ETV Bharat / state

കെ.പി.അനില്‍കുമാറിനോടും ശിവദാസന്‍ നായരോടും വിശദീകരണം തേടി കെ.പി.സി.സി

author img

By

Published : Aug 30, 2021, 1:58 PM IST

KPCC sought an explanation from KP Anilkumar and Sivadasan Nair, following their suspension  KPCC  KP Anilkumar  Sivadasan Nair  കെ പി സി സി  കെ.പി.അനില്‍കുമാർ  ശിവദാസന്‍ നായർ  കെ.പി.സി.സി ജനറല്‍ സെക്രട്ടറി  കെ.പി.സി.സി പ്രസിഡന്‍റ്  കെ.സുധാകരന്‍ എം.പി
സസ്പെൻഷനു പിന്നാലെ കെ.പി.അനില്‍കുമാറിനോടും ശിവദാസന്‍ നായരോടും വിശദീകരണം തേടി കെ.പി.സി.സി

ഏഴ് ദിവസങ്ങൾക്കുള്ളിൽ വിശദീകരണം നൽകണമെന്നാണ് കത്തിലെ നിർദേശം. സമയപരിധിക്കുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ ഇരുവർക്കും ഒരു വിശദീകരണവും നൽകാനില്ലെന്ന് കണക്കാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു.

തിരുവനന്തപുരം: കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാറിനും മുന്‍ ആറന്മുള എം.എല്‍.എ ശിവദാസന്‍ നായര്‍ക്കുമെതിരെ കെ.പി.സി.സി കടുത്ത നടപടികളിലേക്ക് കടക്കുന്നു. പാർട്ടി അച്ചടക്കം ലംഘിച്ചതിന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ വിശദീകരണം തേടി ഇരു നേതാക്കൾക്കും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി കത്ത് നല്‍കി.

ഏഴ് ദിവസങ്ങൾക്കുള്ളിൽ വിശദീകരണം നൽകണമെന്നാണ് കത്തിലെ നിർദേശം. സമയപരിധിക്കുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ ഇരുവർക്കും ഒരു വിശദീകരണവും നൽകാനില്ലെന്ന് കണക്കാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്നും സുധാകരൻ കത്തിൽ വ്യക്തമാക്കി.

Also Read: എ.വി. ഗോപിനാഥ് കോണ്‍ഗ്രസ് പാർട്ടി വിട്ടു

ഡിസിസി അധ്യക്ഷ പട്ടിക പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി അനില്‍ കുമാറും ശിവദാസന്‍ നായരും രംഗത്ത് വന്നിരുന്നു. ഉടന്‍ തന്നെ ഇരുവരെയും കെ.പി.സി.സി പ്രസിഡന്‍റ് സസ്‌പെന്‍ഡ് ചെയ്തു. തങ്ങളോട് വിശദീകരണം തേടാതെയാണ് നടപടിയെന്ന് ഇരുവരും പറഞ്ഞെതിന് പിന്നാലെയാണ് സുധാകരന്‍ വിശദീകരണം തേടിയത്.

വിശദീകരണം നല്‍കിയില്ലെങ്കില്‍ ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കും. പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നാണ് കെ.സുധാകരന്‍റെ പ്രഖ്യാപനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.