ETV Bharat / state

Kerala Covid Updates | സംസ്ഥാനത്ത് 1193 പേര്‍ക്ക് കൂടി കൊവിഡ്; 1034 പേര്‍ക്ക് രോഗമുക്തി

author img

By

Published : Mar 15, 2022, 6:06 PM IST

Updated : Mar 19, 2022, 5:34 PM IST

kerala covid update  സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍  kerala latest news  ജില്ലകളിലെ രോഗമുക്തി  സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവർ  കൊവിഡ് രോഗമുക്തി നിര
സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍

8064 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത് 1193 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1034 പേര്‍ക്ക് രോഗമുക്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 15 മരണങ്ങളും, സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 54 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 66,958 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,465 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1128 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായി. 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതിയതായി രോഗം ബാധിച്ചു.

ഇതോടെ 8064 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 64,47,255 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂര്‍ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂര്‍ 62, ആലപ്പുഴ 53, വയനാട് 41, മലപ്പുറം 32, പാലക്കാട് 29, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളിലെ പുതിയ രോഗബാധ.

ജില്ല തിരിച്ചുള്ള രോഗമുക്തി

തിരുവനന്തപുരം 203, കൊല്ലം 72, പത്തനംതിട്ട 71, ആലപ്പുഴ 39, കോട്ടയം 105, ഇടുക്കി 85, എറണാകുളം 213, തൃശൂര്‍ 79, പാലക്കാട് 34, മലപ്പുറം 35, കോഴിക്കോട് 20, വയനാട് 27, കണ്ണൂര്‍ 37, കാസര്‍ഗോഡ് 14 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗമുക്തി.

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവർ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,100 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,272 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 828 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 124 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 8064 കൊവിഡ് കേസുകളില്‍, 9.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ALSO READ രണ്ട് വർഷം പിന്നിട്ട് കൊവിഡ്: നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Last Updated :Mar 19, 2022, 5:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.