ETV Bharat / entertainment

'യഥാർത്ഥ മധുരൈ വീരൻ'; വിജയകാന്തിന് പത്മഭൂഷൺ ലഭിച്ചതില്‍ സന്തോഷം പങ്കുവച്ച് രജനികാന്ത്; വീഡിയോ വൈറല്‍ - Rajinikanths Video goes viral

author img

By ETV Bharat Kerala Team

Published : May 16, 2024, 9:09 PM IST

വിജയകാന്തിന് മരണാനന്തര പത്മഭൂഷൺ ബഹുമതി ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് രജനികാന്ത്. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ നടനും രാഷ്‌ട്രീയ നേതാവുമായ വിജയകാന്തിന്‍റെ നേട്ടങ്ങള്‍ അദ്ദേഹം എടുത്ത് പറയുന്നുണ്ട്.

RAJINIKANTH TRIBUTE TO VIJAYAKANTH  VIJAYAKANTH PADMA BHUSHAN AWARD  വിജയകാന്തിന് പത്മഭൂഷൺ ബഹുമതി  PADMA BHUSHAN AWARD 2024
Actor Rajinikanth and Actor Vijayakanth (Source: Etv Bharat Network)

ടനും രാഷ്‌ട്രീയ നേതാവുമായ വിജയകാന്തിന് മരണാനന്തര പത്മഭൂഷൺ ബഹുമതി നല്‍കി രാഷ്‌ട്രം ആദരിച്ചു. സുഹ്യത്തിന് ലഭിച്ച ബഹുമതിയുടെ സന്തോഷം വീഡിയോയിലൂടെ സൂപ്പർസ്റ്റാർ രജനികാന്ത് എല്ലാവരുമായി പങ്കുവച്ചു. സുഹൃത്തിന്‍റെ നേട്ടങ്ങളും എത്രമാത്രം അദ്ദേഹത്തെ മിസ് ചെയ്യുന്നുവെന്നും രജനികാന്ത് പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

മെയ് ഒമ്പതിനാണ് വിജയകാന്തിന്‍റെ ഭാര്യ പ്രേമലത വിജയകാന്ത് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്‍റെ കൈയില്‍ നിന്ന് ഭർത്താവിനുള്ള മരണാനന്തര ബഹുമതി ഏറ്റുവാങ്ങിയത്. വിജയകാന്തിന് പത്മഭൂഷൺ ബഹുമതി ലഭിച്ചതില്‍ നിരവധി സെലിബ്രിറ്റികൾ നന്ദി പ്രകടിപ്പിച്ചു. അതില്‍ അവസാനത്തേതാണ് രജനികാന്താനിന്‍റെ വീഡിയോ.

"വിജയകാന്ത് നമ്മോടൊപ്പമില്ല, അത് എനിക്ക് മനസ്സിലാക്കാൻ കഴിയില്ല. അവൻ വന്നു, ഒരുപാട് നേടി, പിന്നെ നമ്മളെ എല്ലാവരെയും വിട്ടുപോയി. അവനെപ്പോലെ മറ്റൊരാൾ ഉണ്ടാകില്ല. ഞാൻ അവനെ മിസ് ചെയ്യുന്നു. അവന്‍ യഥാർത്ഥ മധുരൈ വീരൻ ആണ്" എന്നും അദ്ദേഹം പറഞ്ഞു. വീഡിയോ സോഷ്യൽ മീഡിയയിൽ വയറലായതോടെ ഇരുവരുടെയും ബന്ധം ഹൈലൈറ്റ് ചെയ്യുന്ന പഴയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ ആരാധകര്‍ പങ്കുവക്കുന്നത്.

Also Read: അഭിജിത്ത് ആദ്യയുടെ മലയാളത്തിലെ ആദ്യ ചുവടുവയ്പ്പ്‌ ;' ആദ്രിക'യുടെ ട്രെയിലർ കാൻ ഫെസ്‌റ്റിവലിൽ പ്രദർശിപ്പിക്കുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.