ETV Bharat / bharat

Cheating In The Name Of Sudha Murthy സുധാ മൂർത്തിയുടെ പേരിൽ തട്ടിപ്പ്; രണ്ട് യുവതികൾക്കെതിരെ കേസെടുത്തു

author img

By ETV Bharat Kerala Team

Published : Sep 24, 2023, 4:34 PM IST

Two woman booked for cheating in the name of Sudha Murthy : അമേരിക്കയില്‍ നടക്കുന്ന ഒരു പരിപാടിയില്‍ സുധാ മൂര്‍ത്തി പങ്കെടുക്കുമെന്ന് യുവതികള്‍ വ്യാജമായി പ്രചരിപ്പിക്കുകയായിരുന്നു.

Two woman booked for cheating  Cheating In The Name Of Sudha Murthy  Sudha Murthy  case registered against two women  Infosys Foundation Chairperson Sudha Murthy  ഇൻഫോസിസ് ഫൗണ്ടേഷൻ ചെയര്‍പേഴ്‌സണ്‍ സുധാ മൂർത്തി  Fraud using Sudha Murthy name and photo  executive assistant filed the complaint  സുധാ മൂർത്തി  തട്ടിപ്പ് രണ്ട് യുവതികള്‍ക്കെതിരെ കേസെടുത്തു
Cheating In The Name Of Sudha Murthy

ബെംഗളൂരു : ഇൻഫോസിസ് ഫൗണ്ടേഷന്‍റെ ചെയര്‍പേഴ്‌സണ്‍ ആയ സുധാ മൂർത്തിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തു (Cheating in the name of Sudha Murthy). സുധാ മൂർത്തിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്‍റ് ആയ മമത സഞ്ജയ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജയനഗർ പൊലീസ് സ്റ്റേഷനിലാണ് ലാവണ്യ, ശ്രുതി എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തത് (case registered against two women). സുധാ മൂർത്തി അമേരിക്കയിൽ നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോവുകയാണെന്ന് ലാവണ്യയും ശ്രുതിയും വ്യാജമായി പ്രചരിപ്പിച്ചു.

കഴിഞ്ഞ ഏപ്രിലിൽ അമേരിക്കയിലെ വടക്കൻ കാലിഫോർണിയയില്‍ കന്നട കൂട്ടയുടെ 50-ാം വാർഷികത്തിൽ പങ്കെടുക്കാൻ സുധാ മൂർത്തിയെ ഇ-മെയിൽ വഴി ക്ഷണിച്ചിരുന്നു. എന്നാൽ അന്നേദിവസം പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന ഖേദം സുധാമൂർത്തി ഇ-മെയിലിലൂടെ അറിയിച്ചു. സുധാ മൂർത്തി അമേരിക്കയിൽ എത്തുമെന്ന് പറഞ്ഞ് ശ്രുതിയും ലാവണ്യയും വഞ്ചിച്ചെന്നും ഡോ. സുധാ മൂർത്തിയുമായി മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി സംഘടിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

ഒരു ടിക്കറ്റിന് 40 ഡോളർ എന്ന നിരക്കിലാണ് പ്രതികള്‍ ആളുകളെ കബളിപ്പിച്ചത്. ഇതിനായി സുധാ മൂർത്തിയുടെ ഫോട്ടോ സോഷ്യൽ നെറ്റ്‌വർക്കില്‍ പ്രചരിപ്പിച്ചതായി എക്‌സിക്യൂട്ടീവ് അസിസ്റ്റന്‍റ് പരാതിയിൽ പറഞ്ഞു (Fraud using Sudha Murthy name and photo). നിലവിൽ ഐടി ആക്‌ട് സെക്ഷൻ 66 സി, 66 ഡി, ഐപിസി സെക്ഷൻ 419, 420 എന്നിവ പ്രകാരം ജയനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

ഇൻഫോസിസ് ഫൗണ്ടേഷന്‍റെ ചെയർപേഴ്‌സണായ ഒരു ഇന്ത്യൻ അധ്യാപകയും എഴുത്തുകാരിയുമാണ് സുധാ മൂർത്തി. മരുമകന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ്. കഴിഞ്ഞ ഒക്‌ടോബറിലാണ് റിഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനം കൈയടക്കിയത്. ഏറെ കുറഞ്ഞ കാലയളവില്‍ ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ച ലിസ്‌ ട്രസ് സ്ഥാനം ഒഴിഞ്ഞതോടെയാണ് റിഷി സുനകിന് പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴിയൊരുങ്ങിയത്.

രാജ്യത്ത് നേരിടേണ്ടിവന്ന വന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ലിസ്ട്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കാരങ്ങളിലുണ്ടായ താളപ്പിഴകളാണ് ലിസിന്‍റെ രാജിയിലേക്ക് നയിച്ചത്. തെരഞ്ഞെടുപ്പില്‍ റിഷി സുനകിന് ശക്തരായ എതിരാളികളുണ്ടായിരുന്നെങ്കിലും 100 കണ്‍സര്‍വേറ്റീവ് എംപിമാരുടെ പിന്തുണ ഉറപ്പിക്കാനായത് റിഷി സുനകിന് മാത്രമായിരുന്നു. ബോറിസ് ജോണ്‍സണും ഹൗസ് ഓഫ് കോമണ്‍സ് നേതാവ് പെന്നി മോര്‍ഡൗണ്ടുമായിരുന്നും തെരഞ്ഞെടുപ്പില്‍ റിഷി സുനകിന്‍റെ എതിരാളികള്‍. 1980ല്‍ പഞ്ചാബിലാണ് റിഷി സുനക് ജനിച്ചത്. ആദ്യം കിഴക്കന്‍ ആഫ്രിക്കയിലേക്കും തുടര്‍ന്ന് ബ്രിട്ടനിലേക്കും കുടിയേറുകയായിരുന്നു അദ്ദേഹത്തിന്‍റെ കുടുംബം.

ALSO READ: 'എന്‍റെ മകള്‍ അവളുടെ ഭര്‍ത്താവിനെ യുകെയുടെ പ്രധാനമന്ത്രിയാക്കി': സുധ മൂര്‍ത്തി

ALSO READ: കടക്കെണിയിലാക്കി ഓൺലൈൻ ലോൺ ആപ്പുകൾ: മുന്നറിയിപ്പുമായി എറണാകുളം റൂറൽ പോലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.