു

ഇതേ തുടർന്ന് കുട്ടികളും രക്ഷിതാക്കളും പരാതി ഉയർത്തിയ സാഹചര്യത്തിലാണ് മന്ത്രി ഇത്തവണ കലക്‌ടർമാർക്ക് കൃത്യമായ നിർദേശം നൽകിയിരിക്കുന്നത്. കനത്ത മഴ കണക്കിലെടുത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കാസർകോട് ജില്ലയിലെ അംഗഡി മൊഗർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹയാണ് ഇന്നലെ (3.7.23) സ്‌കൂൾ വളപ്പിലെ മരം കട പുഴകി വീണ് മരണപ്പെട്ടത്. സ്‌കൂളിലെ മറ്റൊരു വിദ്യാർഥിനി റിഫാനയ്‌ക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. വൈകിട്ട് സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം റോഡിലേക്ക് ഇറങ്ങുമ്പോൾ മരം കടപുഴകി വീഴുകയായിരുന്നു. ശബ്‌ദം കേട്ട് മറ്റ് കുട്ടികൾ ഓടി മാറിയെങ്കിലും മിന്‍ഹ മരത്തിനടിയിൽ പെടുകയായിരുന്നു.

also read : കാസർകോട് സ്‌കൂള്‍ വളപ്പിലെ മരം കടപുഴകി വീണ് 11കാരിക്ക് ദാരുണാന്ത്യം

ഉടൻതന്നെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. വിദ്യാർഥിനി മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി ദുഃഖം രേഖപ്പെടുത്തുകയും സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടറെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു.

also read : Kerala Rain | ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ; ജാഗ്രത പുലർത്തണമെന്ന് മന്ത്രി കെ രാജൻ

Last Updated :Jul 4, 2023, 11:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.