ETV Bharat / state

സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന് COVID 19 ; 24,296 പേര്‍ക്ക് രോഗം

author img

By

Published : Aug 24, 2021, 6:21 PM IST

covid  KERALA COVID UPDATES  സംസ്ഥാനത്ത് കൊവിഡ് കുത്തനെ കൂടി  kerala covid 19  കേരള കൊവിഡ്  കോവിഡ് കണക്കുകള്‍  kerala health ministry  കേരള ആരോഗ്യ മന്ത്രാലയം
KERALA COVID UPDATES: സംസ്ഥാനത്ത് കൊവിഡ് കുത്തനെ കൂടി, 24,296 പേര്‍ക്ക് രോഗം

ടെസ്റ്റ് പോസിറ്റിവിറ്റി 18.04 ; ചികിത്സയിലായിരുന്ന 19,349 പേര്‍ക്ക് കൂടി രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്‌ച 24,296 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,34,706 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. ഇതുവരെ 3,04,53,773 സാമ്പിളുകളാണ് പരിശോധിച്ചത്.

173 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ, ആകെ മരണം 19,757 ആയി. ചൊവ്വാഴ്‌ച രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,775 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

1313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 90 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,349 പേര്‍ രോഗമുക്തി നേടി.

ജില്ലകളില്‍ സ്ഥിരീകരിച്ച രോഗ ബാധ

എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗ ബാധ

എറണാകുളം 3099, തൃശൂര്‍ 3029, കോഴിക്കോട് 2826, മലപ്പുറം 2678, പാലക്കാട് 1321, കൊല്ലം 1754, കോട്ടയം 1359, തിരുവനന്തപുരം 1346, കണ്ണൂര്‍ 1297, ആലപ്പുഴ 1088, പത്തനംതിട്ട 1013, വയനാട് 866, ഇടുക്കി 598, കാസര്‍ഗോഡ് 501 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം

കണ്ണൂര്‍ 16, പാലക്കാട് 14, കാസര്‍ഗോഡ് 12, കൊല്ലം, പത്തനംതിട്ട, വയനാട് 7 വീതം, ഇടുക്കി, എറണാകുളം, തൃശൂര്‍ 5 വീതം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം 3 വീതം, മലപ്പുറം 2, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗ മുക്തി നേടിയത്

തിരുവനന്തപുരം 1087, കൊല്ലം 1483, പത്തനംതിട്ട 642, ആലപ്പുഴ 1224, കോട്ടയം 1099, ഇടുക്കി 473, എറണാകുളം 1170, തൃശൂര്‍ 2476, പാലക്കാട് 1773, മലപ്പുറം 3025, കോഴിക്കോട് 2426, വയനാട് 663, കണ്ണൂര്‍ 1187, കാസര്‍ഗോഡ് 621 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

ഇതോടെ 1,59,335 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,72,357 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

നിരീക്ഷണത്തില്‍ കഴിയുന്നത്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,67,051 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,41,012 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 26,039 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2078 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ് നിയന്ത്രണം

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

ALSO READ: സെപ്‌റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ : വീണ ജോര്‍ജ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.