ETV Bharat / state

ഒറ്റ ദിനം 5.05 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ ; റെക്കോഡിട്ട് കേരളം

author img

By

Published : Jul 31, 2021, 12:21 AM IST

Updated : Jul 31, 2021, 6:08 AM IST

covid vaccine friday  kerala covid vaccination  kerala administered 5.05 lakh doses  കൊവിഡ് വാക്‌സിന്‍  വാക്‌സിനേഷൻ
ഒറ്റ ദിവസം കൊണ്ട് 5.05 ലക്ഷം പേര്‍ക്ക് വാക്‌സിന്‍; റെക്കോഡിട്ട് കേരളം

തിരുവനന്തപുരത്ത് മാത്രം ഒരു ലക്ഷത്തോളം പേര്‍ക്കാണ് വെള്ളിയാഴ്‌ച വാക്‌സിന്‍ നൽകിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്‌ച 5,04,755 പേര്‍ക്ക് വാക്‌സിന്‍ നല്‍കി ആരോഗ്യ വകുപ്പ്. 3,41,753 പേര്‍ക്ക് ഒന്നാം ഡോസും 1,63,002 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്.

Also Read: സംസ്ഥാനത്ത് 20,772 പേര്‍ക്ക് കൂടി Covid19; മരണം 116

ഈ മാസം 24ന് 4.91 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. ഇന്ന് 1,753 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,498 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 255 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 99,802 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ തിരുവനന്തപുരം ജില്ലയാണ് മുമ്പില്‍. തൃശൂര്‍ ജില്ലയില്‍ 52,123 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ നാൽപ്പതിനായിരത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. സംസ്ഥാനത്ത് 1,38,07,878 പേര്‍ക്ക് ഒന്നാം ഡോസും 59,68,549 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,97,76,427 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്. കേരളത്തിലെ 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 39.3 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി.

ഇത് ദേശീയ ശരാശരിയേക്കാളും കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ എണ്ണം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്. സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. എറണാകുളത്ത് 2 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരത്ത് 45,000 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്.

Last Updated :Jul 31, 2021, 6:08 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.