ETV Bharat / state

സെപ്‌റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ : വീണ ജോര്‍ജ്‌

author img

By

Published : Aug 24, 2021, 4:59 PM IST

kerala health minister  veena george  veena george health minister  covid kerala  kerala covid  covid vaccine kerala  covid vaccination kerala  covid health workers  കൊവിഡ്‌ വ്യാപനം കേരളത്തില്‍  കേരള കൊവിഡ്‌  ആരോഗ്യ മന്ത്രി വീണ ജോര്‍ജ്‌  വീണ ജോര്‍ജ്‌  സെപ്‌റ്റംബര്‍ അവസാനത്തോടെ വാക്‌സിന്‍  വാക്‌സിനേഷന്‍ കേരള  കൊവിഡ്‌ അവലോകന യോഗം
സെപ്‌റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍: വീണ ജോര്‍ജ്‌

സംസ്ഥാനത്ത് വാക്‌സിനേഷന്‍ പ്ലാന്‍ തയ്യാറാക്കി യജ്ഞം ശക്തമാക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സെപ്റ്റംബര്‍ അവസാനത്തോടെ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം.

അതിനായി ജില്ലകളില്‍ പ്രത്യേക പ്ലാന്‍ തയ്യാറാക്കി വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തണമെന്നും കൊവിഡ്‌ അവലോകന യോഗത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്‌ പറഞ്ഞു.

വാക്‌സിന്‍ വിതരണത്തില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സിറിഞ്ചുകളുടെ ക്ഷാമവും പരിഹരിച്ചുവരികയാണ്.

1.11 കോടി ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിന് നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.

Read more: 'വാക്‌സിനേഷൻ ഊർജിതമാക്കും, ആൾക്കൂട്ടം നിയന്ത്രിക്കും': വീണ ജോര്‍ജ്

യോഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു. ഓണം കഴിഞ്ഞതോടെ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

അതിനാല്‍ ഏത്‌ സാഹചര്യം നേരിടാനും ആശുപത്രികള്‍ സജ്ജമായിരിക്കണം. രോഗ തീവ്രത കുറയുന്നുണ്ടെങ്കിലും മരണനിരക്ക് പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ഹോം ഐസൊലേഷനിലുള്ളവര്‍ കൃത്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. ഹോം ഐസൊലേഷനിലുള്ള ഗുരുതര രോഗമുള്ളവരെ കണ്ടെത്തി വിദഗ്‌ധ ചികിത്സ ഉറപ്പാക്കുകയും വേണം. കൊവിഡ് പരിശോധന പരമാവധി വര്‍ധിപ്പിക്കാണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മുഴുവന്‍ പേരേയും പരിശോധിക്കേണ്ടതാണ്.

രോഗ ലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും കൊവിഡ് പരിശോധന നടത്തണം. സ്വയം ചികിത്സ പാടില്ല.

മൂന്നാം തരംഗം മുന്നില്‍ കണ്ട് ആശുപത്രികളില്‍ സജ്ജമാക്കിക്കൊണ്ടിരിക്കുന്ന സംവിധാനങ്ങള്‍ യോഗം വിലയിരുത്തി.

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മുന്‍കൂട്ടി കണ്ട് ഓരോ ജില്ലകളും ആശുപത്രി കിടക്കകള്‍, ഓക്‌സിജന്‍ സംവിധാനമുള്ള കിടക്കകള്‍, ഐസിയുകള്‍, വെന്‍റിലേറ്ററുകള്‍ എന്നിവ സജ്ജമാക്കി വരുന്നു.

പീഡിയാട്രിക് വാര്‍ഡുകളും ഐസിയുവും സജ്ജമാക്കി കുട്ടികളുടെ ചികിത്സക്ക്‌ പ്രത്യേക പ്രാധാന്യം നല്‍കും. ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. നോണ്‍ കൊവിഡ് ചികിത്സയ്ക്കും പ്രാധാന്യം നല്‍കുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.