ETV Bharat / state

സിബിഐയുടെയും കസ്‌റ്റംസിന്‍റെയും വ്യാജ എഫ്‌ഐആർ ചമച്ച് തട്ടിപ്പ് ; നഷ്‌ടമായത്‌ 2.85 കോടി

author img

By ETV Bharat Kerala Team

Published : Nov 6, 2023, 3:47 PM IST

Online Fraud at Thiruvananthapuram : പണം നഷ്‌ടമായ രണ്ടു പേരും തിരുവനന്തപുരം സ്വദേശികളാണ്. തട്ടിപ്പിനിരയായ 70 കാരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിനെ തന്ത്രപരമായി കബളിപ്പിച്ച് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച ശേഷം ആറ് അക്കൗണ്ടുകളില്‍ നിന്നാണ് കോടികള്‍ തട്ടിയത്.

Online Fraud with Fake FIR Of CBI And Customs  സിബിഐയുടെയും കസ്‌റ്റംസിന്‍റെയും പേരിൽ തട്ടിപ്പ്  വ്യാജ എഫ് ഐ ആർ  ഓൺലൈൻ തട്ടിപ്പ്  Online Fraud at Thiruvananthapuram  വ്യാജ എഫ്‌ഐആർ  സിഎച്ച് നാഗരാജു  CH Nagaraju
Online Fraud with Fake FIR Of CBI And Customs- Lost 2.85 Crores

തിരുവനന്തപുരം: സിബിഐയുടെയും മുംബൈയിലെ കസ്റ്റംസിന്‍റെയും പേരിൽ വ്യാജ എഫ്‌ഐആര്‍ ചമച്ച് 2.85 കോടി തട്ടിയെടുത്ത സംഭവത്തില്‍ സംസ്ഥാന പൊലീസ് അന്വേഷണം ആരംഭിച്ചു. തലസ്ഥാനത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റും തളിപ്പറമ്പിലെ വ്യാപാരിയുമാണ് തട്ടിപ്പിനിരയായത് (Online Fraud with Fake FIR Of CBI And Customs- Lost 2.85 Crores). കേസ് അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ നിഥിന്‍ രാജിന്‍റെ (Nidhin Raj) നേതൃത്വത്തില്‍ സൈബര്‍ പൊലീസിന്‍റെ (Cyber Police) പ്രത്യേക സംഘം രൂപീകരിച്ചു. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും സൈബര്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമുണ്ടെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സിഎച്ച് നാഗരാജു (CH Nagaraju) ഇടിവി ഭാരതിനോട് പറഞ്ഞു.

പണം നഷ്‌ടമായ രണ്ടു പേരും തിരുവനന്തപുരത്തുള്ളവരാണ്. തട്ടിപ്പിനിരയായ 70 കാരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന് 2.25 കോടി രൂപയാണ് നഷ്‌ടമായത്. ഇയാളെ തന്ത്രപരമായി കബളിപ്പിച്ച് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച ശേഷം ആറ് അക്കൗണ്ടുകളില്‍ നിന്നാണ് ഓണ്‍ലൈനായി 2.25 കോടി തട്ടിയത്. നവംബര്‍ രണ്ടിന് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന് ലഭിച്ച ഒരു ഫോണ്‍ കോളില്‍ നിന്നാണ് തട്ടിപ്പ് തുടങ്ങുന്നത്. മുംബൈ കസ്റ്റംസില്‍ നിന്നാണ് വിളിക്കുന്നതെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെ ആധാര്‍ രേഖകള്‍ ഉപയോഗിച്ച് വിദേശത്തേക്കയച്ച പാഴ്‌സലില്‍ അഞ്ച് വ്യാജ പാസ്‌പോര്‍ട്ടുകളും 75 ഗ്രാം എംഡിഎംഎയും കണ്ടെത്തിയെന്നാണ് തട്ടിപ്പുകാര്‍ പറഞ്ഞത്. മുംബൈ കസ്റ്റംസ് ഓഫിസില്‍ ഉടന്‍ ഹാജരാകണമെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിനോട് ഇവര്‍ ആവശ്യപ്പെട്ടു.

ഇത്തരത്തില്‍ ഒരു പാഴ്‌സല്‍ അയച്ചിട്ടില്ലെന്ന് പറയുന്നതിനിടെ സ്‌കൈപ്പ് ആപ്പ് വഴി കോള്‍ വീഡിയോ കോള്‍ ആക്കി മാറ്റി. മുംബൈ ക്രൈം ബ്രാഞ്ച് (Mumbai Crime Branch) ഉദ്യോഗസ്ഥന്‍ എന്നു പരിചയപ്പെടുത്തിയ ആളാണ് വീഡിയോ കോളില്‍ സംസാരിച്ചത്. കേസ് സിബിഐക്ക് കൈമാറിയെന്നു പറഞ്ഞ് സിബിഐ ഉദ്യോഗസ്ഥന്‍റെ ഐഡി കാര്‍ഡും എഫ്‌ഐആറിന്‍റെ പകര്‍പ്പും അയച്ചു കൊടുത്തു. കേസില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍ കള്ളപ്പണ ഇടപാടുകളോ അനധികൃത സ്വത്തോ ഇല്ലെന്നു തെളിയിക്കണമെന്നും, ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറണമെന്നും ആവശ്യപ്പെട്ടു.

Also Read: Cheating In The Name Of Sudha Murthy സുധാ മൂർത്തിയുടെ പേരിൽ തട്ടിപ്പ്; രണ്ട് യുവതികൾക്കെതിരെ കേസെടുത്തു

ഇത്രയുമായതോടെ ഭയന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് തട്ടിപ്പുകാര്‍ക്ക് തന്‍റെ ആറ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അയച്ചു കൊടുത്തു. ഇവ അയച്ചു കൊടുത്തതോടെ അക്കൗണ്ടിലുള്ള 75 ശതമാനം പണം സര്‍ക്കാര്‍ അക്കൗണ്ടുകളിലേക്ക് മാറ്റി റിസര്‍വ് ബാങ്ക് വഴി പരിശോധിച്ച് മടക്കി നല്‍കാമെന്നറിയിച്ചു. ആദ്യ ഗഡു കൈമാറിയപ്പോള്‍ കേന്ദ്ര ധന വകുപ്പിന്‍റെ പേരിലുള്ള വ്യാജ രസീത് അയച്ചു കൊടുത്തു. പിന്നാലെ ധനവകുപ്പ് ഉദ്യോഗസ്ഥന്‍ എന്നു പരിചയപ്പെടുത്തിയ മറ്റൊരാള്‍ സംസാരിച്ചു. കേസ് അതീവ ഗുരുതരമാണെന്നറിയിച്ചു. ബാക്കി പണം കൂടി ഉടന്‍ അയയ്ക്കാനും അദ്ദേഹം നിര്‍ദേശിച്ചു.

ഇതനുസരിച്ച് രണ്ടു ദിവസം കൊണ്ട് 2.25 കോടി രൂപ കൈമാറി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് പരാതിയുമായി സൈബര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. കൈമാറിയ രണ്ടേകാല്‍ കോടി രൂപയില്‍ രണ്ടു കോടി രൂപ രാജ്യത്തെ 36 ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റുകയും ഇതില്‍ രണ്ട് കോടി രൂപ പിന്‍വലിക്കുകയും ചെയ്‌തതായി കേസന്വേഷിക്കുന്ന സൈബര്‍ പൊലീസ് കണ്ടെത്തി.

തളിപ്പറമ്പിലെ വ്യാപാരിക്കെതിരെയും സമാനമായ തട്ടിപ്പാണ് നടന്നത്. ഇന്ത്യന്‍ സീക്രട്ട് ആക്‌ട് പ്രകാരം കേസെടുത്തതതായി കാണിച്ച് വ്യാജ അറസ്റ്റ് വാറന്‍റ് അയച്ചു കൊടുത്ത് നാല് ദിവസം കൊണ്ട് 60 ലക്ഷം രൂപയാണ് വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്തത്.

Also Read: Cryptocurrency Investment Fraud Case ക്രിപ്‌റ്റോകറൻസി വഴി 18 കോടിയുടെ തട്ടിപ്പ് : ഹിമാചല്‍ സ്വദേശികളായ 3 പേർ അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.